രാജവെമ്പാലയുടെ കടിയേറ്റാൽ ആശുപത്രിയിൽ കൊണ്ടു പോയിട്ട് കാര്യമില്ല എന്ന് വാട്സ്ആപ്പ് അമ്മാവന്മാർ പ്രചരിപ്പിക്കുന്ന സ്ക്രീൻ ഷോട്ട് സത്യാവസ്ഥ

EDITOR

ചില വാട്സ് ആപ്പ് അമ്മാവന്മാർ പ്രചരിപ്പിക്കുന്ന സ്ക്രീൻ ഷോട്ടുകളെ കുറിച്ച് തുറന്നു പറയുകയാണ് ഡോക്ടർ ജിനേഷ് .പ്രചരിക്കുന്ന സ്ക്രീൻ ഷോട്ടിന്റെ സത്യാവസ്ഥ ഇങ്ങനെ കുറിപ്പിന്റെ പൂർണ്ണ രൂപം.രാജവെമ്പാലയുടെ കടിയേറ്റാൽ ആശുപത്രിയിൽ കൊണ്ടു പോയിട്ട് കാര്യമില്ല, കാരണം ASV ആശുപത്രികളിൽ ഇല്ല എന്നൊരു സ്ക്രീൻഷോട്ട് വളരെയധികം പ്രചരിക്കുന്നുണ്ട്.ആശുപത്രിയിൽ കൊണ്ടു പോയിട്ട് കാര്യമില്ല എന്ന് പറയുന്നത് ശരിയല്ല. രാജവെമ്പാലയുടെ വിഷം നാഡിവ്യവസ്ഥയെ ആണ് പ്രധാനമായും ബാധിക്കുന്നത്. മസ്തിഷ്കത്തിലെ റെസ്പിറേറ്ററി സെന്ററിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതിലൂടെ ശ്വസനപ്രക്രിയ തടസ്സപ്പെടാനും അങ്ങനെ അന്ത്യം സംഭവിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് വെന്റിലേറ്ററി സപ്പോർട്ട് അടക്കം ആവശ്യമായി വരാം. രാജവെമ്പാലയുടെ കടിയേറ്റാൽ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടത്. ചികിത്സയില്ല എന്നൊക്കെ പറയുന്നത് തെറ്റാണ്.

ഇന്ത്യയിൽ കാണുന്ന പാമ്പുകളിൽ ഏറ്റവും കൂടുതൽ വീര്യമുള്ള വിഷം രാജവെമ്പാലയുടേത് അല്ല. അത് വെള്ളിക്കെട്ടൻ ആണ്. അതായത് ഏറ്റവും കുറഞ്ഞ അളവ് വിഷം കൊണ്ട് മനുഷ്യ അന്ത്യം സംഭവിക്കാൻ സാധ്യതയുള്ള കരയിൽ കാണുന്ന പാമ്പ് വെള്ളിക്കെട്ടൻ ആണ്. എന്നാൽ ഒരു കടിയിൽ ഏറ്റവും കൂടുതൽ വിഷം കുത്തിവെക്കാൻ കഴിവുള്ള പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല. അതുകൊണ്ടുതന്നെ വളരെയധികം അപകടകരവുമാണ്. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടുകയാണ് വേണ്ടത്.രാജവെമ്പാലയുടെ വിഷത്തിന് എതിരായ ASV ഇന്ത്യയിൽ നിർമ്മിക്കുന്നില്ല. സാധാരണ ആശുപത്രികളിൽ അത് ലഭ്യവുമല്ല.ഇതാദ്യമായാണ് കേരളത്തിൽ രാജവമ്പാല കടിച്ച് ഒരു അന്ത്യം മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനു മുമ്പ് ഇന്ത്യയിൽ തന്നെ വിരലിലെണ്ണാവുന്ന റിപ്പോർട്ടുകൾ മാത്രമേയുള്ളൂ.

