ഡ്രസ്സ് വാങ്ങാൻ എത്തിയ ഞങ്ങളോട് മാനേജരുടെ കമെന്റ് വണ്ണം കൂടുതൽ ആണ് പോലും ബോഡി ഷെയിമിങ്നു ഞങ്ങൾ കൊടുത്ത മറുപിടി

EDITOR

ബോഡി ഷെയിമിംഗ്‌ വൈകുന്നേരം, തിരക്ക് പിടിച്ച ഒരു പ്രവർത്തി ദിവസം കഴിയുന്നതിനുള്ള കാത്തിരിപ്പു ആയിരുന്നു.അപ്പോഴു ആണ് ഒരു പെണ്സുഹൃതിന്റെ ഫോൺ വരുന്നത്.ഫോൺ എടുത്ത ഉടനെ അങ്ങേതലയ്ക്കൽ നിന്നും.ഡാ നി ഫ്രീ ആണോ? നി എന്റെ കൂടെ ഡ്രസ് എടുക്കുവാൻ വരുമോ?
നി ഇപ്പോൾ എവിടെയാ? ഞാൻ ചോദിച്ചു.ഞാൻ ഇപ്പോൾ നിന്റെ ഓഫീസിന്റെ മുന്നിൽ ഉണ്ട്. സുഹൃത്ത് പറഞ്ഞു.ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി, ഗേറ്റിനു മുൻവശത്ത് എത്തി.അനു അവിടെ തന്നെ ഉണ്ട്.എന്താ കാര്യം പറയു, ഞാൻ സുഹൃത്തിനോട് ചോദിച്ചു.ഡാ, അടുത്ത ആഴ്ച എന്റെ വിവാഹനിശ്ചയം ആണ്. എനിക്ക് ഒരു ഗൗൻ എടുക്കണം. നി കൂടി വരുമോ? അനു ചോദിച്ചു.

സ്റ്റാർബക്‌സിൽ നിന്നും ഒരു കോഫി വാങ്ങിത്താരം എന്ന ഓഫറിൽ ഞാൻ കൂടെ വരാം എന്നു സമ്മതിച്ചു. മെട്രോയിൽ കയറി ഇന്ദിരനാഗറിൽ എത്തി.അവിടെ നിന്നും ഒരു അറിയപ്പെടുന്ന ഡിസൈനർ ഷോപ്പിൽ എത്തി.അവിടുത്തെ സ്റ്റാഫ് നല്ലവണ്ണം നമ്മളെ സ്വീകരിച്ചു. ശർകരയിൽ ഉറുബ്‌ കൂടുന്നതുപോലെ ഒത്തിരി സ്റ്റാഫുകൾ നമ്മുടെ കൂടെ കൂടി.സുഹൃത്ത് ഗൗൻ എടുക്കുന്ന തിരക്കിലേക്ക് പോയി. ഇടയ്ക്കിടക്ക് ചെറിയ അഭിപ്രായവും ഞാൻ കൊടുത്തു. അപ്പോഴും സ്റ്റാർബാക്ക്‌സിലെ കോഫി ആയിരുന്നു മനസിൽ നിറയെ.ഏകദേശം മൂന്നു മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ സുഹൃത്തിന് അനുയോജ്യമായ ഒരു ഗൗൻ എടുത്തു.
ഇതിനു എത്രയാ വില, ഞാൻ ചോദിച്ചു?40,000 എന്ന മറുപടി വന്നു.സ്റ്റാർ ബാക്‌സിലെ കോഫി മനസിൽ നിന്നും മാഞ്ഞു പോവുകയാണോ എന്നൊരു തോന്നൽ.
ശരി,നി ബില്ലടക്ക് ഞാൻ പറഞ്ഞു.

അപ്പോൾ കൗണ്ടറിൽ നീല സാരി ഉടുത്ത ഒരു സ്ത്രീ ഉണ്ടായിരുന്നു. അത്യാവശ്യം പുട്ടി ഒക്കെ അടിച്ചു, ആരാലും ശ്രദിക്കുന്ന ഒരു സ്റ്റാഫ് ആയിരുന്നു.ഇവിടുത്തെ മാനേജർ ആണോ? ഞാൻ ചോദിച്ചു.അതേ, ഇതു എന്റെ ഷോപ് ആണ്. ആ സ്ത്രീ പറഞ്ഞു.എന്റെ സുഹൃത്ത് ബില്ലടക്കാൻ ക്രെഡിറ്റ് കാർഡ് നൽകി. ബില്ലടച്ചതിനു ശേഷം ആ സുന്ദരി ആയ മാനേജർ എന്റെ സുഹൃത്തിനോട് പറഞ്ഞു.മാഡം താങ്കളുടെ വണ്ണം വളരെക്കൂടുതൽ ആണ്. (അത് വാസ്തവം ആണ്). മാഡം വണ്ണം കുറക്കാൻ നോക്കണം, അല്ലേൽ ഭാവി ജീവിതത്തിൽ പ്രശ്നം ഉണ്ടാകും. വണ്ണം കൂടിയത് കൊണ്ടാണ് ഗൗണിനും വില കൂടിയത്. അത്രയും ഡിസൈൻ വർക് അതിൽ ഉണ്ട്, ആ സ്ത്രീ എന്റെ സുഹൃത്തിനോട് പറഞ്ഞു.

