കൂലിപ്പണിക്കു പോകുന്ന അൻവറിക്ക ഒരു പട്ടിക്കുഞ്ഞുമായി ഓടിവന്നു എന്റെ ഓട്ടോയിൽ കയറി ശേഷം സംഭവിച്ചത് ഹൃദ്യം

EDITOR

രാവിലെ മുഹമ്മ ഹോസ്പിറ്റലിനു മുൻപിലുള്ള ഓട്ടോസ്റ്റാൻഡിൽ ഓട്ടവും കാത്തു കിടന്നപ്പോൾ അവിടെ കൂലിപ്പണിക്കു പോകുന്ന അൻവർ ഇക്ക ഒരു പട്ടിക്കുഞ്ഞുമായി ഓടിവന്നു എന്റെ ഓട്ടോയിൽ കേറീട്ടു വേഗം മൃഗശുപത്രിയിലേക്ക് പോകാൻ പറഞ്ഞു ഞൻ പെട്ടെന്ന് തന്നെ അങ്ങോട്ടേക്ക് വണ്ടി എടുത്തു.. ഓട്ടത്തിനിടയിൽ കാര്യം തിരക്കിയപ്പോൾ റോഡിൽ വണ്ടിത്തട്ടികിടന്ന പട്ടികുഞ്ഞാണ് കണ്ടപ്പോൾ ദയതോന്നി എന്നു പറഞ്ഞു വണ്ടി അടുത്തുള്ള മൃഗാശുപത്രിയിൽ എത്തിയപ്പോൾ അവിടെ ഡോക്ടർ ഇല്ലെന്നു അവിടുത്തെ സ്റ്റാഫ്‌ പറഞ്ഞു എന്തേലും മരുന്ന് തരാൻ പറഞ്ഞപ്പോൾ മരുന്ന് ആശുപത്രിയിൽ ഒന്നുമില്ലെന്ന് അവർ പറഞ്ഞു ആരുടെ പട്ടിയാണെന്ന അവരുടെ ചോദ്യത്തിന് വഴിയിൽ വണ്ടി തട്ടി കിടന്നാണെന്ന് ഞങ്ങൾ മറുപടി പറഞ്ഞു.

എന്തെങ്കിലും മരുന്ന് തരാൻപറഞ്ഞപ്പോൾ ഒരുഗുളിക തന്നിട്ട് പറഞ്ഞു ഇത് പൊടിച്ചു നാലിൽ ഒന്നായി കൊടുക്കാൻ.പുരട്ടാൻ എന്തെങ്കിലും മരുന്ന് പുറത്തുന്നു എഴുതിത്തരാൻ ഞാൻ പറഞ്ഞപ്പോൾ മരുന്ന് എഴുതിത്തന്നു വേഗം തന്നെ മെഡിക്കൽ സ്റ്റോറിലെത്തി മാറുന്നുവാങ്ങാൻ ഇക്ക ഇറങ്ങി എനിക്കപ്പോൾ വേറെ call ഓട്ടം വന്നുതുടങ്ങിയിരുന്നു അതൊന്നും നോക്കാതെ ഞാനും ഇക്കയുടെ കൂടെ നിന്നു. ഇക്ക ഒരു 100ന്റെ നോട്ട് എടുത്തു എന്റെ കൈയിലേക്ക് നീട്ടിയിട്ട് വണ്ടിക്കൂലി എടുത്തോളാൻ പറഞ്ഞു ഇക്കയുടെ ആ നല്ല മനസ്സ് കണ്ട ഞാൻ വണ്ടിക്കൂലി വാങ്ങില്ല അത്രെയെങ്കിലും എന്നെകൊണ്ട് ഇക്കാക്കും പട്ടികുഞ്ഞിനും വേണ്ടി ചെയ്യണമെന്ന് എനിക്ക് തോന്നി ഞാൻ വാങ്ങില്ല.മരുന്ന് വാങ്ങി ഇക്ക പട്ടിക്കുഞ്ഞുമായി പോയി. അവരെ സഹായിച്ച എനിക്ക് ആ നേരം മുതൽ ഒത്തിരി ഓട്ടം കിട്ടി.
ആ ഇക്കയുടെ നല്ലമനസ്സിന് നന്ദി ആ പട്ടികുഞ്ഞിന് ദൈവത്തിന്റെ രൂപത്തിൽ ആ ഇക്ക സഹായമായെത്തി.ഭൂമിയിലെ ദൈവങ്ങൾക്കു നന്ദി