ഹ്യൂമൻ ആനിമൽ കോൺഫ്ലിക്റ്റ് കുറവുള്ള പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല. കാരണം വനങ്ങളിലാണ് ഇവരുടെ ആവാസവ്യവസ്ഥ. അശാസ്ത്രീയമായ രീതിയിൽ പാമ്പുകളെ പിടിച്ച് ഷോ കാണിക്കുന്നവരെ രാജവെമ്പാല കടിച്ചതായി വാർത്തകൾ വന്നിട്ടില്ല. മറ്റു പല പാമ്പുകളുടെ കടികൾ ഏറ്റിട്ടുള്ള ഇത്തരം ആൾക്കാർക്ക് പോലും രാജവെമ്പാലയുടെ കടിയേറ്റതായി കേരളത്തിൽ നിന്നും വാർത്ത വന്നിട്ടില്ല.
കരയിൽ കാണുന്ന പാമ്പുകളിൽ രാജവെമ്പാലയേക്കാൾ കൂടുതൽ മനുഷ്യ  സൃഷ്ടിച്ചിട്ടുള്ള ഒരു പാമ്പാണ് മുഴമൂക്കൻ കുഴി മണ്ഡലി. അതിനെതിരെ പോലും ASV നിലവിൽ ആശുപത്രികളിൽ ലഭ്യമല്ല. ഇതിനുള്ള പഠനങ്ങൾ നടക്കുന്നുണ്ട് എന്നാണ് വായിച്ചറിഞ്ഞത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഇല്ലാതായത് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മൂർഖൻ, വെള്ളിക്കെട്ടൻ, ചുരുട്ടമണ്ഡലി, അണലി എന്നീ പാമ്പുകളുടെ കടിയേറ്റ് ആണ്. ഈ നാല് പാമ്പുകളുടെ വിഷത്തിനെതിരെ പ്രവർത്തിക്കുന്ന ASV നമ്മുടെ നാട്ടിൽ ലഭ്യമാണ്.

ഈ നാല് എണ്ണവുമായി താരതമ്യം ചെയ്താൽ മുഴമൂക്കൻ കുഴിമണ്ഡലി കടിച്ച് ഉണ്ടായിട്ടുള്ള മനുഷ്യ അപകടങ്ങൾ വളരെ വളരെ കുറവാണ്. ബഹുഭൂരിപക്ഷം അവസരങ്ങളിലും ശാസ്ത്രീയമായ ചികിത്സ കൊണ്ട് ആൾക്കാർ രക്ഷപ്പെടുകയാണ് പതിവ്. പിന്നെ അന്ത്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കടൽ പാമ്പുകളുടെ കടിയേറ്റ് ആണ്. ഇവയ്ക്കെതിരെയും ASV നമ്മുടെ ആശുപത്രികളിൽ ലഭ്യമല്ല. എന്നാൽ ശാസ്ത്രീയമായ ചികിത്സയിലൂടെ, വെന്റിലേറ്ററി സപ്പോർട്ട് അടക്കം ലഭിച്ച് ജീവൻ രക്ഷപ്പെട്ടവർ ഉണ്ട്.തിരുവനന്തപുരം മൃഗശാലയിൽ നടന്ന വിഷയത്തിലെ മരണ കാരണത്തെക്കുറിച്ച് പോസ്റ്റ്മോർട്ടം പരിശോധനയുടെ ഫലം വന്ന ശേഷം ചർച്ച ചെയ്യുകയാവും നല്ലത് എന്ന് ഒരു അഭിപ്രായം ഉണ്ട്. കാരണം അപ്പോൾ മാത്രമേ കാരണം വ്യക്തമാവുകയുള്ളൂ. മറ്റ് അസുഖങ്ങളോ മറ്റുകാരണങ്ങളോ എന്തെങ്കിലും ഉണ്ടോ ഇല്ലയോ എന്നൊക്കെ അറിയണമെങ്കിൽ പരിശോധന നടത്തേണ്ടതുണ്ട്. അതല്ലാതെ ഉള്ള ചർച്ചകൾ ഫലപ്രദമല്ല എന്നാണ് അഭിപ്രായം.

