ഏട്ടാ ഞാനീ ജീൻസും ടോപ്പും ധരിച്ചോട്ടെ ഓഫീസിൽ പോകാൻ തുടങ്ങുന്നതിനിടയിൽ ഭാര്യ സീമയുടെ ചോദ്യം കുറിപ്പ്

EDITOR

സ്ത്രീ ( ചെറുകഥ )ഏട്ടാ ഞാനീ ജീൻസും ടോപ്പും ധരിച്ചോട്ടെ ” ഓഫീസിൽ പോകാൻ തുടങ്ങുന്നതിനിടയിൽ ഭാര്യ സീമയുടെ ചോദ്യം കേട്ട് രാജീവൻ തല തിരിച്ചു നോക്കി . കൈയ്യിറക്കം കുറഞ്ഞ ടോപ്പും ജീൻസും നെഞ്ചിൽ ചേർത്തുവച്ചാണ് ചോദ്യം . ഇതെന്താണ് പുതിയൊരു പൂതിയെന്ന് രാജീവന് മനസിലായില്ല . സാധാരണ ഇത്തരം വസ്ത്രങ്ങളൊന്നും അവൾ ധരിക്കാറില്ല . സാരി അല്ലെങ്കിൽ മാന്യമായി ചുരിദാർ . രാജീവൻ നിശബ്ദനായി അവളെ നോക്കി . വേണ്ട എന്ന് എടുത്തടിച്ച് പറഞ്ഞാൽ അവൾക്ക് പിടിച്ചില്ലെങ്കിലോ.

എന്താണ് പുതിയൊരാഗ്രഹം അത് നമ്മുടെ പുതിയ അയൽക്കാരി ജാനകിയെ ചേട്ടൻ കണ്ടില്ലേ . അവളെന്ത് മിടുക്കിയാണെന്നാ എല്ലാവരും പറയുന്നത് . അവൾ കഴിഞ്ഞ ദിവസം അസോസിയേഷൻ മീറ്റിംഗിൽ പറയുവാ നമ്മുടെ വസ്ത്രധാരണം പോലും നമ്മുടെ കോൺഫിഡൻസ് കൂട്ടുമത്രേ ” സീമ നിഷ്കളങ്കയായി പറഞ്ഞു .അപ്പോ അതാണ് കാര്യം . ജാനകി ! ഈ റസിഡൻസിൽ പുതിയതായി താമസിക്കാൻ വന്ന സ്ത്രീ . ഭർത്താവ് ബിസിനസ് മാനാണെന്ന് പറഞ്ഞിട്ടുണ്ട് . ഒരു പച്ച പരിഷ്കാരി . വീട്ടിൽ നിൽക്കുന്നത് പോലും ലിപ്സ്റ്റിക് ഉപയോഗിച്ചു കൊണ്ട് .രാജീവൻ ഒന്നും പറയാതെ ഫെസ് ബുക്ക് എടുത്ത് ജാനകിയുടെ ഐഡി നോക്കിയെടുത്ത് സീമയെ കാണിച്ചു .

ഇത് നമ്മുടെ ജാനകിയല്ലേ ” സീമ അത്ഭുതത്തിൽ നോക്കി . മോഡേൺ ഡ്രസുകൾ ധരിച്ച ജാനകിയുടെ വിവിധ ഫോട്ടോകൾ ! ഞാൻ അതിൻ്റെ കമൻ്റ് സെക്ഷൻ കാണിച്ചു കൊടുത്തു . അത്‌ വരെയുണ്ടായിരുന്ന അവളുടെ കണ്ണിലെ തിളക്കം കുറഞ്ഞു . കമൻ്റുകൾ പലതും അത്തരത്തിലുള്ളതായിരുന്നു . അവളതിനൊക്കെ ലവ്വും ഉമ്മയും കൊടുത്തിരിക്കുന്നു .രാജീവൻ സീമയുടെ മുഖത്തേക്ക് നോക്കി .
വസ്ത്രധാരണം കോൺഫിഡൻസ് കൂട്ടുന്നത് ജാനകിയെപ്പോലെയുള്ളവർക്കാണ് . എല്ലാവർക്കും അങ്ങനെയാകണമെന്നില്ല . നിന്നോടാരെങ്കിലും എത്രയാ റേറ്റ് എന്നോ എനിക്ക് മാത്രം അവകാശപ്പെട്ട നിൻ്റെ ശരീര ഭാഗങ്ങളെ മറ്റൊരുവൻ വർണിക്കുകയോ ചെയ്താൽ നിനക്ക് കോൺഫിഡൻസ് കൂടുമെങ്കിൽ തീർച്ചയായും നിനക്കീ വസ്ത്രം ധരിക്കാം . പിന്നെയീ ജാനകിയുണ്ടല്ലോ ഡിവോർസിന് കൊടുത്തിരിയ്ക്കുകയാണ് . ഒരു പുരുഷൻ്റെ സംരക്ഷണം വേണ്ടന്ന് വച്ച് ജീവിക്കാൻ തീരുമാനിച്ചവൾ.

അത്രയും പറഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ ജീൻസും ടോപ്പും സീമ കളയാൻ വച്ചിരിക്കുന്ന പഴയ വസ്ത്രങ്ങളുടെ കൂട്ടത്തിലേക്ക് വയ്ക്കുകയായിരുന്നു . രാജിവൻ ചെറുപുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു . ” മോളെ സ്ത്രീ സ്വാതന്ത്ര്യമൊക്കെ വേണം ആവശ്യത്തിന് . വസ്ത്ര സ്വതന്ത്യം എന്നൊക്കെ പറഞ്ഞ് നമ്മുടെ സംസ്കാരത്തെയും കുടുംബ ബന്ധങ്ങളെയുമെല്ലാം നശിപ്പിക്കുന്ന തരത്തിലേക്കാവരുത് ഒന്നും.മറ്റുള്ളവരെ കൊണ്ട് വേണ്ടാത്തത് പറയിപ്പിച്ച് നമ്മുടെ അഭിമാനം കളയാതെ ജീവിക്കേണ്ടത് നമ്മുടെ കടമയാണ് . സ്ത്രീയുടെ പ്രവൃത്തികളാണ് അവളുടെ പുരുഷൻ്റെ അന്തസ് കാക്കുന്നത് .അവൾ തൻ്റെ തെറ്റ് മനസിലാക്കി സ്നേഹത്തോടെ രാജീവനെ ചുംബിച്ചു .
ബാലഗോപാലൻ നായർ