ആ വലിയ അപകടം 23 വയസ്സിൽ ഡോക്ടറുമാർ എന്നോട് പറഞ്ഞു ഷൈജൂ നിനക്ക്‌ ഇനി നടക്കാൻ സാധിക്കില്ല ശേഷം ജീവിതത്തിൽ സംഭവിച്ചത്

EDITOR

നമ്മുടെ ചുറ്റും പല തര൦ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർ ഉണ്ടാകും ചിലരുടെ പ്രശ്നങ്ങൾ കേൾക്കുമ്പോൾ നമ്മുടെ പ്രശ്നങ്ങൾ ഒന്നും അല്ല എന്നും മനസിലാകും .അങ്ങനെ ഒരു കുറിപ്പ് ആണ് ഷൈജു ഫേസ് ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.എൻ്റെ പേര് ഷൈജു.2015 ഏപ്രിൽ 11ന് അതിരാവിലെ ഏകദേശം 4.30 ന് ഞാൻ സഞ്ചരിച്ചിരുന്ന ബസ് സേലത്തിനടുത്ത് വച്ച് ഒരു ലോറിയും മായി കൂട്ടിയിടിക്കുകയുണ്ടായി.ഞാൻ ആ സമയം ഉറക്കത്തിലായിരുന്നു ആ സമയം എനിക്ക് ഷോക്കേറ്റപോലൊരു അനുഭവമായിരുന്നു.ചുറ്റിനും നോക്കുമ്പോൾ ഞാൻ തന്നെ ഭയന്ന് പോയി.വണ്ടിയുടെ മുൻവശത്തായി കിടന്നുറങ്ങിയത്തിനാൽ വണ്ടിയുടെ ടാഷ് ബോർഡ് എൻ്റെ നെഞ്ചിന് മുകളിലായി ഇരിക്കുന്നു!!!!
ഞാൻ ആകെ ഭയന്ന് പുറത്തിറങ്ങാൻ പറ്റാത്ത വിതം പെട്ടുപോയി.

പിന്നെ പോലീസും തുടർന്ന് ഫയർ ഫോഴ്സും ചേർന്ന് എന്നെ പറത്തെടുത്ത് ഏകദേശം 7 മണിയായി അടുത്തുള്ള ഒരു താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിച്ചു.ഡോക്ടർ പരിശോദിച്ചിട്ട് പറഞ്ഞ് നട്ടെല്ല് നന്നായി പൊട്ടി മാറി രണ്ടായി,അതിൽ കൂടി കടന്ന് പോകുന്ന SpineI code കട്ടായി പോയി എത്രയും പെട്ടന്ന് സർജ്ജറി ചെയണം എന്ന്!!!!എൻ്റെ കൂടെ ആരും ഇല്ലത്തതിനാൽ നാട്ടിലുള്ള ബന്ധുക്കൾ പറഞ്ഞ് തിരുവനന്തപുരത്തുള്ള SP ഫോർട്ട് ആശുപത്രിയിൽ കൊണ്ട് വരാൻ. തുടന്ന് അവിടെ ഒരു ആംബുലൻസിൽ എന്നെയും കൊണ്ട് രാത്രി ഏകദേശം 12 മണിക്ക് കൊണ്ടുവന്നു MRI സ്ക്യാനിങ് എടുക്കുകയും ചെയ്തു. തുടന്ന് ഡോക്ടർമാർക്ക് എന്നെ തിരിച്ച് കിട്ടുമോ എന്നെരു ഭയപ്പാടിലായിരുന്നു. അടുത്ത ദിവസം ഉച്ചകഴിഞ്ഞ് എന്നെ സർജ്ജറി ചെയ്ത് ഏകദേശം രാത്രി 10 മണിയായി വാർഡിലെടുത്തു കഴിയുമ്പോൾ. പിന്നെ നീണ്ട 14 ദിവസം ആശുപത്രിവാസം, തുടന്ന് വീട്ടിലുമായി കഴിഞ്ഞ് കൂടി.

