പ്രായപൂർത്തിയായ രണ്ടുപേർക്ക് പരസ്പര സമ്മതത്തോടെ ലിവ് ഇൻ റിലേഷൻഷിപ്പിൽ കഴിയാം ഈ ബന്ധത്തിൽ ഉണ്ടാവുന്ന കുട്ടി നിയമപ്രകാരം

EDITOR

നിത്യ ജീവിതത്തിൽ നാം അറിഞ്ഞിരിക്കേണ്ട അഥവാ ഉറപ്പായും അറിയണ്ട ചില നിയമ വശങ്ങൾ ഉണ്ട് പലർക്കും ഇതിനെ കുറിച്ച് ഒരു അവബോധവുമില്ല എന്നത് ആണ് സത്യം അങ്ങനെ കുറച്ചു നിയമങ്ങൾ എങ്ങനെ എന്ന് നോക്കാം.വാഹനമോടിക്കുമ്പോൾ നമ്മുടെ രക്തത്തിൽ 30ഗ്രാം/100 മി.ലി എന്ന തോതിൽ ആൽക്കഹോൾ ഉണ്ടെങ്കിൽ പൊലീസിന് വാറന്റ് ഇല്ലാതെ നമ്മളെ അറസ്റ്റ് ചെയ്യാം.സ്ത്രീകളെ 6pmനും 6amനും ഇടയിൽ അറസ്റ്റ് ചെയ്യാൻ പാടില്ല. വനിതാ കോൺസ്റ്റബിൾ ഇല്ലാതെ സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ പാടില്ല. 6pm നു ശേഷവും 6am നു മുൻപും ഉള്ള സമയം പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നത് നിരസിക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ട്.സീരിയസ് ക്രൈം ആണെങ്കിൽ പോലും മജിസ്ട്രേറ്റിന്റെ റിട്ടൺ ഓർഡർ കിട്ടിയാൽ മാത്രമേ ഒരു പുരുഷ കോൺസ്റ്റബിളിന് സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ കഴിയൂ.

ഒരു പൊലീസ് ഓഫീസർക്ക് FIR ഇടുന്നത് നിരസിക്കാൻ അധികാരമില്ല. അങ്ങനെ ചെയ്താൽ അവർക്ക് 6 മാസം മുതൽ 1 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്. ഫൈവ് സ്റ്റാർ ഹോട്ടൽ ആണെങ്കിൽ പോലും നിങ്ങൾ സൗജന്യമായി കുടിവെള്ളം ആവശ്യപ്പെട്ടാലോ വാഷ്റൂം സൗകര്യം ആവശ്യപ്പെട്ടാലോ നിഷേധിക്കാൻ അധികാരമില്ല.മോട്ടോർ വാഹന നിയമപ്രകാരം ഒരു ട്രാഫിക് പൊലീസ് ഓഫീസർ നിങ്ങളുടെ കാർ/മോട്ടോർസൈക്കിളിൽ നിന്നും കീ പിടിച്ചു വാങ്ങുന്നത് നിയമവിരുദ്ധമാണ്. അങ്ങനെ സംഭവിച്ചാൽ നിങ്ങൾക്ക് അയാൾക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാം. പ്രായപൂർത്തിയായ രണ്ടുപേർക്ക് പരസ്പര സമ്മതത്തോടെ ലിവ് ഇൻ റിലേഷൻഷിപ്പിൽ കഴിയാം. ഈ ബന്ധത്തിൽ ഉണ്ടാവുന്ന കുട്ടി നിയമപ്രകാരം അവരുടെ കുട്ടി ആയിരിക്കുകയും ചെയ്യും. മാത്രമല്ല രക്ഷിതാവിന്റെ സ്വത്തിൽ കുട്ടിക്ക് പൂർണ അവകാശവും ലഭിക്കും.

ഒരു പൊലീസ് ഓഫീസർ ഫുൾ ടൈം ഓൺ ഡ്യൂട്ടി ആയിരിക്കും. യൂണിഫോം ധരിക്കുന്നതും ധരിക്കാത്തതുമായ സമയത്തും അദ്ദേഹം ഓൺ ഡ്യൂട്ടിയിലാണ്. താൻ ഓഫ് ഡ്യൂട്ടിയിൽ ആണെന്ന് പറഞ്ഞ് ഒരു പരാതിക്കാരനെ മടക്കി അയക്കാൻ പൊലീസ് ഓഫീസർക്ക് അധികാരമില്ല.ഒരു കമ്പനിക്കും ഗർഭിണിയായ സ്ത്രീയെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ അവകാശമില്ല. അങ്ങനെ ചെയ്യുന്നത് 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.നികുതി തട്ടിപ്പു കേസുകളിൽ നിങ്ങളെ അറസ്റ്റ് ചെയ്യാൻ ടാക്സ് കളക്ഷൻ ഓഫീസർക്ക് അധികാരമുണ്ട്. പക്ഷേ അറസ്റ്റിന് മുമ്പ് അവർ നിങ്ങൾക്ക് നോട്ടീസ് അയച്ചിട്ടുണ്ടായിരിക്കണം.പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാൽ ഗ്യാസ് ഏജൻസി നിങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണ്. നഷ്ടപരിഹാരം ലഭിക്കാൻ നിങ്ങൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ FIR തയാറാക്കി ഗ്യാസ് ഏജൻസിയിൽ സബ്മിറ്റ് ചെയ്താൽ മതി.

