രാത്രി പന്ത്രണ്ടരയ്ക്ക് പിതാവിന് ഓക്സിജൻ സിലിണ്ടർ തേടി മകന്റെ നെട്ടോട്ടം ഒടുവിൽ പോലീസ് ഉദ്യോഗസ്ഥൻ ചെയ്ത നന്മ കുറിപ്പ്

EDITOR

രാത്രി പന്ത്രണ്ടരയ്ക്ക് പിതാവിന് ഓക്സിജൻ സിലിണ്ടർ തേടി മകന്റെ നെട്ടോട്ടം ; ഒടുവിൽ രക്ഷകനായി പോലീസുകാരനെത്തി,ചെമ്മങ്ങാട് സ്റ്റേഷനിലെ എസ് ഐ എ.കെ. ശ്രീകുമാറാണ് സിലിണ്ടർ ലഭ്യമാക്കാൻ ഓടിയെത്തിയത്.നഗരത്തിൽ ഫ്രാൻസിസ് റോഡ് തോട്ടോളിപ്പാടം സ്വദേശി ഹാഷിമാണ് രാത്രി ഓക്സിജൻ സിലിണ്ടറിനായി നെട്ടോട്ടമോടിയത്.അദ്ദേഹത്തിന്റെ വയോധികനായ പിതാവ് കോവിഡ് മുക്തനായെങ്കിലും ശ്വാസതടസം നേരിടുന്നുണ്ട്.ഓക്സിജൻ അളവ് കുറയാതിരിക്കാൻ സിലിണ്ടന്റെ സഹായം തേടുകയാണ്.രാത്രിയായതോടെയാണ് സിലിണ്ടറിൽ ഓക്സിജന് അളവ് കുറവാണെന്നു കണ്ടത്.അര മണിക്കൂറോളം ഉപയോഗിക്കാനുള്ള ഓക്സിജൻ മാത്രമാണ് സിലിണ്ടറിലുണ്ടായിരുന്നത്. സാധാരണയായി ഓക്സിജൻ വാങ്ങുന്ന ഏജൻസിയിൽ നിന്ന് രാത്രിയായതിനാൽ സിലിണ്ടർ കിട്ടാത്ത അവസ്ഥയായി.തുടന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തി സിലിണ്ടർ ലഭ്യമാക്കാൻ ആവിശ്വപ്പെട്ടു.

പിതാവിനെ മുമ്പ് ചികിത്സിച്ചിരുന്ന ആശുപത്രിയാണിത്. എന്നാൽ സിലിണ്ടർ നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ ഹാഷിം എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലായി, തുടർന്നാണ് ചെമ്മങ്ങാട് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തത്. തുടർന്ന് സ്റ്റേഷനിൽ നിന്ന് എസ്ഐയുടെ നമ്പർ കൈമാറി.കോതി ഭാഗത്ത് പെട്രോളിങ്ങ് ഡ്യൂട്ടിയിലായിരുന്ന ശ്രീകുമാറിനെ ഹാഷിം ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിച്ചു.തുടർന്ന് അഞ്ച് മിനിറ്റിനകം ശ്രീകുമാറും സംഘവും ആശുപത്രിയിലെത്തി.സിലിണ്ടർ എത്തിക്കാൻ ജീവനക്കാരില്ലെന്ന് വാദമുന്നയിച്ചതോടെ ആശുപത്രിക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു.തുടർന്നാണ് ഒരു നഴ്സിങ് അസിസ്റ്റന്റിനെ സിലിണ്ടറുമായി ഹാഷിമിന്റെ വീട്ടിലേക്ക് പറഞ്ഞയക്കാൻ ആശുപത്രി അധികൃതർ തയ്യാറായത്. അഞ്ചു മിനിറ്റിനകം സിലിണ്ടർ വീട്ടിലെത്തിച്ചതോടെയാണ് രോഗിയുടെ കുടുംബാംഗങ്ങളുടെ ശ്വാസം നേരെ വീണത് രാവിലെ പുതിയ സിലിണ്ടർ വാങ്ങിയ ശേഷം ആശുപത്രിയുടെ സിലിണ്ടർ തിരികെയെത്തിക്കുകയ്യും ചെയ്തു