6 മാസം കഴിഞ്ഞിട്ടും എനിക്ക് നടക്കാൻ സാധിക്കുന്നില്ല.പിന്നെ കോയമ്പത്തൂരിലെ ഗംഗ ഹോസ്പിറ്റലിൽ പോകുകയുണ്ടായി.അവിടെ എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു.തിരിച്ച് വീണ്ടും പഴയപോലെ ആകും,നടക്കാൻ പറ്റും എന്നെക്കെ.
അന്ന് എനിക്ക് 23 വയസ്സായിരുന്നു ഒട്ടും വൈകാത തന്നെ അവിടത്തെ ഡോക്റ്റർ പറഞ്ഞ് ഷൈജൂ നിനക്ക്‌ ഇനി നടക്കാൻ സാധിക്കില്ല നീ ഇനി മനസ് വച്ചാൽ നിനക്ക് കാലിൽ ക്യാലിബർ ഇട്ട് നടക്കാൻ സാധിക്കും എന്ന്അപ്പോഴും ഞാൻ വല്യ പ്രതീക്ഷയിരുന്നു എനിക്ക് തിരിച്ച് വരാൻ സാധിക്കും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു പിന്നെ ഇതേ അവസ്ഥയിലും ഉള്ള ആൾക്കാരെ കാണുകയും പലരുടെയും ജീവിതങ്ങൾ എങ്ങനെയാണെന്ന് മനസിലാക്കുമ്പോഴേക്കും ഈ ജീവിതം അങ്ങ് അവസാനിപ്പിക്കാം എന്ന് തോന്നിപോയി. നമ്മൾ ഏത് കാര്യത്തിനായാലും മറ്റെരാളിനെ ആശ്രയിക്കേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ടാണ് എങ്ങനെയും ഈ അവസ്ഥയെ തരണം ചെയ്യണം എനിക്ക് സ്വന്തമായി ഒരു വരുമാനം കണ്ടെത്തണം ആരെയും മുമ്പിൽ കൈ നീട്ടാതെ ജീവിക്കണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു.

കാരണം ഞാൻ 8 ക്ലാസിൽ പഠിക്കുമ്പോഴേ വീടിനടുത്തുള്ള കടയിൽ ജോലി നോക്കുന്നുണ്ടായിരുന്നു, പത്താം ക്ലാസ് വരെ പഠിച്ചു.പിന്നെയും രണ്ട് കൊല്ലം കടയിൽ ജോലി ചെയ്ത് പിന്നെ പല പല പണികൾ.എന്തിന് കരിങ്കൽകെട്ടിന് വാർക്കപണി അങ്ങനെ ഒടുവിൽ വണ്ടി പണിയിൽ എത്തിയത് ജീവിതം തിരിച്ച് പിടിക്കണം പഴയപോലെ ആർക്കും ഒരു ബുദ്ധിമുട്ടുണ്ടാക്കാതെ ജീവിക്കണം എല്ലാരെയും പോലെ കല്യാണമെക്കെ കഴിച്ച് ജീവിക്കണം എൻ്റെ ഒരു ബന്ധുവായ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു രണ്ട് വീട്ടുകാർക്കും അറിയാമായിരുന്നു. കല്യാണം കഴിപ്പിച്ച് തരാം എന്ന് രണ്ട് വീട്ടുകാരും ഉറപ്പ് തന്നിരുന്നു അപ്പോൾ ആയിരുന്നു അപകടം പറ്റിയത് ഇനി ഒരിക്കലും നടക്കാൻ സാധിക്കില്ലന്ന് മനസിലാക്കിയ ഞാൻ ആ കുട്ടിയുമായി സംസാരിച്ചു,ആദ്യം അവൾ സമ്മതിച്ചെങ്കിലും കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അവൾ എന്നിൽ നിന്നും അകന്ന് പോയി.

ഞങ്ങൾ എന്നന്നേക്കുമായി പിരിഞ്ഞ് അധികം താമസിക്കാതെ അവളുടെ കല്യാണം ഉറപ്പിച്ച് മറ്റുളളവരുടെ മുന്നിൽ ഞാൻ ഒന്നു അല്ലാതായി. എല്ലാരുടെയും കളിയാക്കലും കുറ്റപ്പെടുത്തലും അങ്ങനെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് ഞരമ്പ് അറുത്ത് മരിക്കാൻ തീരുമാനിച്ച്എഴുനോറ്റ് പോയി കതക്‌ കുറ്റിയിടാൻ പറ്റാത്തത് കൊണ്ട് രാത്രി അച്ഛൻ നോക്കുമ്പോൾ ഞാൻ ചേരയിൽ കുളിച്ച് കിടക്കുന്നു., പിന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് വീണ്ടും ജീവിതത്തിലോട്ട് മടങ്ങി വരേണ്ടി വന്ന് പല നല്ല സുഹ്യത്തകളൊക്കെ ചേർത്ത് പിടിച്ചതിൻ്റെ ഫലമായി ഒരു ഓട്ടോറിക്ഷ കിട്ടി പുറത്ത് ഇറങ്ങാൻ സാധിച്ചു.തുടർന്ന് പാതിവഴിയിൽ നിന്ന പഠിത്തം തുടരാൻ സാധിച്ചു.+2 കഴിഞ്ഞ് ഇപ്പോൾ 30 വയസായി ജീവിതത്തിൽ നല്ല കുറച്ച് ഓർമക്കൾ കിട്ടാൻ യാത്രയിലാണ് ഇപ്പോൾവരേക്കും ഒറ്റക്കാണ്., ജീവിതത്തിൽ ഒരു കൂട്ടായിയും തണലായും ആരെങ്കിലും കടന്ന് വരുമെന്ന ശുഭപ്രതീക്ഷയിൽ മുന്നോട്ട് പോകുന്നു 9995545588