ഇന്ന് റാന്നി KSRTC ഡിപ്പോയിൽ ഞാൻ കുറച്ചു ദൈവങ്ങളെ കണ്ടു അതിൽ ഒരു ദൈവം ആണ് ഇത് സാന്ദ്രയുടെ കുറിപ്പ്

EDITOR

ജീവിതത്തിൽ നാം പല രൂപത്തിൽ ആണ് ദൈവങ്ങളെ കാണുന്നത് .പല രീതിയിൽ ദൈവങ്ങൾ ആയവർ നമ്മുടെ മുൻപിൽ വന്നിട്ടും ഉണ്ടാകും അങ്ങനെ ഒരു അനുഭവം ആണ് സാന്ദ്ര ഇവിടെ കുറിക്കുന്നത് .തനിക്ക് ഇന്ന് ലഭിച്ച സഹായം ആണ് സാന്ദ്ര പോസ്റ്റ് ചെയ്തിരിക്കുന്നത് .സാന്ദ്ര പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ.

ഇന്ന് റാന്നി KSRTC ഡിപ്പോയിൽ ഞാൻ കുറച്ചു ദൈവങ്ങളെ കണ്ടു അതിൽ ഒരു ദൈവം ആണ് ഇത്.70 ഏക്കർ നവോദയ ബസ്സിലെ കണ്ടക്ടർ ആണ്. ഇന്ന് എക്സാം എഴുതാൻ പോയ ഞാൻ ബസ് ന്റെ കുറവ് മൂലം ഒരുപാട് താമസിച്ചാരുന്നു ഏകദേശം റാന്നി എത്തിയപ്പോളേക്കും 1.00 ആയി.1.15 ന്റെ ബസ് ഉണ്ടെന്നു കരുതി ആണ് വന്നത് ഞാൻ വന്നപ്പോളേക്കും ബസ് പോയി ഇനി 3.10 ബസ് ഒള്ളു എക്സാം ആണെകിൽ 2.00 എന്തോ ചെയ്യണം എന്ന് അറിയില്ല ഞാൻ ആകെ വിഷമിച്ചു കരഞ്ഞു എന്ന് വേണം പറയാൻ തിരിച്ചു പോയാലോഎന്ന് വരെ ആലോചിച്ചു Enquiry അന്വേഷിച്ചു കൊണ്ട് ആകണം അവർ എന്നോട് വന്നു കൊറേ ചോദിച്ചു

അവർ കൊറേ suggestions പറഞ്ഞു അതൊന്നും തന്നെ ആ 2.00ക്ക് ഉള്ളിൽ നടപ്പുള്ള കാര്യം അല്ലാരുന്നു അവസാനം ആ ഡിപ്പോയിൽ ഇന്ന് ലീവിൽ ആരുന്ന കണ്ടക്ടർ ആയ ഈ സതീഷ് സർ മുന്നും പിന്നും ആലോചിക്കാതെ എന്നെ കോളേജിന്റെ മുറ്റം വരെ കൊണ്ട് വിടാം എന്ന് പറഞ്ഞു. അതും സമയം കറക്റ്റ് 1.30ക്ക് ഉള്ളിൽ.രുപക്ഷെ എന്റെ നിസ്സഹായവസ്ഥ കണ്ടിട്ട് ആകണം.വേറെ ഏതോ ഒരു ഡ്രൈവർ ടെ വണ്ടി എടുത്ത് ഇത്രേം ദൂരം റിസ്ക് എടുത്ത് കൊണ്ട് ആക്കി.ചില ദിവസം ദൈവം ഭൂമിയിൽ അവതരിക്കും.ഇന്ന് എനിക്ക് കാണാൻ ഭാഗ്യം ഒണ്ടായിരുന്നു. Thanks a lot sir..Sir ഒരു ദൈവം ഒന്നും അല്ല എന്ന് പറഞ്ഞപ്പോളേക്കും പുള്ളി പറഞ്ഞു അതുക്കും മേലെ എന്ന്.