വരുമാന സർട്ടിഫിക്കറ്റ് അപേക്ഷിക്കാൻ അഞ്ചു മിനിറ്റ് മതി ടൈംലൈനിൽ ഷെയർ ചെയ്തു ഇട്ടേക്കു ഉപകരപ്പെടും

    0
    629

    ഇന്നും പലർക്കും അറിയില്ല നമുക്ക് പെട്ടന്ന് ഒരു സർക്കാർ കാര്യങ്ങൾക്കും ആവശ്യം വരുന്ന വരുമാന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജാതി സർട്ടിഫിക്കറ്റ് എന്നിവ എങ്ങനെ ലഭിക്കും എന്ന്. ആദ്യം തന്നെ പറയാല്ലോ ഇപ്പോൾ എല്ലാം ഓൺലൈൻ ആയ ശേഷം വില്ലേജ് ഓഫീസുകളിൽ പോയി ക്യു നിൽക്കണ്ട .നമുക്ക് തന്നെ ഓൺലൈൻ ആയി ഇതിനു വേണ്ടി അപേക്ഷിക്കാം .അത്ര വലിയ പാടില്ല ഒരു മൊബൈലോ കമ്പ്യൂട്ടറോ ഉണ്ടെങ്കിൽ കാര്യം സിമ്പിളായി ചെയ്യാം.പക്ഷെ വളരെ കൃത്യതയോടു പരിശോധിച്ച് തെറ്റുകൾ ഇല്ലാതെ വേണം ഇത് ചെയ്യാൻ .വരുമാന സര്ടിഫിക്കറ്റ് അല്ലെങ്കിൽ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എങ്ങനെ അപ്ലൈ ചെയ്യാം എന്ന് നോക്കാം.

    വരുമാന സർട്ടിഫിക്കറ്റ് ന്റെ കാലാവധി ഒരു വര്ഷം ആണ് .വിദ്യാഭ്യാസ ആവശ്യങ്ങൾക്കും അല്ലെങ്കിൽ ലോൺ എടുക്കുമ്പോളും അല്ലെങ്കിൽ പെൻഷൻ ആവശ്യത്തിന് എല്ലാം വരുമാന സർട്ടിഫിക്കറ്റുകൾ ആവശ്യം വരും .അതുകൊണ്ടു നാം ഉറപ്പായും ഇത് എങ്ങനെ എടുക്കാം എന്ന് അറിഞ്ഞിരിക്കണം.ഇപ്പോൾ 95 % വരുമാന സർട്ടിഫിക്കറ്റുകളും ഓൺലൈൻ ആയി ആണ് ലഭിക്കുക . ജനസേവന കേന്ദ്രങ്ങളെയോ അല്ലെങ്കിൽ അക്ഷയകളെയോ നമുക്ക് ഇതിനു വേണ്ടി സമീപിക്കാം .ആറു ദിവസം ആണ് ഇതിനു വേണ്ടി ഉള്ള സമയ പരിധി.വിശദമായ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം