കരി എന്നാൽ ആന എന്നതിന് പകരം ആമ എന്ന് ഉത്തരം എഴുതിയാലും ഉത്തരത്തിൽ ആ ഉള്ളതിനാൽ പകുതി മാർക്ക് കുറിപ്പ്

EDITOR

പഴയ കാലത്തു അപ്പൂപ്പൻ നാലാം ക്ലാസും ഗുസ്തിയും ആയതു കൊണ്ട് പത്താം ക്ലാസിലേക്ക് എത്തേണ്ടി വന്നില്ല എന്നാൽ അച്ഛന്റെ കാലത്തു 80 ശതമാനം ആളുകളും 210 മാർക്ക് നേടിയാണ് പാസ്സ് ആയതെന്നു അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് .ആ 210 മാർക്കിന് ഇന്നത്തെ MSC യുടെ വിലയും ഉണ്ടായിരുന്നു .എന്റെ കാലം എത്തിയപ്പോൾ മാർക്ക് എല്ലാം എടുത്തു കളഞ്ഞു ഒടുവിൽ എന്റെ മകന്റെ കാലം എത്തിയപ്പോൾ ആണ് രസം 99.55 ശതമാനം വിജയം.പരീക്ഷയ്ക്ക് ഹാജർ ആകാത്തവർ മാത്രം പരിചയപ്പെടുന്നു സത്യത്തിൽ ആർക്കു വേണ്ടി എന്ന് തോന്നി പോകുന്നു.ചുവടെ ഉള്ള കുറിപ്പ് പ്രസക്തമാണ്.80 കളിലും തൊണ്ണുറിൻ്റെ തുടക്കത്തിലും SSLC പരീക്ഷ എഴുതിയവരാണ് എൻ്റെ സുഹൃത്തുകളിൽ അധികവും , അന്ന് മാർച്ചിലെ പരീക്ഷ കഴിഞ്ഞാൽ സെപ്റ്റംബറിൻ ഒന്ന് കൂടി SSLC എഴുതുവാനുള്ള അവസരം ഉണ്ടായിരുന്നു.1986 സെപ്റ്റംബറിലെ വിജയ ശതമാനമാണ് താഴെക്കൊടുത്തിരിക്കുന്ന 28.5%.അന്ന് SSLC എന്നത് ഒരു വലിയ കടമ്പ തന്നെയായിരുന്നു. PRE-DEGREE എന്നത് ബാലികേറാ മലയും.

ആരെയും കുറച്ചു കാണുകയല്ല. എങ്കിലും ഈ പ്രാവശ്യം വന്ന 99.47% വിജയത്തോടെയുള്ള ഫലപ്രഖ്യാപനം കണ്ടപ്പോൾ ഇത്രയെങ്കിലും എഴുതണമെന്ന് തോന്നി. “കരി” എന്നാൽ “ആന” എന്നതിന് പകരം “ആമ” എന്ന് ഉത്തരം എഴുതിയാലും ഉത്തരത്തിൽ “ആ” ഉള്ളതിനാൽ പകുതി മാർക്ക് കൊടുക്കണമെന്ന് ശഠിക്കുന്ന ഈ വിദ്യാഭ്യാസ നയവും അതിലൂടെ കെട്ടിപ്പൊക്കുന്ന സമ്പൂർണ്ണ സാക്ഷരതയും ആർക്കുവേണ്ടി?. കോടികൾ മുടക്കി കേരളത്തിനകത്തും പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിപ്പൊക്കിയ വിദ്യാഭ്യാസ കച്ചവടക്കാരായ സ്വകാര്യ ലോബികൾക്ക് തഴച്ചുവളരാനുള്ള അവസരം ഒരുക്കി കൊടുക്കുക എന്ന ഒരേയൊരു ലക്ഷ്യം വെച്ചല്ലേ അടിക്കടി ഇങ്ങനെ വിജയ ശതമാനവും കുത്തനെ വർദ്ധിപ്പിച്ചു കൊണ്ടിരുന്നത് ?.വാൽക്കഷണം -സ്കൂളിൽ പഠിച്ചാൽ 80% പാസ്സാകും ,സ്കൂളിൽ പോവാതെ ഓൺലൈനിൽ പഠിച്ചാൽ 99% വും.സ്കൂൾ അദ്ധ്യായനം ഒഴിവാക്കുന്നതാണ് കൂടുതൽ ഫലം തരിക എന്ന് ആരെങ്കിലും ചിന്തിച്ചാൽ കുറ്റം പറയുവാനാവില്ല.