ഒരു വീട് പണിയുമ്പോൾ 99 % ആളുകളും മറക്കുന്ന കാര്യങ്ങൾ….സേവ് ചെയ്തു വെച്ചോളൂ ഉറപ്പായും ആവശ്യം വരും

EDITOR

വീട് വെക്കുമ്പോൾ പലതും മറക്കുന്നവർ ആണ് നമ്മൾ മലയാളികൾ .വെച്ച ശേഷം അയ്യോ അത് ചെയ്തില്ല ഇത് ചെയ്തില്ല എന്ന് നമ്മൾ നമ്മളോട് തന്നെയും മറ്റുള്ളവരോടും പരാതി പറയാറുണ്ട്.അത് വീടിന്റെ കാര്യത്തിൽ മാത്രം അല്ല പല കാര്യങ്ങളിലും അങ്ങനെ തന്നെ ആണ്. വീട് വൈക്കുമ്പോൾ വേണം എന്ന് തോന്നിയിട്ടുള്ളത്
ചില കാര്യങ്ങൾ മാത്രം ആണ് ഇവിടെ പറയുന്നത് .നിങ്ങൾക്ക് തോന്നുന്നത് കമെന്റിൽ കൂട്ടി ചേർക്കാം.

അടുക്കളയിൽ അൽപ്പം കൂടി സ്പേസ്. (ഒരു വർക്ക്‌ ഏരിയ എന്തുകൊണ്ടും നല്ലത് ആണ്). നിത്യോപയോഗ സാധനങ്ങൾ ഒഴിച്ച് എല്ലാം അടുക്കി വയ്ക്കാൻ ആവശ്യത്തിന് ഷെൽഫ് /കാബോർഡ്.തുണി അലക്കി വിരിച്ചിട്ട് ഉണക്കാൻ മുകളിലോ താഴെയോ സ്പേസ്.അടുക്കളയിൽ സ്റ്റോർ റൂം -വളരെ അത്യാവശ്യം ആണ്.വർക്കിംഗ്‌ പ്രഫഷണൽസിന്/ ഇരുന്നു വർക്ക്‌ ചെയ്യാൻ – ബെഡ്‌റൂം അല്ലാതെ ഒരു സ്പേസ് (ഒരു മുറി )ഒരു ചെറിയ workshop.സമാനമായി കുട്ടികൾക്ക് മറ്റുള്ളവരുടെ ശല്യം ഇല്ലാതെ ഇരുന്നു പഠിക്കാൻ ഒരു ഏരിയ.(ടീവി യുടെ ശല്യം വരാത്തതുപോലെ മെയിൻ ഹാൾ ഒഴിവാക്കി )സോളാർ വാട്ടർ ഹീറ്റർ.(ഒരു ടാപ് അടുക്കളയിൽ വളരെ അത്യാവശ്യം ആണ്. എണ്ണമയമുള്ള പാത്രങ്ങൾ, ഫിഷ്, മീറ്റ് എന്നിവ വൃത്തി ആക്കാൻ )

ഇൻവെർട്ടർ.dining ഉൾപ്പെടെയുള്ള വലിയ ഹാൾ ൽ 2 ഫാൻ നല്ലതല്ലേ?9.5 സെന്റ് ൽ കൂടുതൽ സ്ഥലം ഉണ്ടെങ്കിൽ 2 നില കഴിവതും ഒഴിവാക്കുക. പ്രായമാവർക്ക് താഴെത്തന്നെയാണ് സൗകര്യം.ബെഡ്‌റൂമിൽ എയർ സർകുലേഷൻ ന് വേണ്ടി എക്സ്ഹൌസ്റ്റ് ഫാൻ വയ്ക്കുന്നത്. ഇൻ &ഔട്ട്‌ കൊടുക്കാമെങ്കിൽ അടിപൊളി. വീടിന്റെ പുറകിൽ സൗകര്യം അനുസരിച്ചു പച്ചക്കറിയോ അത്യാവശ്യം കറിവേപ്പില, ഇഞ്ചി, പച്ചമുളക്, കാന്താരി എന്നിവ നടാം.ജൈവ കമ്പോസ്റ്റ്.വീടിന്റെ വയറിങ് ഇൽ swith കളുടെ ആഡംബരം ഒഴിവാക്കി നല്ല ഗ്വേജ് wire, ക്വാളിറ്റി പ്രോഡക്ടസ് ഉപയോഗിക്കാം.സേഫ്റ്റി devices (MCCB, ELCB, SURGE, Proper ഏർത്തിങ് )വയ്ക്കാൻ മറക്കല്ലേ.പുതിയ ആഡംബര ഡിസൈൻ പലതും കേരള കാലാവസ്ഥ ക്ക് യോജിച്ചതല്ല.റൂഫിങ് ചിലവേറിയതാണ്.

മണ്ണിട്ട് നിരത്തിയ പ്ലോട്ടിൽ പെട്ടെന്ന് കെട്ടുന്ന തറ പിൽക്കാലത്തു ഇരുന്നു പോകാം. ശ്രദ്ധിക്കണം.പ്ലാസ്റ്റർ ചെയ്യുമ്പോൾ പാറപ്പൊടിയുടെ കൂടെ ആറ്റു മണൽ ചേർത്താൽ വിള്ളൽ ഒഴിവാക്കാം.ടോയ്ലറ്റ് ഫിത്തിയിൽ റൂമിനുള്ളുൽ കാബോർഡ് പാടില്ല. ഈർപ്പം നിൽക്കുന്ന സ്റ്റലത്ത് പൂപ്പൽ വരും.റൂമിൽ കുഞ്ഞുങ്ങൾക്ക് തൊട്ടി കെട്ടാൻ 2 ഹുക് ഇടുന്നതിൽ തെറ്റില്ല.വീടിനു ചുറ്റും പൂച്ചട്ടികൾ തൂക്കാനും ഹുക് ഇടാം. വീടിന്റെ മുൻപിൽ റൂഫിൽ നിന്നും ചാടുന്ന മഴ വെള്ളം ഒരു സൈഡിലേക്ക് മാറ്റി ഇറക്കാൻ സാധിച്ചാൽ വെള്ളം തെറിക്കുന്നത് ഒഴിവാക്കാം.ടെറസിൽ പച്ചക്കറി മഴവെള്ളം കിണർ റീചാർജ് ചെയ്യാൻ ഉപയോഗിക്കാം.വീടിനു പുറത്തു പണിസാധനങ്ങൾ പൂട്ടി വയ്ക്കാൻ ഒരു സ്പേസ്.എഴുതി എഴുതി കൈ വേദനിക്കുന്നു.സ്വന്തം നിരീക്ഷണങ്ങൾ മാത്രം.ആർക്കെങ്കിലും ഉപകാരപ്പെടുന്നെങ്കിൽ സന്തോഷം.തെറ്റുണ്ടെങ്കിൽ തിരുത്തി തരണേ.

കടപ്പാട്