നിങ്ങൾ നിങ്ങളുടെ കുട്ടിക്ക് അടുത്ത ഫ്രണ്ട് എങ്കിലും അവൾക്കു നിങ്ങൾ അറിയാത്ത നിങ്ങളോടു പറയാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ട് ഞാൻ മനസിലാക്കിയത്

EDITOR

എഴുത്തുകാരൻ ടെന്നിസ് അറയ്ക്കൽ തന്റെ ഫേസ്ബുക്കിൽ കുറിച്ച ഒരു കുറിപ്പ് ആണ് ചുവടെ .നിത്യ നമ്മുടെ കുഞ്ഞുഞ്ഞൾക്ക് ഇ ഡിജിറ്റൽ യുഗത്തിൽ സംഭവിക്കുന്നത് .തീർച്ചയായും എല്ലാ മാതാപിതാക്കളും ബോധവാന്മാർ ആയിരിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു ശ്രദ്ധിക്കാം .ഡെന്നിസ് ന്റെ രൂപം ഇങ്ങനെ

ഞാൻ ഈയിടെ നേരിട്ട് മനസിലാക്കിയ, വളരെ പ്രാധാന്യമർഹിക്കുന്ന, എന്നാൽ പല മാതാപിതാക്കളുടെയും കണ്ണിൽപ്പെടാതെ ഒരു ഇഷ്യുവിനെ കുറിച്ച് ചിലകാര്യങ്ങൾ പറയേണ്ടതുണ്ട്. ഡിജിറ്റൽ വിദ്യാഭ്യാസം കുട്ടികളുടെ ജീവിത രീതിയിൽ തന്നെ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്ന ഈ സമയത്തു ഇതിനു ഉറപ്പായും വലിയ പ്രാധാന്യമുണ്ട്.കുട്ടികളുടെ, പ്രത്യേകിച്ചും ടീനേജ് കുട്ടികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ നടക്കുന്ന ബുള്ളിയിങ് ഗ്രൂപ്പിസം എന്നിവയാണിത്.ദയവായി ശ്രദ്ധിക്കൂ1.പണ്ട്, ഒരു കുട്ടി സ്വന്തം ക്ലാസ്സിൽ ചെറിയ പിണക്കങ്ങളും പ്രശ്നങ്ങളും നേരിട്ടിരുന്നെങ്കിൽ, ആ പ്രശ്നത്തിന് ഒന്ന് തണുക്കാൻ ഒന്ന് ഇരുട്ടി വെളുക്കുന്നതു വരെ സമയം ലഭിച്ചിരുന്നു. ഇന്ന്, വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ “ഒതുക്കലുകളും” പിണക്കങ്ങളും” ഇരുപത്തിനാലു മണിക്കൂറും സജീവമായി നിൽക്കുന്നു. പല കുട്ടികളും ഗ്രൂപ്പിൽ അക്‌സെപ്റ്റൻസ് കിട്ടാതെ ഒരുപാടു വിഷമിക്കുന്നുണ്ട്. അവർ അത് ഒറ്റയ്ക്കാണ് handle ചെയ്യന്നത്. നിങ്ങളുടെ സഹായമില്ലാതെ. Its not easy to handle hate and rejection when you are a teen or budding teen.

2.ഡിജിറ്റൽ മീഡിയയുടെ ഒരു പ്രത്യേകത, അത് മുഖത്തോടു മുഖം നോക്കി നേരിട്ട് പറയാൻ മടിക്കുന്ന കാര്യങ്ങൾ പറയാൻ ആളുകളെ പ്രാപ്തരാക്കുന്നു എന്നുള്ളതാണ്. ഇത് കുട്ടികളെ എന്തും പറയാനും പിന്നീടത് ഡിലീറ്റ് ചെയ്യാനും ഇനേബിൾ ചെയ്യുന്നു. എല്ലാകുട്ടികളും ഒരുപോലെ ഇമോഷണൽ സ്റ്റെബിലിറ്റി ഉള്ളവരല്ല. ഒരുപാടു കുട്ടികളെ രാപകൽ ഇത് വേട്ടയാടുന്നുണ്ട്. കൂട്ടം കൂടി ആക്രമിച്ചു കീഴടക്കുക ഡിജിറ്റൽ മീഡിയയിൽ എളുപ്പമാണ്.

