വന്ധ്യത നേരിടുന്ന സ്ത്രീയെ അല്ലെങ്കിൽ പുരുഷനെ നോക്കി കഴിവ് കെട്ടവർ മച്ചി ദൈവകോപം കിട്ടിയവർ എന്നിങ്ങനെയുള്ള പറച്ചിലുകൾ കുറിപ്പ്

EDITOR

ഇൻഫെർട്ടിലിറ്റി അഥവാ വന്ധ്യത നേരിടുന്ന മനുഷ്യരെ സ്ത്രീയെ അല്ലെങ്കിൽ പുരുഷനെ നോക്കി കഴിവ് കെട്ടവർ, മച്ചി വിധിച്ചിട്ടില്ലാത്തവർ ദൈവകോപം കിട്ടിയവർ എന്നിങ്ങനെയുള്ള അസഭ്യ സംസാരങ്ങളും ആദിയായവയും അന്ന അജോ ജോർജ് എഴുതുന്ന കുറിപ്പ്.സ്ത്രീയെ കൂടാതെ പുരുഷനും ഇല്ല പുരുഷനെ കൂടാതെ സ്ത്രീയും ഇല്ല.സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണ്.കുടുംബജീവിതം ആഗ്രഹിക്കുന്നവർ പരസ്പരം വിവാഹത്തിലൂടെ പുതിയൊരു ജീവിതം തുടങ്ങുകയും ചെയ്യുന്നു.പരസ്പരം ഇണചേരുന്നതിലൂടെ പുതിയൊരു തലമുറയെ സൃഷ്ടിക്കുകയും ചെയ്യുന്നു.പരസ്പരം ഇണ ചേരുന്നതിലൂടെ ഒരു സ്ത്രീയുടെ ശരീരത്തിലുള്ള ഗർഭപാത്രത്തിൽ എത്തിച്ചേരുന്ന പുരഷബീജവും സ്ത്രീ ബീജവുംഅണ്ഡങ്ങൾ തമ്മിൽ ചേർന്ന് “സിക്താണ്ഡം എന്നറിയപ്പെടുന്ന ഒരു രൂപം ഉണ്ടാകുകയും അത് വളർച്ച ഉണ്ടായി ഒരു മനുഷ്യ രൂപത്തിലേക്ക് പരിണമിക്കുകയും ചെയ്യുന്നു.

അങ്ങനെ ഒരു സ്ത്രീ ഗർഭാവസ്ഥയിലേക്ക് മാറ്റപ്പെടുന്നു.ആർത്തവ ചക്രം രൂപപ്പെട്ടിട്ടുള്ള എല്ലാ സ്ത്രീകളിലും താൻ ഗർഭം ധരിക്കാൻ പാകം ആകത്തക്ക വിധം അവളുടെ ഗർഭപാത്രം ഒരുങ്ങുന്നുണ്ട് വളർച്ച പ്രാപിച്ച പുരുഷനിലും പുരുഷ ബീജ കോശങ്ങൾ പാകപ്പെടുകുയും ചെയ്യുന്നു. ദശ ലക്ഷ കണക്കിനുള്ള ക്രോമസോമുകൾ ആണ് പുരുഷ ബീജങ്ങളിലും കാണപ്പെടുന്നത്.അപ്പോൾ ഞാൻ പറഞ്ഞു വന്നത് എല്ലാ സ്ത്രീകളിലും പുരുഷന്മാരിലും തലമുറകൾ അതായതു സിക്താണ്ഡം എന്ന രൂപം ഉണ്ടാക്കാൻ ഉള്ള കഴിവുകൾ ഉണ്ടെന്നാണ് ചിലപ്പോൾ അത് താമസം വരുന്നത് ശാപം, ദൈവകോപം, വിധി, സർപ്പ കോപം, കൂടോത്രം, നേർച്ച കൊടുക്കൽ, തൊട്ടിൽ കെട്ടൽ, ഉരുളുന്ന നേർച്ച, തുടങ്ങിയ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ടല്ല.

ചില പുരുഷ ബീജങ്ങളും സ്ത്രീ ബീജ കോശങ്ങളും തമ്മിൽ ചിലപ്പോൾ ചില ഏറ്റക്കുറച്ചിലുകളും ചില ഹോർമോൺ വ്യത്യാസങ്ങൾ പിന്നെ ജീവിത സാഹചര്യങ്ങൾ ഒക്കെ കൊണ്ടായിരിക്കാം.ഇതൊന്നുമറിയാതെ ഇൻഫെർട്ടിലിറ്റി അഥവാ വന്ധ്യത നേരിടുന്ന മനുഷ്യരെ സ്ത്രീയെ അല്ലെങ്കിൽ പുരുഷനെ നോക്കി കഴിവ് കെട്ടവർ വിധിച്ചിട്ടില്ലാത്തവർ ദൈവകോപം കിട്ടിയവർ എന്നിങ്ങനെയുള്ള അസഭ്യ സംസാരങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവാക്കുകതൊട്ടിൽ കെട്ടാനും, അവിടേം ഇവിടേം ഒക്കെ പോയി നേർച്ചയും വഴിപാടും നടത്തുവാനുള്ള ഉപദേശങ്ങൾ കൊടുക്കാതിരിക്കുക നിങ്ങളുടെ കുട്ടികൾ അവരുടെ സമീപത്തു നിൽക്കുമ്പോൾ ദൈവം തന്ന ദാനം, അനുഗ്രഹം, സമ്മാനം എന്നിങ്ങെനെയുള്ള ഡയലോഗ് ഒഴിവാക്കുക.

കാരണം ദൈവം തിരിഞ്ഞു പിടിച്ചു സമ്മാനം അനുഗ്രഹം എന്നിവ ആർക്കും കൊടുക്കാറില്ല.നിങ്ങളുടെ കുട്ടി കുട്ടികൾ ഇല്ലാത്ത ഒരു സ്ത്രീയുടെയോ പുരുഷന്റെയോ അടുത്ത് നിൽക്കുവോ അവരോടൊപ്പം സ്നേഹവും സന്തോഷവും പങ്കിടുവോ ചെയ്യുമ്പോൾ അത് break ചെയ്യുകയോ, അസ്വസ്ഥത പ്രകടിപ്പിക്കാതിരിക്കുകയോ ചെയ്യുക കാരണം സ്നേഹം ദൈവമാണ്, ദൈവമാണ് സ്നേഹം ഇതിനൊന്നിനും കഴിയാത്തവർ നിങ്ങളുടെ കുട്ടികളുമായി ഏതെങ്കിലും മാളത്തിൽ ഒളിച്ചിരിക്കുകയോ, ജനവാസം ഇല്ലാത്ത സ്ഥലങ്ങളിൽ പോയി താമസിക്കുകയോ ചെയ്യുക
NB:എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും തലമുറകൾ സൃഷ്ടിച്ചെടുക്കുവാൻ കഴിവുള്ളവരാണ് പ്രസിവിച്ച ഭാര്യക്കോ, അല്ലെങ്കിൽ ഗർഭം ഉണ്ടാക്കിയ നിനക്കോ മാത്രമേ അത് കഴിയൂ എന്ന് വിചാരിക്കരുത്എല്ലാവർക്കും കഴിയും