അനു ചിരിച്ചുകൊണ്ട്, എന്റെ ശരീരം അല്ലേ, അതു സാരം ഇല്ല. എന്ന മറുപടിയും നൽകി. ഗൗണും ആയി ഞങ്ങൾ പുറത്തേക്ക് ഇറങ്ങി.എനിക്ക് എന്തോ ഒരു വല്ലായ്ക(മനസിനാണ്). അനു നി ഇവിടെ നില്ക്കു, ഞാൻ ഇപ്പോൾ വരാം. ഞാൻ വീണ്ടും ഷോപ്പിനുള്ളിലേക്കു പോയി.മാനേജർ ആയ സ്‌ത്രീ അവിടെ തന്നെ ഉണ്ട്. ആശ്ചര്യത്തോടെ എന്റെ മുഖത്തേക്ക് അവർ നോക്കി.മാഡം വിവാഹിത ആണോ? ഞാൻ ചോദിച്ചു.ഇപ്പോൾ അല്ല, അവരും മറുപടി പറഞ്ഞു.അപ്പോൾ മാഡം ഇതിനു മുന്നേ മാരീഡ് ആയിരുന്നു, ഞാൻ സംശയത്തോടെ പറഞ്ഞു.അതേ എന്നു മാഡം പറഞ്ഞു.അപ്പോൾ ആ വിവാഹജീവിതത്തിന് ഇപ്പോൾ എന്തു പറ്റി? ഞാൻ ചോദിച്ചു.
ഡിവോഴ്സ്ഡ്.ഓ മൈ ഗോഡ് ഇത്തിരി ആശ്ചര്യം മുഖത്തു വരുത്തി, ഇത്രയും സുന്ദരി ആയ മാഡം എങ്ങനെ ഡിവോസ്ഡ് ആയി.U looks so pretty, how it happened? How divorce for you? ഞാൻ പറഞ്ഞു നിറുത്തി.

ആ സ്ത്രീയുടെ മുഖം കറുത്തു.ഹേയ് വിഷമിക്കണ്ട, എല്ലാം ശെരി ആകും എന്ന് ചെറിയ ഒരു ആക്കിയ പുഞ്ചിരിയോടെ ഞാൻ പറഞ്ഞു. തിരികെ പുറത്തേക്കു ഇറങ്ങി.അപ്പോഴും ആണ് അവിടെ എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
അനുവിന്റെ മുഖത്തു നല്ല ചിരി ഉണ്ടായിരുന്നു. ഞങ്ങൾ പരസ്പ്പരം അകത്തു അകത്തു നടന്നതിനെ കുറിച്ചു ഒന്നും സംസാരിച്ചില്ല.പക്ഷെ അനുവിനറിയാം ഞാൻ എന്താണെന്ന്.ഡാ, നി ഇതൊക്കെ വിട്, എനിക്ക് വാങ്ങിത്താരം എന്നു വാക്ക് തന്ന കോഫി വാങ്ങി തരൂ.അതൊക്കെ വാങ്ങി തരം, ബില്ലും നി തന്നെ കൊടുത്തോ, അനു പറഞ്ഞു.Still same, no change for you at all.സ്റ്റർബക്‌സിൽ ഇരുന്ന് കോഫി കഴിക്കുമ്പോഴും അനുവിന്റെ മുഖത്തു അതേ പുഞ്ചിരി ഉണ്ടായിരുന്നു.
വൽക്കഷ്ണം-വണ്ണം എന്നത് ഒരിക്കലും വൈവാഹിക ജീവിതത്തിൽ അളവുകോൽ അല്ല.പക്ഷെ സമൂഹം അതൊരു അളവുകോൽ ആയി ഉപയോഗിക്കുന്നു. പുച്ഛം മാത്രം.

കടപ്പാട് : അനീഷ് ഓമന രവീന്ദ്രൻ