വഴിയരികിൽ പച്ചക്കറി കിറ്റുകൾ വിറ്റ് ജീവിച്ചിരുന്ന ഒരു അമ്മയുടെ കാലുകളിൽ ബസ് കയറി തമിഴ്നാട്ടിൽ കൺമുന്നിൽ നടന്ന അപകടം കുറിപ്പ്

EDITOR

ഇന്നത്തെ കാലത്തു ആർക്കും ആരോടും ഒരു സ്നേഹം ഇല്ലാത്ത അവസ്ഥയിലേക്ക് ആണ് കാര്യങ്ങൾ പോകുന്നത് എന്ന് എല്ലാവരും പറയുന്ന കാര്യം ആണ് .ഇ സ്നേഹം ഇല്ലാത്ത ലോകത്തു മനസ്സറിഞ്ഞുള്ള ഒരു അമ്മയുടെ സ്നേഹത്തിന്റെ കഥ പറയുകയാണ് ഷിയാസ് .ഷിയാസ് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെ.

13 വർഷം മുൻപ് 176 കിലോമീറ്റർ അകലെ തമിഴ്നാട്ടിൽ കൺമുന്നിൽ നടന്ന ഒരു അപകടം. വഴിയരികിൽ പച്ചക്കറി കിറ്റുകൾ വിറ്റ് ജീവിച്ചിരുന്ന ഒരു അമ്മയുടെ കാലുകളിൽ ബസ് കയറിയിറങ്ങി.അമ്മയുടെ നെഞ്ച് പൊട്ടുന്ന കരച്ചിൽ കേട്ട് എല്ലാവരും അവിടേക്ക് ഓടിച്ചെന്നു എല്ലുകൾ പൊട്ടി കാലുകൾ തിരിഞ്ഞ് രക്തവും മാംസവും പുറത്തേക്ക് വന്ന് ആകെ നൊമ്പരപ്പെടുത്തുന്ന കാഴ്ച. പെട്ടെന്ന് ഒരു വാഹനത്തിൽ പാട്ടിയമ്മുമ്മയെ ഹോസ്പിറ്റലിലേക്ക് എടുത്തുകൊണ്ട് പോയി. പിന്നീട് ഞാൻ അമ്മുമ്മയുടെ വീട് അന്വേഷിച്ച് പോയി.തീരെ സാധുക്കളാണ്. തമിഴ്നാട്ടിലുണ്ടായിരുന്നപ്പോഴെല്ലാം പോയി കാണും. പിന്നീട് വിദേശത്തു നിന്ന് വരുമ്പോഴും ഞാൻ പാട്ടിയുടെ വീട്ടിലേക്ക് ചെല്ലും.

വീട്ടിലെത്തി പാട്ടിയെ കാണുന്നതുവരെ ഒരു ആശങ്കയുണ്ടാകും . എന്നെ കാണുമ്പോൾ പതുക്കെ എഴുന്നേറ്റ് വന്ന് ഒരുപാട് കരയും.സംസാരിക്കും കവിളിലും കൈകളിലും ഒത്തിരി ഉമ്മതരും. എൻ്റെ നിറഞ്ഞ കണ്ണുകൾ തുടച്ച് തരും. വർഷങ്ങൾക്ക് ശേഷം ഇന്നലെ വീണ്ടും പാട്ടിയെ പോയി കണ്ടു. കോവിഡ് situation അയതിനാൽ ദൂരെ നിന്ന് സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ ഏറെ നേരം അങ്ങനെ നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. ആ സ്നേഹം എൻ്റെ തീരുമാനങ്ങളെ തോൽപ്പിച്ചു’ ഞാൻ പാട്ടിയുടെ അടുത്തേക്ക് ചെന്നു. എന്നെ ഒരുപാട് ഉമ്മവെച്ചു.

ഏൻ പുള്ള കിട്ടെ വന്തിട്ടാറ് ഒരുപാട് നേരം അവിടെ നിൽക്കണമെന്ന് തോന്നും. പക്ഷേ അടുത്ത പ്രാവശ്യം വരാം പാട്ടീ എന്ന് പറഞ്ഞപ്പോൾ നെഞ്ച് പൊട്ടുന്ന മറുപടിയാരുന്നു. തെരിയില്ല പുള്ളേ. നാൻ ഇരന്ത് പോയിടുവാർ അങ്ങനെയൊന്നും ഉണ്ടാകില്ല പാട്ടീ എനിക്ക് ഇനിയും പാട്ടിയെ കാണണം ഇല്ലെങ്കിൽ പിന്നെ എന്തിന് ഇങ്ങോട്ട് വരണം മറുപടി പറഞ്ഞ് തിരികെ നടന്നകലുമ്പോൾ ഒരു വേദനയായിരുന്നു.

കടപ്പാട് : ഷിയാസ് ഖാൻ