ഓഫിസിൽ ഇരിക്കുമ്പോൾ ആണ് പെട്ടെന്ന് ആകെ വിയർത്തു നെഞ്ചിടിപ്പ് കൂടി തളരുന്നത് ജീവിതത്തിൽ സംഭവിച്ചത് അഡ്വ സാറ പറയുന്നു

EDITOR

ഒരു മഹാമാരി കാലത്തിൽ ആണ് നാം കടന്നു പോകുന്നത് .ചിലർ ഇ അസുഖത്തിന് പിടി കൊടുത്തു ചിലർ ശക്തമായി പൊരുതിക്കൊണ്ടു ഇരിക്കുന്നു .എന്നാൽ ഇ അസുഖം വന്നു നെഗറ്റീവ് ആയശേഷം ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ അഡ്വക്കേറ്റ് സാറാ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സൂചിപ്പിക്കുന്നു .ഇത് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് ചിന്തിക്കുന്നതിലും അപ്പുറം എന്നും സാറ കുറിക്കുന്നു സാറയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.

ഹാർട്ട്‌ അറ്റാക്ക്, ഹീമോ ഗ്ലോബിൻ, അയൺ ലെവൽ കുറവ്.കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നാം. പക്ഷേ അതീവ ഗൗരവമായി എടുക്കേണ്ട വിഷയത്തെക്കുറിച്ചാണ് എഴുതുന്നത്.പോസ്റ്റ്‌ കോവി വിഡ് എന്നാൽ നിസ്സാരമായി തള്ളിക്കളയരുത് എന്നൊരു ബോധവത്കരണത്തിന്റെ ആവശ്യകത കൂടെയാണ് പറഞ്ഞു വയ്ക്കുന്നത്. ഒക്കെ സ്വന്തം അനുഭവങ്ങൾ തന്നെ ആയത് കൊണ്ട് വായിക്കുന്ന ആർക്കെങ്കിലും ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു. കോ വിവിഡ് മാറിയ ആദ്യ ആഴ്ചകളിൽ മാനസിക സമ്മർദ്ദം ജീവിതം അവസാനിപ്പിക്കാൻ ഉള്ള ചിന്തകളിൽ വരെ എത്തിച്ച അനുഭവത്തെ മരുന്നു കൊണ്ട് നേരിട്ട്, വിജയിച്ച ശേഷം ആരോഗ്യം തിരികെ എത്തി എന്ന് തന്നെ വിശ്വസിച്ചു.

ജീവിതം നോർമൽ ആയി എന്ന് വിശ്വസിച്ചയിടത്ത് ആണ് ഓഗസ്റ്റ് 9 ന് ഭർത്താവിന് മേജർ ഹാർട്ട്‌ അറ്റാക്ക് ആകുന്നത്.ഞങ്ങൾ രണ്ടുപേരും കൂടി ഒരു ഓഫിസിൽ ഇരിക്കുമ്പോൾ ആണ് പെട്ടെന്ന് ആകെ വിയർത്തു നെഞ്ചിടിപ്പ് കൂടി തളരുന്നത്. പെട്ടെന്ന് 10 മിനിറ്റ് കൊണ്ട് തൊട്ടടുത്തുള്ള ജയദേവ കാർഡിയാക് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത് ചികിത്സയെ വേഗത്തിലാക്കി ജീവൻ രക്ഷിക്കാൻ സഹായിച്ചു എന്ന് ഡോക്ടർ പറഞ്ഞു.ആഞ്ജിയോഗ്രാം കഴിഞ്ഞു പുറത്തു വന്നു ബ്ലോക്ക്, ക്ലോട്ട്, ഒന്നുമില്ല എന്ന് കേട്ടപ്പോൾ ദൈവത്തിന് നന്ദി പറയുകയല്ലാതെ മറ്റൊന്നും മനസിൽ വന്നില്ല. പറയുമ്പോൾ രണ്ടുവരിയിൽ പറഞ്ഞു തീർക്കാം എങ്കിലും ആശുപത്രിയിൽ ഒക്കെ ഒറ്റയ്ക്ക് മാനേജ് ചെയ്ത അഞ്ചു ദിവസങ്ങൾ ഓർക്കാൻ കൂടി വയ്യ.അദ്ദേഹത്തിന് ഇ അസുഖം കഴിഞ്ഞ സമയത്ത് 11 കിലോ തൂക്കം കുറഞ്ഞു എന്നതും എടുത്തു പറയേണ്ട മറ്റൊരു വിഷയമാണ്.

