കറന്റു ബില്ല് ഓർത്തു ഇനി കരയരുത് നല്ലൊരു തുക ഇങ്ങോട്ട് ലഭിക്കും ഞാൻ വീട്ടിൽ ചെയ്തത്

EDITOR

ഒരു വീടിന്റെ മുഴുവൻ വൈദ്യുതി ആവശ്യങ്ങളും കറന്റ് ബില്ലിൽ വരുത്തുന്ന മാറ്റം വളരെ വലുതാണ്. വലിയൊരു തുക തന്നെ ബില്ലിൽ അടയ്‌ക്കേണ്ടി വരും. അതിനാൽ പലരും ഉപയോഗം കുറയ്ക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുകയാണ് പതിവ്. ഉപയോഗിക്കാനായി വില കൊടുത്ത് വാങ്ങി വെക്കുന്ന പല ഉപകരണങ്ങളും കറന്റ് ബില്ലിനെ പേടിച്ച് ഉപയോഗിക്കാതിരിക്കുന്നു. അല്ലെങ്കിൽ നിയന്ത്രിച്ച് ഉപയോഗിക്കുന്നു. ഉപകരണങ്ങൾ വാങ്ങിയതിന്റെ കൃത്യമായ ഉപയോഗം ഇതിലൂടെ സാധിക്കുന്നില്ല. ഇതിൽ നിന്നൊരു മോചനം സാധ്യമാക്കുവാൻ വേണ്ടി വീടുകളിൽ സ്ഥാപിക്കുന്ന സോളാർ സംവിധാനമാണ് ഓൺഗ്രിഡ് അഥവാ ഗ്രിഡ് ടൈ സോളാർ സിസ്റ്റം.

ആദ്യം ഇതൊരു കോമേഴ്‌ഷ്യൽ സംവിധാനം ആയിരുന്നു. വലിയ ഹോസ്പിറ്റലുകളിലും റിസോർട്ടുകളിലും ഇൻഡസ്ട്രിയൽ ആവശ്യങ്ങൾക്കും വരുന്ന വലിയ കറന്റ് ബില്ലിനെ കുറയ്ക്കുവാനും പണം ലാഭിക്കുവാനും വേണ്ടി സ്ഥാപിക്കുന്ന സൗരോർജ്ജ നിലയമാണ് ഇത്. നെടുമ്പാശേരി എയർപോർട്ടിലും ഈ സംവിധാനമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇപ്പോൾ വീടുകളിലും സ്ഥാപിക്കുവാൻ സാധിക്കും.

എന്താണ്_ഓൺഗ്രിഡ്_സോളാർ_സിസ്റ്റം?KSEB യുടെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് “യൂണിറ്റ്” എന്ന അളവ് കണക്കാക്കിയാണ് KSEB വൈദ്യുതി ബില്ല് നൽകുന്നത്. എത്ര യൂണിറ്റ് ഉപയോഗിക്കുന്നു എന്ന കണക്കിൽ നമ്മൾ പണം നൽകി വൈദ്യുതി ഉപയോഗിക്കുന്നു. എന്നാൽ ഇതേ വൈദ്യുതി തിരികെ KSEB ക്ക് നൽകിയാൽ, നമ്മൾ ഉപയോഗിച്ച അളവിൽ നിന്നും KSEB അത് കുറയ്ക്കുകയും ബില്ല് നൽകുകയും ചെയ്യും. ഇതാണ് ഓൺഗ്രിഡ് സോളാർ സിസ്റ്റം സ്ഥാപിച്ചുകൊണ്ട് ചെയ്യുന്നത്. ഉപയോഗിച്ചതിലും കൂടുതൽ വൈദ്യുതി KSEB ക്ക് നൽകിയിട്ടുണ്ടെങ്കിൽ അതിന് പണം തിരികെ കിട്ടുകയും ചെയ്യും. പല രീതിയിലും വൈദ്യുതി ഉൽപ്പാദിപ്പിക്കുവാൻ നമുക്ക് സാധിക്കുമെങ്കിലും വലിയ മെയ്ന്റെനൻസ് ചെലവ് ഇല്ലാതെ വർഷങ്ങളോളം വൈദ്യുതി ഉൽപ്പാദിപ്പിക്കുവാൻ സൗരോർജ്ജമാണ് നല്ലത്. അതിനാൽ സോളാർ പാനലുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച് KSEB യുടെ അനുമതിയോടെ പവർ ഗ്രിഡുമായി സോളാർ സിസ്റ്റത്തെ കണക്ട് ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതിന് ബാറ്ററികൾ കണക്ട് ചെയ്യേണ്ട ആവശ്യമില്ല.

