ശവസംസ്കാര ചടങ്ങിൽ വേണ്ട മര്യാദ ഇന്നും നമുക്ക് അറിയില്ല കഴിഞ്ഞ ദിവസം ആ ഭൗതിക ശരീരം പൊതു ദർശനത്തിനു വച്ചപ്പോൾ നാം എന്താണ് കാണിച്ചത്

EDITOR

ശവസംസ്കാര ചടങ്ങിൽ വേണ്ട മര്യാദ പലപ്പോഴും നാം മറന്നു പോകാറുണ്ട് . കഴിഞ്ഞ ദിവസം നടന്ന സംഭവം ഉദ്ധരിച്ചു ശ്രീ സുരേഷ് സി പിള്ള എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.

ഫ്യൂണറൽ എറ്റിക്ക്‌വേറ്റ്’ അല്ലെങ്കിൽ ശവസംസ്കാര ചടങ്ങിൽ വേണ്ട മര്യാദകൾ.വളരെ വിഷമത്തോടെയാണ് സെലിബര്ട്ടി ഷെഫ് നൗഷാദിന്റെ മരണ വിവരം വായിച്ചത്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതു ദർശനത്തിനു വച്ചപ്പോൾ മോളുടെ വിഷമം കൂടി കണ്ടപ്പോൾ സങ്കടം ഇരട്ടി ആയി.കുട്ടിക്കു മാത്രമായി കുറച്ചു സമയത്തേക്കെങ്കിലും അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തോടൊപ്പം സ്വകാര്യമായി ചിലവഴിക്കാൻ സമയം അനുവദിച്ചു കൊടുക്കമായിരുന്നില്ലേ? നമ്മൾ ചെയ്തത്, ആ രംഗങ്ങളും വീഡിയോയി പകർത്തി സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യുന്നു.അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതു ദർശനത്തിനു വച്ചപ്പോൾ ആൾക്കാരുടെ തള്ളിക്കയറ്റവും, നിയന്ത്രിക്കുന്ന ആൾക്കാരുടെ ബഹളവും ഒക്കെ ടീവി യിൽ കണ്ടപ്പോൾ വാസ്തവത്തിൽ വിഷമം തോന്നി.കുറച്ചു നാൾ മുൻപെഴുതിയ കുറിപ്പാണ്. (കണികം പുസ്തകത്തിൽ നിന്നും).ഒന്ന് കൂടി പോസ്റ്റ് ചെയ്യുന്നു.

സംസ്കാര ചടങ്ങിൽ വിദേശങ്ങളിൽ ഒക്കെ കുടുംബത്തിനു മാത്രമായി കുറെ മണിക്കൂറുകൾ മാറ്റി വയ്ക്കാറുണ്ട്. ശവസംസ്കാര ചടങ്ങിൽ സ്വീകരിക്കേണ്ട സ്വകര്യത എന്നത് നമുക്ക് കേട്ടു കേൾവി പോലും ഇല്ലാത്ത കാര്യമാണ്.
ഇവിടെയായാണ് ശവസംസ്കാര ചടങ്ങിൽ സ്വീകരിക്കേണ്ട ആചാര മര്യാദകൾക്ക് ഒരു മാർഗ്ഗരേഖ വേണ്ടി വരുന്നത്.ആദ്യം മനസ്സിലാക്കേണ്ട കാര്യം ശവസംസ്കാരം പൂർണ്ണമായും ഒരു പൊതു ചടങ്ങല്ല. മരണപ്പെട്ടത് പൊതു പ്രവർത്തകൻ ആയാലും വളരെ സ്വകര്യമായ, വേണ്ടപ്പെട്ടവർക്കു മാത്രം പങ്കെടുക്കുവാൻ കൂടി ഉള്ളതായ ഒരു ചടങ്ങാവണം.എങ്ങിനെയാണ് നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് അവരുടെ മരണശേഷമുള്ള സ്വകാര്യതയെയും, ബന്ധുക്കളുടെ സ്വകര്യതയെയും മാനിക്കുന്നത്?
വിദേശത്ത് ഒക്കെ ഇതിനു കൃത്യമായ മാർഗ്ഗ രേഖകൾ ഉണ്ട്. എന്റെ രണ്ട് അനുഭവങ്ങൾ പറയാം.