3.സ്വന്തം കൂട്ടുകാരിൽ നിന്നുള്ള, ഗ്രൂപ്പിൽ നിന്നുള്ള “റീജെക്ഷൻ”, “അവോയ്ഡൻസ്” വലിയ മാനസിക സമ്മർദ്ദങ്ങൾക്ക് കുട്ടികളെ വിധേയരാകുന്നു. ഇത് നിങ്ങൾ മാതാപിതാക്കൾ അറിയുമ്പോഴേ താമസിച്ചു പോകും. എന്നെ വിശ്വസിക്കൂ, പലപ്പോഴും നിങ്ങൾ അത് അറിയുക പോലുമില്ല.മാതാപിതാക്കൾ എന്ത് ചെയ്യണം നിങ്ങൾ നിങ്ങളുടെ കുട്ടിയുമായി എത്ര അടുപ്പത്തിലാണെങ്കിലും, അവൾക്കു/അവനു നിങ്ങൾ അറിയാത്ത നിങ്ങളോടു പറയാത്ത കാര്യങ്ങൾ ഉണ്ട് അത് നിങ്ങൾ മനസിലാക്കണം.

2.നിങ്ങളുടെ കുട്ടിയുടെ വാട്സാപ്പ് ഗ്രൂപ്പുകൾ ഒന്ന് ശ്രദ്ധിക്കുക. ചിലപ്പോൾ നിങ്ങളുടെ കുട്ടി ഒരു “ബുള്ളി” ആയിരിക്കാം. എന്റെ കുട്ടി അങ്ങനെയൊന്നും ആവില്ല എന്ന് ദയവായി കരുതരുത്. അവളെ/ അവനെ നിങ്ങൾ സഹായിക്കണം. വേറൊരു കുട്ടിയുടെ കണ്ണുനീർ വീഴാൻ നിങ്ങളുടെ കുട്ടിയായി ഒരു അവസരം ഉണ്ടാക്കരുത്.
3 നിങ്ങളുടെ കുട്ടികളോട് ഇതേ കുറിച്ച് സംസാരിക്കുക.അവർ ഇതുപോലെ അനുഭവിക്കുനുണ്ടോ എന്ന് ചോദിച്ചു മനസിലാക്കുക. ഉണ്ടെങ്കിൽ, ആവശ്യമെങ്കിൽ, ഇടപെടുക.

4.പെൺകുട്ടികളുടെ ഇടയിൽ ഇതിനു തീവ്രത കൂടുതലാണ്. നിങ്ങൾക്ക് പെൺകുട്ടിയാണെങ്കിൽ കൂടുതൽ ശ്രദ്ധിക്കുക. BFF forever, We5, എന്ന മട്ടിലുള്ള ഗ്രൂപ്പുകളെ ഒന്ന് പ്രത്യേകം ശ്രദ്ധിച്ചേക്കുക.ടീച്ചർമാർ അറിയാൻ1.ദയവായി നിങ്ങളുടെ ക്ലാസ്സിൽ ഇതിനെ കുറിച്ച് പറയുക. “ഗ്രൂപ്പിസം” ഒരു പരിധി കഴിഞ്ഞാൽ നാശമേ കൊണ്ടുവരൂ എന്ന് കുട്ടികളോട് പറഞ്ഞു കൊടുക്കുക.2.നിങ്ങളുടെ ക്ലാസ്സുകളിൽ നടക്കുന്ന അദൃശ്യമായ കമ്മ്യൂണിക്കേഷനുകളെ കുറിച്ച് നിങ്ങൾ ബോധവാനായിരിക്കുക.

നമ്മൾ വളർന്നു വന്ന സമയത്തു നമ്മൾ കുട്ടികളും നമ്മുടെ മാതാപിതാക്കളും നേരിട്ട ചലഞ്ചുകൾ അല്ല ഇന്നത്തെ കുട്ടികളും നമ്മൾ മാതാപിതാക്കളും നേരിടേണ്ടത്. ടീച്ചർമാരുടെ ഉത്തരവാദിത്തം ഇന്ന് വളരെ കൂടുതലാണ്. നമ്മൾ എല്ലാരും കൂടി ഒന്ന് ശ്രദ്ധിച്ചാൽ, ഉടനെ വരാൻ പോകുന്ന പല പത്ര വാർത്തകളെയും നമുക്ക് തടയാൻ സാധിക്കും.ഞാൻ പേടിപ്പിക്കുന്നതല്ല. വെറുതെ പർവ്വതീകരിക്കുന്നതല്ല. Rejection can kill people.നിങ്ങൾ ദയവായി ഒന്ന് കരുതിയിരിക്കുക. നിങ്ങളുടെ മക്കളുടെ ടീച്ചർമാർക്കും കൂടി send ചെയ്തു കൊടുക്കുക.