സ്ഥലം കണ്ടെത്തി രജിസ്ട്രേഷൻ പോയപ്പോൾ 11 ലക്ഷം മൂല്യമുള്ള സ്ഥലത്തിന് 28000 ആധാരം എഴുത്ത് ചാർജ് ശേഷം ഞാൻ ചെയ്തത്

EDITOR

ഇപ്പോഴും കൊള്ള അവസാനിപ്പിക്കാത്ത രണ്ട് മേഖലയാണ് ആധാരം എഴുത്തും ചുമട്ടു തൊഴിലാളി യൂണിയനും.സ്ഥലം കണ്ടെത്തി രജിസ്ട്രേഷൻ അന്വേഷിച്ചപ്പോൾ 11 ലക്ഷം മൂല്യമുള്ള സ്ഥലത്തിന് 1.1 lakh govt fee ,28,000/- ആധാരം എഴുത്ത് ചാർജ്. ആധാരം എഴുതാൻ സർകാർ അനുവദിച്ചിട്ടുള്ള അവസരം ഉഭയോഗിച്ച് 28000 എനിക്ക് ലാഭിക്കാൻ കഴിഞ്ഞാൽ അത് ഈ കൊറോണ കാലത്ത് ഒരു ആശ്വാസം ആണ് എന്നത് കൊണ്ട് ഞാനും ഭാര്യയും സ്വയം എഴുതി ചെയ്യാൻ തീരുമാനിച്ചു.ആദ്യം പഴയ അടിയാധാരം,ROR, encumbrance, sketch മുതലായ ഡോക്യുമെൻ്റ് കരുതി kerala registration വെബ്സൈറ്റിൽ നിന്ന് കിട്ടിയ ഫോർമാറ്റ് ഫീൽ ചെയ്തു രജിസ്ട്രാർ അടുത്ത് പോയി കണ്ട് കര്യങ്ങൾ പറഞ്ഞു. ഫോർമാറ്റ് തെറ്റാണെന്നും പഴയ ആധാരം എടുത്ത് ആ രീതിയിൽ എഴുതാൻ നിർദേശിച്ചു. ( പഴയ ഫോർമാറ്റിൽ എഴുതിയതും പല തിരുത്തലുകൾക്ക് വിധേയമാക്കിയിട്ടുണ്ട്.

ഓൺലൈൻ അപേക്ഷ ആദ്യമേ വളരെ നല്ല രീതിയിൽ ചെയ്ത് തീർക്കാൻ കഴിഞ്ഞു. ( നല്ല supportive ആയ സർവീസ് ടീം ആണ് എന്ത് സംശയത്തിനും കഴിയുന്ന രീതിയിൽ അവർ ഉത്തരം തരുന്നുണ്ട്.)ഓൺലൈൻ തീർന്നാൽ ഒരു lakh പുറത്ത് സ്റ്റാംപ് ഡ്യൂട്ടി ഉണ്ടെങ്കിൽ ഓൺലൈൻ പൈസ അടച്ച് സ്റ്റാംപ് കിട്ടും.അല്ലെങ്കിൽ സ്റ്റാംപ് paper vendoril നിന്ന് വാങ്ങണം. ഓൺലൈനിൽ എല്ലാം detailsum സബ്മിറ്റ് ചെയ്താൽ registration fee 2% അടക്കാൻ ഉള്ള ഓപ്ഷൻ കിട്ടും online/echallan ( എല്ലാം echallan ഉപയോഗിച്ച് ആണ് ചെയ്തത്) ശേഷം സബ്മിറ്റ് ചെയ്താൽ ഒരു ദിവസം സമയവും സെലക്ട് ചെയ്യാം.

എല്ലാ തെറ്റുകളും ശെരിയാക്കി രജിസ്ട്രേഷൻ ഓഫീസിൽ അപേക്ഷിച്ച് 10 ഫില്ലിംഗ് ഷീറ്റ് വാങ്ങിച്ച്. ആധാരം എഴുത്തിൻ്റെ രീതിയിൽ ഫില്ലിംഗ് paper ലോട്ട് എഴുതണം. (ആ എഴുത്തിന് കുറെ നിർദേശങ്ങൾ, രീതി ഉണ്ട് .)സ്വന്തം കൈപ്പടയിൽ അല്ലെങ്കിൽ dotmatrix പ്രിൻ്റർ കൊണ്ട് എഴുതാൻ പാടുള്ളൂ.ഇനി ആധാരം എഴുത്തിലേക്ക് വീണ്ടും,തെറ്റുകൾ കുറെ ഉണ്ടാവും 😲 എല്ലാ തിരുത്തും പറയുമ്പോൾ തന്നെ തിരുത്തി തിരുത്തി പൂർത്തീകരിച്ചു..വിവരങ്ങൾ പറഞ്ഞ് കൊടുക്കുന്നതിൽ പിശുക്ക് ചിലരുടെ അടുത്ത് നിന്ന് ഫീൽ ചെയ്തിട്ടുണ്ട് എല്ലാവർക്കും നമ്മുടെ ശുഷ്കാന്തി കാണില്ല സ്വയം ചെയ്യുന്നതിനോട്. പലരും അനുഭാവ പൂർവ്വം സഹായിച്ചത് സ്മരിക്കുന്നു.

അങ്ങനെ ഓൺലൈൻ ഫോം, ഫില്ലിംഗ് ഷീറ്റ്, ആധാരം എഴുതി തീർന്നാൽ registration ഓഫീസിൽ സബ്മിറ്റ് ചെയ്യാം.കൂടെ സൈറ്റിൽ നിന്ന് കിട്ടുന്ന ഫോം 58, ഫോം 1 rule 3, സൈറ്റിൽ നിന്ന് കിട്ടാത്ത form 1a rule 4. അവർ തെറ്റില്ല ബോധ്യപ്പെട്ട സ്വീകരിച്ചാൽ ബാക്കി കര്യങ്ങൾ പെട്ടന്ന് നടക്കും.

കടപ്പാട് : അഫ്സൽ