ഏകദേശം പാഠത്തിനഞ്ചു വർഷം മുൻപാണ്, ഒരു സഹപ്രവർത്തകന്റെ ഭാര്യ മരണപ്പെടുന്നു. അത്ര അടുപ്പം ഉള്ള ആളല്ല, എങ്കിലും ഞാൻ ജോലി ചെയ്തു കൊണ്ടിരുന്ന സ്ഥാപനത്തിലെ ഡയറക്ടർ പോകുന്നുണ്ട്, കൂടെ ഞാനും ചെല്ലണം എന്ന് ആവശ്യപ്പെട്ടു. എനിക്കാണെങ്കിൽ പാശ്ചാത്യ രാജ്യങ്ങളിൽ ഒന്നും ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു പരിചയവും ഇല്ല.ഞാൻ അദ്ദേഹത്തോട് പറഞ്ഞു “ഡേവിഡ്, എനിക്ക് പരിചയം ഇല്ല ഇങ്ങനെയുള്ള ചടങ്ങുകളിൽ പങ്കെടുത്ത്‌, താങ്കൾ പറഞ്ഞു തരണം.അദ്ദേഹം പറഞ്ഞു ഒന്നും അറിയാനില്ല സുരേഷ്, പൊതു സന്ദർശന സമയം അറിയണം, നിശബ്ദമായി നില്ക്കണം ക്യൂ പാലിക്കണം ബാക്കി ഞാൻ അവിടെ ചെല്ലുമ്പോൾ പറയാം.ഞാൻ ചോദിച്ചു പൊതു സന്ദർശന സമയമോ? അതെന്താണ്, ഞാൻ ഓർത്തു എപ്പോൾ വേണം എങ്കിലും മരണപ്പെട്ട വീടുകളിൽ പോകാം എന്ന്.

ഡേവിഡ് പറഞ്ഞു “അതായത് ‘മരണ അറിയിപ്പുകൾ’ പത്രത്തിൽ പ്രസിദ്ധീകരിക്കുമ്പോൾ അതിൽ പറയും പൊതു ജനങ്ങൾക്കായുള്ള സമയം. ഇന്ന് നമ്മൾ കാണാൻ പോകുന്ന വ്യക്‌തിയുടെ സന്ദർശന സമയം വൈകുന്നേരം ആറു മുതൽ പത്തു വരെയാണ്. ബാക്കിയുള്ള സമയം ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മാത്രം ഉള്ളതാണ്.ഞാൻ ആലോചിച്ചു, എത്ര നല്ല ആശയമാണ്. ഇനിയും ഒരിക്കലും കാണാത്ത അവസ്ഥയിലേക്ക് പോകും മുൻപേ, വേണ്ടപ്പെട്ടവരുടെ കൂടെ വളരെ സ്വകര്യമായി സമയം ചിലവഴിക്കുക. നമ്മുടെ ദുഃഖം മറ്റുള്ളവരുടെ മുൻപിൽ വെളിപ്പെടുത്തേണ്ട കാര്യവും വരുന്നില്ല.

അങ്ങിനെ ആറു മണിയോടെ ഞാനും ഡേവിഡും അവിടെ ക്യൂ നിന്നു. ഏകദേശം ഇരുനൂറോളം പേരോളം ഉണ്ട്. ആരും സംസാരിക്കുന്നില്ല, ആരുടേയും കയ്യിൽ മൊബൈൽ ഇല്ല, വളരെ അച്ചടക്കത്തോടെ ഓരോ ആൾക്കാരായി, ശവപ്പെട്ടിയുടെ ചുറ്റും നീങ്ങുന്നു. പത്തു നിമിഷത്തോളം അവിടെ നിൽക്കുന്നു. ഭർത്താവിന്റെ അടുത്തു ചെന്ന് ചിലർ മാത്രം ഷേക്ക് ഹാൻഡ് കൊടുക്കുന്നു, മുൻപോട്ടു നീങ്ങുന്നു.
ഇത് ഒരു ആയിരുന്നു. എന്ന് പറഞ്ഞാൽ നമ്മൾ ശവശരീരം കാണുന്നില്ല. ചില അവസരങ്ങളിൽ മരണപ്പെട്ട വ്യക്തിയുടെയോ, കുടുംബങ്ങളുടെയോ തീരുമാനം ആയിരിക്കും ഇത്. [വേറൊരു അവസരത്തിൽ പങ്കെടുത്ത ഫ്യൂണറലിൽ ആയിരുന്നു. അവിടെ നമുക്ക് ആളെ കാണാൻ പറ്റും.പുറത്തിറങ്ങി അവിടെ ഒരുക്കിയിരുന്ന ചായയും, ബിസ്കറ്റും കഴിച്ചാണ് തിരികെ പോന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ ഒക്കെ വർഷങ്ങളോളം കൊണ്ട് ഉണ്ടാക്കിയെടുത്ത അച്ചടക്കം ആണിത്.