മറ്റൊരു തരത്തിൽ പറഞ്ഞാൽ, KSEB യുമായി നമ്മൾ ചെയ്യുന്ന ഒരു ബിസിനസ്സായി ഇതിനെ കണക്കാക്കാം. വൈദ്യുതി ഉൽപ്പാദിപ്പിച്ച് വിൽക്കുന്ന ഒരു ബിസിനസ്സ്. ഏത് ബിസിനസ്സിലും ഉള്ളതുപോലെ ഇതിലും ഇൻവെസ്റ്റ്മെന്റ് ആവശ്യമാണ്. പക്ഷേ ഒരു തവണ മാത്രമേ ഇൻവെസ്റ്റ്മെന്റ് ആവശ്യമുള്ളൂ. ഇത് തിരികെ കിട്ടുന്നതിന്, സ്ഥാപിക്കുന്ന നിലയത്തിന്റെ കപ്പാസിറ്റി അനുസരിച്ച് 3 മുതൽ 6 വർഷം വരെ സമയം മതി. സ്വന്തം ഉപയോഗം ഇതിൽ നിന്നും സൗജന്യമായി നടത്താം എന്നുള്ളതാണ് ഏറ്റവും വലിയ ലാഭം.

ഒരു സൗരോർജ്ജ നിലയം ഓൺഗ്രിഡ് സംവിധാനത്തിൽ വീട്ടിൽ സ്ഥാപിക്കുന്നതുവഴി നമുക്ക് ലഭിക്കുന്ന പ്രയോജനങ്ങൾ എന്തെല്ലാമാണ്?വൈദ്യുതി ബില്ലിൽ എനർജി ചാർജ് പൂർണ്ണമായും ഇല്ലാതാക്കാം.എനർജി ചാർജ് പൂജ്യം ആകുന്നതിനാൽ 10% ഡ്യൂട്ടി കൂടി ബില്ലിൽ കുറയും.ബില്ലിൽ 150 രൂപയിൽ താഴെയുള്ള Fixed charge മാത്രമേ അടയ്‌ക്കേണ്ടി വരൂ. മീറ്റർ വാടക, GST, മറ്റ് ചാർജുകൾ എന്നിവ ഇല്ലാതാകുന്നു.ഭാവിയിൽ വരാവുന്ന വൈദ്യുതി താരിഫ് നിരക്ക് / ചാർജ് വർദ്ധനവ് ഉപഭോക്താവിനെ ബാധിക്കില്ല.ബില്ല് കുറയ്ക്കാനായി വൈദ്യുതിയുടെ ഉപയോഗം നിയന്ത്രിക്കേണ്ട ആവശ്യമില്ല.കുറഞ്ഞ വൈദ്യുതി ഉപയോഗം ഉള്ളവർക്ക് ബില്ല് കൂടും എന്ന പേടി ഇല്ലാതെ ഉപയോഗം കൂട്ടാം.

എല്ലാ വൈദ്യുത ഉപകരണങ്ങളും പ്രവർത്തിപ്പിക്കുവാൻ സാധിക്കും.ഇന്റക്ഷൻ കുക്കർ ഉപയോഗിക്കുന്നതുവഴി പാചക വാതകത്തിന്റെ ചെലവ്‌ കുറയ്ക്കാം.പാചക വാതകത്തിന്റെ ചെലവ്‌ കുറയ്ക്കുമ്പോൾ അത്രയും തുകയും ലാഭിക്കാം.ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കും, പുതിയതായി വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്കും വൈദ്യുതി ചെലവ്‌ ഒരു പ്രശ്നമാകില്ല.പെട്രോൾ ഡീസൽ ചെലവ്‌ കുറയുന്നതോടെ, വലിയൊരു തുക ലാഭിക്കാം.ബാറ്ററികൾ ആവശ്യമില്ലാത്ത സിസ്റ്റം ആയതിനാൽ മെയ്ന്റനൻസ് ചെലവ്‌ വളരെ കുറവ്.

