വെള്ളം ചുണ്ടിൽ തൊട്ടു കൊടുത്താൽ ഇറക്കാത്ത രോഗി ഒരു ആവോലി ഫ്രൈയും ചോറും തിന്നിരിക്കുന്നു ആശുപത്രി ബില്ല്

EDITOR

സ്വകാര്യ ആശുപത്രികളിൽ പൊതുവെ ചാർജ് കൂടുതൽ എന്ന് പറയപ്പെടാറുണ്ട് .അങ്ങനെ ഒരു ആശുപത്രി ബില് ആണ് ഇത് സ്രേയസ്സ് തന്റെ ഫേസ്ബുക്കിൽ പങ്കു വെച്ച കുറിപ്പ് ഇങ്ങനെ.

ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ICU വിൽ അത്യാസന്ന നിലയിൽ അഡ്മിറ്റ് ചെയ്യപ്പെട്ട് 48 മണിക്കൂറിനുള്ളിൽ മരണമടഞ്ഞ ഒരു രോഗിയുടെ ആശുപത്രി ബില്ലാണിത് വെള്ളം ചുണ്ടിൽ തൊട്ടു കൊടുത്താൽ ഇറക്കാൻ പറ്റാത്ത രോഗി ഒരു ആവോലി ഫ്രൈയും ചോറും തിന്നിരിക്കുന്നു 48 മണിക്കൂറിനിടയിൽ അവർക്ക് മരുന്നുകൾ കുത്തിവെക്കാൻ 41 സിറിഞ്ചുകൾ ഓർമ്മിക്കണം അതിൽ 20CC, 50 CC സിറിഞ്ചുകൾ മിക്കവാറും സിറിഞ്ച് ഇൻഫ്യൂഷൻ പമ്പിൽ മണിക്കൂറുകൾ സെറ്റ് ചെയ്ത് ഇൻഫ്യൂസ് ചെയ്യേണ്ട മെഡിസിനുകൾക്കാവും.

യൂറിൻ ട്യൂബിട്ട രോഗിക്കുവേണ്ടി ICU വിൽ രണ്ട് ദിവസത്തേക്ക് വാങ്ങിച്ചത് 14 അഡൽട്ട് ഡയപ്പറുകൾ വെൻറിലേറ്റർ ഉപയോഗിക്കാതിരുന്നിട്ടും രണ്ടു ദിവസത്തെ ।CU ബിൽ 29000 രൂപ മോഡേൺ ചികിത്സക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളുയരുന്നതിൻ്റെ ഏറ്റവും പ്രധാന കാരണം ഈ കഴുത്തറപ്പൻ കൊള്ളകൾ തന്നെയാണ് അടിയന്തിരമായി സർക്കാർ ചെയ്യേണ്ടത് സ്വകാര്യ ആശുപത്രികളിലെ ICU കളിൽ CC ടി വി ക്യാമറകൾ സ്ഥാപിക്കാനുള്ള നിയമനിർമാണം നടത്തുകയാണ് ബന്ധുക്കൾ ആവശ്യപ്പെട്ടാൽ ആ രോഗിയുടെ CD പകർത്തി നൽകാനുള്ള ഉത്തരവാദിത്വവും ആശുപത്രികൾക്കുണ്ടാവണം.

കടപ്പാട് : സ്രേയസ്സ് കണാരൻ