നിങ്ങൾ ഒരു ബിസിനസ് റിലേഷൻഷിപ്പിൽ ഒരു ഗിഫ്റ്റ് സ്വീകരിച്ചാൽ അത് കൈക്കൂലി ആയാണ് കണക്കാക്കുക.നിങ്ങൾ എന്തെങ്കിലും കുറ്റത്തിന് ഫൈൻ അടച്ചു കഴിഞ്ഞാൽ അതേ ദിവസം ആ കുറ്റത്തിന് നിങ്ങളുടെ മേൽ ഫൈൻ ചുമത്താൻ കഴിയില്ല.(അതായത് ടൗണിലേക്ക് പോകുമ്പോൾ ഹെൽമെറ്റ് ഇല്ലാത്തതിന് നിങ്ങൾ ഫൈൻ അടച്ചിട്ടുണ്ടെങ്കിൽ തിരിച്ച് വരുമ്പോഴും ഹെൽമെറ്റ് ഇല്ലെങ്കിൽ നിങ്ങൾ ഫൈൻ അടയ്ക്കേണ്ടതില്ല)എന്നാൽ ഓവർസ്പീഡ്, ഫൈനടച്ച റെസീപ്റ്റ് നഷ്ടപ്പെടൽ എന്നീ സന്ദർഭങ്ങളിൽ ഇത് ബാധകമല്ല. നിങ്ങൾ രണ്ടുതവണ ചെക്ക് ചെയ്യപ്പെടുന്നത് രണ്ട് സ്റ്റേറ്റുകളിൽ നിന്നാണെങ്കിലും രണ്ട് തവണ ഫൈൻ അടയ്ക്കേണ്ടി വരും.

ഒരു കച്ചവടക്കാരന് ഒരു സാധനത്തിന്റെ പ്രിന്റഡ് MRPയിൽ കൂടുതൽ വില ആവശ്യപ്പെടാൻ അവകാശമില്ല. എന്നാൽ ഒരു ഉപഭോക്താവിന് MRPയിലും കുറഞ്ഞ വിലയിലേക്ക് വിലപേശാം.നിങ്ങളുടെ ഓഫീസിൽ നിന്നും നിങ്ങൾക്ക് പേയ്മെന്റ് ലഭിച്ചില്ലെങ്കിൽ 3 വർഷത്തിനുള്ളിൽ നിങ്ങൾക്ക് FIR ഫയൽ ചെയ്യാം. 3 വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് ലഭിക്കാനുള്ള തുക അസാധുവാകും.ഒരു പബ്ലിക് സ്ഥലത്ത് നിങ്ങൾ അശ്ലീല പ്രവൃത്തിയിൽ ഏർപ്പെട്ടാൽ 3 മാസം വരെ തടവു ലഭിക്കും.എന്നാൽ ‘അശ്ലീല പ്രവൃത്തി(obscene activity)’ എന്തൊക്കെയാണെന്ന് കൃത്യമായി നിയമം വിശദീകരിക്കാത്തതിനാൽ പലപ്പോഴും പൊലീസ് ഇത് ദുരുപയോഗം ചെയ്യും.

ഹിന്ദു മതത്തിൽ ഉള്ള ദമ്പതികൾക്ക് മകനുണ്ടെങ്കിൽ ആൺകുട്ടിയെ ദത്തെടുക്കാൻ കഴിയില്ല. മകളോ മകന്റെ മകളോ ഉണ്ടെങ്കിൽ പെൺകുട്ടിയെ ദത്തെടുക്കാൻ കഴിയില്ല.(Hindu Act)ദത്തെടുക്കുന്ന ആൾക്കും കുട്ടിക്കും 21 വയസ്സ് വ്യത്യാസം ഉണ്ടാവണം.സിംഗിൾ ആയ പുരുഷന്മാർക്ക് പെൺകുട്ടിയെ ദത്തെടുക്കാൻ സാധിക്കില്ല.IPC section 309 പ്രകാരം ആത്മഹത്യ ശ്രമം ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.എന്നാൽ 2017ലെ Mental Health care Act പ്രകാരം ആത്മഹത്യ ശ്രമം നടന്നത് മാനസിക സമ്മർദ്ദം മൂലമല്ലെന്ന് തെളിയിക്കാൻ പറ്റിയില്ലെങ്കിൽ മേൽപ്പറഞ്ഞ ശിക്ഷ ലഭിക്കില്ല.”Ignorantia juris non excusat” അഥവാ ‘നിയമം അറിയില്ല എന്നത് നിയമം പാലിക്കാതിരിക്കാനുള്ള എക്സ്ക്യൂസ് അല്ല.
അതായത് എന്തെങ്കിലും നിയമം പാലിക്കാത്തതിന് കേസ് വന്നാൽ “അയ്യോ! അതെനിക്ക് അറിയില്ലായിരുന്നു ” എന്ന് പറഞ്ഞിട്ട് കാര്യമില്ല എന്നർത്ഥം.

ഇതുപോലെ നിങ്ങൾക്ക് അറിയാവുന്ന ഇന്ത്യൻ പൗരന്മാർക്ക് നിത്യ ജീവിതത്തിൽ ഉപകാരപ്പെടുന്ന നിയമങ്ങൾ തൂക്കുക.(പോസ്റ്റിൽ പറഞ്ഞ ഏതെങ്കിലും പോയിന്റിൽ തെറ്റ് ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ തിരുത്തുന്നതാണ്