നമ്മുടെ പഴഞ്ചൻ ആചാരം അറബിക്കടലിൽ ഒഴുക്കണം വിവാഹത്തിന് മുൻപ് പെൺകുട്ടി ചെറുക്കന്റെ വീട് കാണണം കുറിപ്പ്

EDITOR

വിവാഹ നിശ്ചയത്തിനു മുമ്പ് പെണ്‍കുട്ടി ചെറുക്കന്റെ വീട് കാണണം.നമ്മുടെ നാട്ടിലെ ചില നാട്ടു നടപ്പ് അനുസരിച്ചു വിവാഹം കഴിഞ്ഞ ശേഷം ആണ് പെൺകുട്ടികൾ ഭർത്താക്കന്മാരുടെ വീട് കാണാറുള്ളത് . ഒരു സാഹചര്യത്തിൽ നിന്ന് മറ്റൊരു സാഹചര്യത്തിലേക്ക് പറിച്ചു നടുമ്പോൾ മാനസികമായും അല്ലാതെയും കുട്ടികൾക്ക് പല വിഷമങ്ങൾ ഉണ്ടാകാം എന്നത് ഉറപ്പാണ്.ഫ്ലാറ്റിലും മറ്റും ജനിച്ചു വളർന്ന പെൺകുട്ടികൾ അല്ലെങ്കിൽ കൃഷിയിടം ഇല്ലാത്ത സ്ഥലത്തുള്ള പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിലെ തൊഴുത്തും ആള്മറ ഇല്ലാത്ത കിണറുകളും കണ്ടാൽ അവർക്ക് ഭയം തോന്നും എന്നുള്ളത് സ്വാഭാവികം.

പല കുടുംബങ്ങളിലും സ്ത്രീധനത്തേക്കാൾ അല്ലെങ്കിൽ മറ്റു കാര്യങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ വിവാഹനിശ്ചയത്തിനു മുൻപ് പെൺകുട്ടികൾ ഭർത്താവാകാൻ പോകുന്ന ആളുടെ വീട് കാണാത്തതു കൊണ്ട് അവിടുത്തെ സാഹചര്യം മനസിലാക്കാതെ അതിനോട് പൊരുത്തപ്പെടാൻ നിര്ബന്ധിക്കപ്പെടുന്നത് കൊണ്ടും ആണ്.ഇനി എങ്കിലും നമ്മുക് ഇ പഴഞ്ചൻ ആചാരങ്ങൾ അറബി കടലിലേക്ക് വലിച്ചെറിയാൻ കഴിയണം.

നമ്മുടെ പെൺകുട്ടികളോട് പറയാൻ ഉള്ളത് നിര്ബന്ധമായി ഭർത്താവാകാൻ പോകുന്ന ആളുടെ വീട് കണ്ടിരിക്കണം കല്യാണത്തിന് മുൻപ് .എല്ലാ മാതാപിതാക്കളും ഇതിനു വേണ്ടി സഹകരിക്കേണ്ടതും ആവശ്യം ആണ്.തൃശൂർ സെൻ സഅലോഷ്യസ് കോളേജിലെ റിട്ടയേർഡ് അധ്യാപകൻ ഫാദർ പോൾ പൊട്ടയ്ക്കൽ അച്ഛൻ ഇത് ഇപ്പോഴും പറയാറുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ആണ് ഈ എഴുത്തു.നാം ചിന്തിച്ചു മാറേണ്ടത് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.