ഒരു ചെറിയ അറിവ് പകർന്നു തരുന്നു ഉപകരിക്കട്ടെ.കഴിഞ്ഞ ദിവസം എൻ്റെ മൂത്തമ്മയുടെ കൊച്ചുമകൻ 21 വയസ്സ്.രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് വരുമ്പോൾ കാലിൽ അണലി കടിച്ചു അവരുടെ നാട്ടിൽ നിന്നും 50 km ദൂരെയാണ് കാസറഗോഡ് ടൗൺ അവർ ഉടനെ കാറും വിളിച്ച് ksd കെയർവെൽ ഹോസ്പിറ്റലിൽ കൊണ്ട് വന്നു .പ്രാഥമിക ചികിത്സ കഴിഞ്ഞ് ഡോക്ടർ പറഞ്ഞു ഞങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല ഉടനെ മംഗലാപുരം കൊണ്ട് പോകണം എന്ന് അപ്പോഴാണ് ചെറുക്കൻ്റെ ഉമ്മ എന്നെ വിളിക്കുന്നത് ഞാൻ പറഞ്ഞു കുട്ടിയെ ആംബുലൻസിൽ കയറ്റിക്കൊളു ഞാൻ അഞ്ച് മിനിറ്റിൽ എത്താം ഞാൻ എത്താതെ എവിടെയും കൊണ്ട് പോകണ്ട എന്ന് പറഞ്ഞു ഞാൻ എത്തി ഡോക്ടറോട് ചോദിച്ചു ksd സര്ക്കാർ ആശുപത്രിയിൽ ഇതിനുള്ള എല്ലാ ട്രീറ്റ്മെൻ്റും ലഭ്യമാണല്ലോ അവിടെ കൊണ്ട് പോയാൽ പോരെ ?
ഡോക്ടർ പറഞ്ഞു നില അല്പം ഗുരുതരമാണ് പിന്നെ നിങ്ങളുടെ ഇഷ്ട്ടം എന്ന്
ഉടനെ ആംബുലൻസ് ഡ്രൈവറോഡ് 200 മീറ്റർ മാത്രം ദൂരെയുള്ള സര്ക്കാർ ആശുപത്രിയിലേക്ക് വണ്ടി വിടാൻ പറഞ്ഞു കുട്ടിയുടെ മാതാ പിതക്കൾക്ക് താൽപര്യം ഒന്നും ഉണ്ടായിരുന്നില്ല ഡോക്ടർ പറഞ്ഞതല്ലേ മംഗലാപുരം കൊണ്ട് പോകാൻ എൻ്റെ വാശി കാരണം ഒന്നും മിണ്ടാനും പറ്റുന്നില്ല.ചെറുക്കനെ ഹോസ്പിറ്റലിൽ കയറ്റി ആൻ്റി വേനം നൽകി ഞാൻ മാതാ പിതക്കളോട് പറഞ്ഞു ഇവിടെ നൽകുന്ന ഏതൊരു മരുന്നാണോ അത് തന്നെയാണ് ഇന്ത്യയിലെ ഏതൊരു വൻകിട സ്പേഷ്യലിറ്റി ഹോസ്പിറ്റലിലും നൽകുന്നത് ഒന്നും കൊണ്ടും ഭയപ്പെടേണ്ട,
ആദ്യത്തെ asv നൽകി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ രണ്ടാമത്തെ നൽകി രണ്ട് മണിക്കൂർ കൊണ്ട് ചെറുക്കൻ നോർമൽ ആയി .24 മണിക്കൂർ observ വെച്ച് ചെർക്കനെ ഡിസ്ചാർജ് ചെയ്തു ചെറുക്കൻ വളരെ ആരോഗ്യവാനാണ്.പാമ്പ് കടിച്ചാൽ നിങ്ങളുടെ കയ്യിൽ കോടികൾ ഉണ്ടെങ്കിൽ പോലും നിങൾ നിങ്ങളുടെ അടുത്തുള്ള സര്ക്കാർ ആശുപത്രിയിൽ എത്തിക്കുക കൃത്യമായ ട്രീൻ്റ്മെൻ്റ് അവിടെ മാത്രമേ ഉള്ളൂ രണ്ടോ മൂന്നോ ലക്ഷം രൂപ കൊടുക്കണം എന്ന് ആഗ്രഹമുള്ളവർ വൻകിട അറവ് ശാലകളിൽ കൊണ്ട് പോവുക.
ഹൈദർ മധുർ