‘അമ്മ PSC പഠിക്കുന്നത് കേട്ട് കേട്ട് മകൾ ഒടുവിൽ ഒരു റെക്കോർഡിന് ഉടമയായി 5 വയസ്സുകാരിയുടെ കഴിവ്

EDITOR

ഒരുപാട് വാർത്തകൾ ദിവസവും നാം കേൾക്കുന്നവർ എങ്കിലും ഇ വാർത്ത കൗതുകം നിറഞ്ഞത് ആണ് പി എസ് സി പഠിച്ച അമ്മയെ അമ്മയേക്കാൾ മുന്നേ പഠിച്ചു ആണ് റെക്കോർഡ് ഇട്ടത്.അമ്മയുടെ പി.എസ്.സി.പഠനം കേട്ടുപഠിച്ച ഒന്നാംക്ലാസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. നെടുവത്തൂർ ചാന്തൂർ ശ്രീലകത്തിൽ അനുകുമാറിന്റെയും ഐശ്വര്യയുടെയും മകൾ ദ്രുപദ(5)യാണ് ആ മിടുക്കി.ഇന്ത്യൻ പ്രസിഡന്റുമാർ, സംസ്ഥാനങ്ങൾ, കേരളത്തിലെ ജില്ലകൾ, മുഖ്യമന്ത്രിമാർ തുടങ്ങിയ പേരുകൾ ക്രമപ്രകാരം സെക്കൻഡുകൾക്കുള്ളിൽ കാണാതെ പറഞ്ഞാണ്‌ റെക്കോഡ് നേടിയിരിക്കുന്നത്. ലോക്ഡൗൺ കാലത്ത് അമ്മ ഐശ്വര്യയുടെ പി.എസ്.സി.പഠനത്തിൽ ദ്രുപദയും ഒപ്പം കൂടുകയായിരുന്നു.

അമ്മയോടു ചോദ്യങ്ങൾ ചോദിച്ചും ഉത്തരം പറഞ്ഞുമുള്ള പഠനം കണ്ണടയ്ക്കുംവേഗത്തിൽ ഉത്തരങ്ങൾ പറയുന്നതിലേക്ക് ദ്രുപദയെ എത്തിച്ചു. കുട്ടിയുടെ കഴിവു ശ്രദ്ധയിൽപ്പെട്ട ബി.ആർ.എം.സ്കൂൾ പ്രിൻസിപ്പിൽ സുധ അശോകനാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്‌സിന് അപേക്ഷിക്കാൻ നിർദേശിച്ചത്. എല്ലാ സംസ്ഥാനങ്ങളുടെയും പേരുകൾ പത്തുസെക്കൻഡിലും രാഷ്ട്രപതിമാരുടെ പേരുകൾ 13 സെക്കൻഡിലും ജില്ലകളുടെ പേരുകൾ ആറുസെക്കൻഡിലും മുഖ്യമന്ത്രിമാരുടെ പേരുകൾ 11 സെക്കൻഡിലും പറഞ്ഞാണ് റെക്കോഡിട്ടത്.മോൾക്ക് ഒരായിരം ആശംസകൾ.