KSEB യുടെ ഗ്രിഡ് സപ്പോർട്ട് ഉള്ളതിനാൽ ഓൺഗ്രിഡ് ഇൻവെർട്ടറിന് കംപ്ലയിന്റുകൾ വളരെ കുറവ്.എത്ര ഉപകരണങ്ങൾ വേണമെങ്കിലും ഒരുമിച്ച് ഉപയോഗിക്കാം. കണക്റ്റഡ് ലോഡ് ഒരു പ്രശ്നമല്ല.ഉപകരണങ്ങൾ സോളാർ പവറിൽ നേരിട്ട് വർക്ക്‌ ചെയ്യുന്ന രീതി അല്ലാത്തതിനാൽ, മഴക്കാലം, മേഘം മൂടിയ കാലാവസ്ഥ എന്നിവ പ്രശ്നമാകില്ല.ഓഫ്‍ഗ്രിഡ് സിസ്റ്റത്തിൽ ബാറ്ററികൾ മാറ്റി പുതിയത് വെക്കുവാൻ ഇടയ്ക്കിടെ പണം ചെലവാക്കുന്നതുപോലെ ഓൺഗ്രിഡ് സിസ്റ്റത്തിൽ പണം മുടക്കേണ്ട ആവശ്യമില്ല.ഓൺഗ്രിഡ് സിസ്റ്റം സ്ഥാപിക്കുവാൻ ഒരു തവണ മാത്രമേ പണം ചെലവാക്കേണ്ടതുള്ളൂ.

വൈദ്യുതി പാചക വാതകം പെട്രോൾ ഡീസൽ ചെലവുകൾ കുറയുന്നതോടെ അത്രയും പണം ലാഭിച്ചുകൊണ്ട്, ഓൺഗ്രിഡ് സിസ്റ്റത്തിന്റെ മുടക്കുമുതൽ, വളരെ കുറച്ച് വർഷങ്ങൾ കൊണ്ട് തിരിച്ച് പിടിക്കാം.കൂടുതൽ നാൾ പ്രവർത്തന ആയുസ്സ് ലഭിക്കുന്ന സിസ്റ്റമാണ് ഓൺഗ്രിഡ്.ഇടിമിന്നൽ, അമിത വൈദ്യുത പ്രവാഹം എന്നിവയിൽ നിന്നും സംരക്ഷണം ലഭിക്കുവാൻ ആവശ്യമായ മുൻകരുതലുകളും ഈ സിസ്റ്റത്തിനൊപ്പം സ്ഥാപിക്കുന്നു. അതിനാൽ കേടുപാടുകൾ ഒരു പരിധി വരെ കുറയുന്നു.

Minus:ഓൺഗ്രിഡ് സിസ്റ്റത്തിന്റെ ഒരു പ്രശ്നം എന്തെന്നാൽ, KSEB യുടെ പവർ ഗ്രിഡിൽ വൈദ്യുതി ഉള്ളപ്പോൾ മാത്രമേ ഈ സിസ്റ്റവും പ്രവർത്തിക്കൂ എന്നതാണ്. പക്ഷേ അതൊരു ന്യുനതയായി കാണേണ്ട ആവശ്യമില്ല. കാരണം, ഈ സിസ്റ്റം സ്ഥാപിക്കുന്നത് കറണ്ട്ബില്ല് കുറയ്ക്കാൻ വേണ്ടി മാത്രമാണ്. കറണ്ട്ബില്ല് വരുന്നത് KSEB യുടെ ഗ്രിഡിലെ കറണ്ട് ഉപയോഗിക്കുമ്പോഴാണ്. കറണ്ട് ഇല്ലെങ്കിൽ ഉപയോഗവും ഇല്ല. കറണ്ട് ഇല്ലാത്ത അവസരങ്ങളിൽ ഒന്നോ രണ്ടോ ബാറ്ററികൾ ഉള്ള നോർമൽ ബാക്കപ്പ് ഇൻവെർട്ടർ ആണ് സാധാരണയായി ഉപയോഗിക്കുന്നത്.

Cost: ഓൺഗ്രിഡ് സിസ്റ്റം എന്നത് ഒരു ഏക ഉപകരണം അല്ല. ഒരുപാട് ഉല്പന്നങ്ങൾ കൂട്ടിച്ചേർത്ത് ചെയ്യുന്ന ഒരു പ്രോജെക്ട് ആണ് ഇത്. അതിനാൽ ഒരു നിശ്ചിത വില അല്ലെങ്കിൽ ചെലവ്‌ എന്നത് ഇല്ല. പല കമ്പനികളുടെ ഉല്പന്നങ്ങൾ ഈ ആവശ്യത്തിന് ഉപയോഗിക്കാം. സ്ഥാപിക്കേണ്ട കപ്പാസിറ്റിയും, ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ബ്രാൻഡുകളുടെ വ്യത്യാസവും, സൗരോർജ്ജ പാനലുകൾ സ്ഥാപിക്കേണ്ട സ്ഥലത്തിന്റെ ഘടനയും അനുസരിച്ചാണ് ഈ സിസ്റ്റത്തിന്റെ മൊത്തം ചെലവ്‌ കണക്കാക്കുന്നത്
കടപ്പാട്