ഡിസ്ചാർജ് ചെയ്‌ത്‌ വീട്ടിൽ എത്തി പത്തു ദിവസം കഴിഞ്ഞപ്പോൾ എന്നെത്തേടി കിഡ്നി സ്റ്റോൺ എന്ന അടുത്ത ആൾ എത്തി. ഇ അസുഖം വന്നതിന് ശേഷം പെട്ടെന്ന് കിഡ്നി സ്റ്റോൺ ആയ അനുഭവം മറ്റു രണ്ടു സുഹൃത്തുക്കൾ പങ്കു വച്ചിരുന്നു.രണ്ടു ദിവസം കൊണ്ട് ഈ അസുഖം ഭേദമായപ്പോൾ ചുമയും ജലദോഷവും ഇൻഫെക്ഷനും! ചുമ നിൽക്കാതെ വന്നപ്പോൾ കൂടെ ശ്വാസം മുട്ടൽ! മരുന്നുകൾ ഒക്കെ കഴിച്ചു തീർത്തപ്പോൾ ഉള്ള തളർച്ച ആകാം എന്ന് കരുതി അടുത്ത ദിവസം കിടപ്പ് തന്നെ ആയി.ചുണ്ടുകൾ വിളറി വെളുത്ത് കണ്ണുകൾ പാതി മാത്രം തുറന്ന അവസ്ഥയിൽ മനസ്സിലായി മരുന്നിന്റെ ക്ഷീണം അല്ലിതെന്ന്. ജീവിതം കൈവിട്ടു പോയെന്ന് കരുതി.വീണ്ടും ഡോക്ടറുടെ മുന്നിലെത്തി. ബ്ലഡ്‌ ടെസ്റ്റ്‌ നു തന്നു. ഹീമോഗ്ലോബിൻ താഴ്ന്നു പോയി കൂടാതെ അയൺ ലെവൽ വളരെ താഴ്ന്ന അവസ്ഥ. രക്തത്തിൽ ഇതൊക്കെ കുറവാണെങ്കിൽ ശ്വസനത്തെ ബാധിക്കുമെന്നത് അറിയാമല്ലോ.വീണ്ടും കുറേ മരുന്നുകളുടെ സഹായത്തോടെ എഴുന്നേറ്റ് നടക്കാം എന്ന അവസ്ഥ ആയി.

വിശ്രമത്തിൽ ആണ് ജോലികൾ ഒന്നും ചെയ്യാൻ പറ്റുന്ന അവസ്ഥയിൽ അല്ല.തളർച്ച, നടക്കുമ്പോൾ കിതപ്പ്, തല കറക്കം, കൈ കാൽ കഴപ്പ്, ഉറക്കമില്ലായ്‌മ ഇവയിൽ ഏതെങ്കിലും ഒന്ന് ഉണ്ടെങ്കിൽ തന്നെ അശ്രദ്ധ കാട്ടരുത്. ജീവിതം ഇല്ലാതാകും എന്നൊരു മുന്നറിയിപ്പ് കൂടിയാണ് ഈ അനുഭവങ്ങൾ.ഇവയെ ഒന്നും കോവി വിഡുമായി ഡോക്ടർമാർ ലിങ്ക് ചെയ്യുക പോലുമില്ല. ഇ അസുഖം വന്നവർക്ക് വാക്‌ സിനേഷൻ ഗ്യാപ് നൽകിയത് കൊണ്ട് തന്നെ ആ സമയത്ത് ഇതൊക്കെ സംഭവിക്കുകയും ചെയ്യാം!ഈ സമയങ്ങളിൽ എനിക്ക് തുണയായി നിന്ന ഓരോരുത്തരെയും ഞാൻ സ്നേഹത്തോടെ നന്ദിയോടെ ഓർക്കുന്നു.ജീവിതം എന്നത് ഇല്ലാതെയാകുന്ന ഒരു ശ്വാസത്തിൽ തീർന്നു പോകുന്നതാണ് ശ്വാസം കിട്ടാതെ പിടയുന്ന ആ നിമിഷത്തിൽ നിന്ന് ജീവിതം തിരികെ കിട്ടി എന്ന് തിരിച്ചറിയുന്ന ആ നിമിഷത്തിന് ജാതി മത വർണ്ണ വർഗ്ഗ വിവേചനങ്ങൾ ഒന്നുമില്ല. ഇ അസുഖം വന്നതിനു ശേഷം ഉള്ള ആരോഗ്യ പ്രശ്നങ്ങൾ ഒരിക്കലും തള്ളിക്കളയരുത്.ചികിത്സ തേടുക.

കടപ്പാട് : അഡ്വക്കേറ്റ് സാറ