നിയമസഭയിലെ കയ്യാങ്കളി കേസിൽ കോടതിയുടെ സുപ്രധാന വിധി ഇങ്ങനെ

EDITOR

നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതിയുടെ വിധി .സർക്കാരിന് വലിയ തിരിച്ചടി ആയാണ്‌ വിധി വന്നുകൊണ്ടു ഇരിക്കുന്നത് .കുറ്റപത്രം റദ്ദ് ചെയ്യണം എന്ന സർക്കാരിന്റെ ഹര്ജി ഇപ്പോൾ സുപ്രീം കോടതി തള്ളിയിരിക്കുന്നു.പ്രതികളെല്ലാം വിചാരണ നേരിടണം എന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നു.വളരെ പ്രാധാന്യമേറിയ ഒരു വിധി പ്രസ്താപം ആണ് സുപ്രീം കോടതി നടത്തിക്കൊണ്ടു ഇരിക്കുന്നത്.

2 015 മാർച്ച് 13ന് ബാർ കോഴ വിവാദം കത്തിനിൽക്കെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് നിയസമഭയിൽ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എൽ.എമാർ പ്രതിഷേധിച്ചത് . പ്രതിഷേധം കൈവിട്ടു പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു. മന്ത്രി ശിവൻകുട്ടിക്ക് പുറമെ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്ത് എന്നിവരടക്കമുള്ള എം.എൽ.എമാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കൻറോൺമെൻറ് പൊലീസ് കേസെടുത്തത്.

ക്രിമിനൽ നിയമത്തിൽ നിന്ന് ഇളവു നൽകാനുള്ള ഗേറ്റ് വേയല്ല. അങ്ങനെയെങ്കിൽ അത് പൗരന്മാരോടുള്ള വഞ്ചനയാണ്. വകുപ്പ് 19(1)എ എല്ലാവർക്കും ആവിഷ്‌കാര സ്വാതന്ത്ര്യം നൽകുന്നുണ്ട്. ആർട്ടിക്കിൾ 101 പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കകത്തും സ്വാതന്ത്ര്യം വകവച്ചു നൽകുന്നു എന്നും കോടതിയുടെ വിധി പ്രസ്‌താപത്തിൽ പറയുന്നു .