ഇതു പോലെയുള്ള അവസ്ഥ നാട്ടിൽ നടപ്പിൽ ആകാൻ ചിലപ്പോൾ അമ്പതോ, നൂറോ വർഷങ്ങൾ ഇനിയും എടുക്കും. എങ്കിൽപ്പോലും മരണപ്പെട്ട ആളിനെയും, ബന്ധുക്കളുടെയും സ്വകാര്യത സംരക്ഷിക്കാൻ വേണ്ട ചില മാർഗ്ഗ നിർദ്ദേശങ്ങൾ ആണ് പറയുന്നത്.1.ഫോട്ടോഗ്രാഫി, വീഡിയോ എന്നിവ കർശനമായി നിയന്ത്രിച്ചിരിക്കുന്നു എന്ന് മരണപ്പെട്ട വീടുകളിൽ വലിയ അക്ഷരത്തിൽ എഴുതാം.
2.മൊബൈൽ ഫോൺ ഒരു കാരണവശാലും സന്ദർശന സമയത്ത് ഉപയോഗിക്കാൻ അനുവദിച്ചു കൂടാ 3.മരിച്ച ആളിന്റെ ചിത്രം വിവരങ്ങൾ, തുടങ്ങിയവ ഒരു കാരണവശാലും സാമൂഹ്യ മാധ്യമങ്ങളിൽ ബന്ധുക്കളുടെ അനുവാദം കൂടാതെ ഇടാൻ അനുവദിക്കരുത്.4.സന്ദർശന സമയം കൃത്യമായി പൊതു ജനങ്ങളെ അറിയിക്കുക. ഉദാഹരണത്തിന് ‘പൊതു സന്ദർശനം രാവിലെ പത്തു മുതൽ പന്ത്രണ്ടു മണി വരെ മാത്രം, ബാക്കിയുള്ള സമയം കുടുംബങ്ങൾക്ക് മാത്രമായുള്ളതാണ്, ദയവായി സ്വകര്യത മാനിക്കുക എന്ന അറിയിപ്പ് കൊടുക്കാം.

5. ക്യൂ പാലിച്ചേ മൃതദേഹം കാണാൻ അനുവദിക്കാവൂ.6 മൃതദേഹത്തിന്റെ അടുത്ത് ഒരു മിനിറ്റിൽ കൂടുതൽ സമയം ചിലവഴിക്കരുത് എന്ന മാർഗ്ഗനിർദ്ദേശവും കൊടുക്കാം.7ഒന്നോ രണ്ടോ വോളന്റീയർമാർ ഇതൊക്കെ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നോക്കാനായി നിർത്താം.8സ്വകാര്യത എന്നാൽ ആഡംബരം അല്ല,മറിച്ച് ഓരോ പൗരന്റെയും അവകാശമാണ് എന്ന കാര്യം ഓർമ്മപ്പെടുത്താം.
9.മരണ വീട്ടിൽ മൗനം ആണ് കൂടുതൽ ഉചിതം.ആവശ്യമെങ്കിൽ മാത്രം മരിച്ച ആളിന്റെ ബന്ധുക്കളും ആയി, അവർക്ക് ആശ്വാസകരമായ ചുരുക്കം വാക്കുകൾ ഉപയോഗിക്കാം. പാശ്ചാത്യ രാജ്യങ്ങളിൽ ഞാൻ പങ്കെടുത്ത ഫ്യൂണറൽ ചടങ്ങുകളിൽ കണ്ടിട്ടുള്ളത് വളരെ അടുപ്പം ഉള്ളവർ ““I am sorry for your loss (നിങ്ങളുടെ ഈ വലിയ നഷ്ടത്തിൽ എനിക്കും വേദനയുണ്ട്). അല്ലെങ്കിൽ “നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു” എന്ന് പറയുന്നതാണ്. അധികം അടുപ്പം ഇല്ലെങ്കിൽ മൗനമായി കുറച്ചു നിമിഷം നിന്നിട്ട് നിന്നിട്ട് മാന്യമായി തിരികെപ്പോരം.

10. ഏറ്റവും പ്രാധാന്യം ഉള്ളതും, നമ്മൾ പലപ്പോളും മറന്നു പോകുന്നതും ആയ ഒരു കാര്യമാണ്, മരിച്ചു കിടക്കുന്ന ആളിന്റെ സ്വകാര്യത.പ്രതീക്ഷിച്ചുള്ള മരണം ആണെങ്കിൽ ഒരു പക്ഷെ നേരത്തെ പറഞ്ഞിട്ടുണ്ടാവും എങ്ങിനെയാണ് ബോഡി പ്രദർശിപ്പിക്കേണ്ടത് എന്ന്. അത് കൃത്യമായി പാലിക്കുക.ചിലർക്ക് മരണ ശേഷം തന്റെ ബോഡി പ്രദർശിപ്പിക്കാൻ താത്പ്പര്യം കാണില്ല. അങ്ങിനെ ഉള്ളപ്പോൾ (അടച്ച ശവപ്പെട്ടി) എന്ന ആശയം നടപ്പിലാക്കാം.പാശ്ചാത്യ രാജ്യങ്ങളിൽ ഒക്കെ വളരെ പ്രചാരത്തിൽ ഉള്ള ഒരു രീതിയാണ്.തുറന്നു കാണുന്നത് വളരെ അടുപ്പം ഉള്ള ബന്ധുക്കൾക്ക് മാത്രമായി ചുരുക്കാം.(കണികം പുസ്തകത്തിലെ ഒരു ഭാഗം).

കടപ്പാട് : സുരേഷ് സി പിള്ള