ഡോക്ടർ : ജിനേഷ് പി എസ്

പാമ്പ് കടിയേറ്റാൽ ചികിത്സ ഉള്ള ആശുപത്രി ലിസ്റ്റ് ചുവടെ (ലിസ്റ്റ് പൂർണ്ണം അല്ല )തിരുവനന്തപുരം ജില്ല:സർക്കാർ മെഡിക്കൽ കോളേജ്, തിരുവനന്തപുരം. ശനി തിരുവനന്തപുരം. ജനറൽ ആശുപത്രി, തിരുവനന്തപുരം. ജനറൽ ആശുപത്രി, നെയ്യാറ്റിൻകര. പത്മറാവു ആശുപത്രി, കില്ലിപലമ്. സിഎസ്ഐ മെഡിക്കൽ കോളജ്, കാരക്കോണം.ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്. കിംസ് ആശുപത്രി

കൊല്ലം ജില്ല:ജില്ല ആശുപത്രി, കൊല്ലം.താലൂക്ക് ആസ്ഥാനം ആശുപത്രി, കൊട്ടാരക്കര. താലൂക്ക് ആസ്ഥാനം, പുനലൂർ. താലൂക്ക് ആസ്ഥാനം ആശുപത്രി, ശാസ്താംകോട്ട. താലൂക്ക് ആസ്ഥാനം ആശുപത്രി, കരുനാഗപ്പള്ളി. സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി. ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി. സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ.ഉപാസന ഹോസ്പിറ്റൽ, കൊല്ലം. തിരുവിതാംകൂർ മെഡിസി, കൊല്ലം. ജില്ലാ ഗവൺമെന്റ് ആശുപത്രിയിൽ, കൊല്ലം. വിശുദ്ധ ക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം.

പത്തനംതിട്ട ജില്ല:ജനറൽ ആശുപത്രി, പത്തനംതിട്ട. ജനറൽ ആശുപത്രി, അടൂർ. ജനറൽ ആശുപത്രി, തിരുവല്ല. ജില്ലാ ആശുപത്രി, കോഴഞ്ചേരി. താലൂക്ക് ആസ്ഥാനം ആശുപത്രി, റാന്നി. താലൂക്ക് ആസ്ഥാനം, മല്ലപല്ല്യ്. പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല. വിശുദ്ധ ക്രോസ് ഹോസ്പിറ്റൽ, അടൂർ. തിരുവല്ല മെഡിക്കൽ മിഷൻ.

ആലപ്പുഴ ജില്ല:സർക്കാർ മെഡിക്കൽ കോളേജ്, ആലപ്പുഴ.ജില്ലാ ആശുപത്രി, മാവേലിക്കര. താലൂക്ക് ആസ്ഥാനം, ചേർത്തല. താലൂക്ക് ആസ്ഥാനം, ചെങ്ങന്നൂർ.കോട്ടയം ജില്ല:സർക്കാർ മെഡിക്കൽ കോളേജ്, കോട്ടയം. ചൈൽഡ് ഹെൽത്ത്, കോട്ടയം ഇൻസ്റ്റിറ്റിയൂട്ട്. ജനറൽ ആശുപത്രി, കോട്ടയം. ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, എരുമേലി. താലൂക്ക് ആസ്ഥാനം, വൈക്കം. സ്നേഹം ആശുപത്രി. ഭാരത് ഹോസ്പിറ്റൽ.

എറണാകുളം ജില്ല:സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചിൻ. ജനറൽ ആശുപത്രി, എറണാകുളം. ചൊലെന്ഛെര്യ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ. നിർമ്മല ഹോസ്പിറ്റൽ, മൂവാറ്റുപുഴ (ഇനി ലഭ്യമല്ല) മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം ചാർളി ആശുപത്രിയിൽ, മൂവാറ്റുപുഴ. ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ, അങ്കമാലി. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ, എറണാകുളം. ആസ്റ്റർ മെഡിസിൻ, എറണാകുളം. അമൃത മെഡിക്കൽ കോളേജ്, എറണാകുളം. തടാകം തീരം ഹോസ്പിറ്റൽ, എറണാകുളം. സെന്റ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം. താലൂക്ക് ആസ്ഥാനം, പറവൂർ.

തൃശ്ശൂർ ജില്ല:സർക്കാർ മെഡിക്കൽ കോളേജ്, തൃശ്ശൂർ. ജൂബിലി മെഡിക്കൽ മിഷൻ, തൃശ്ശൂർ. ഇരിങ്ങാലക്കുട സഹകരണ ആശുപത്രി മലങ്കര ഹോസ്പിറ്റൽ, കുന്നംകുളം.
എലൈറ്റ് ഹോസ്പിറ്റൽ, ചൊഒര്ഗന്ഛെരി. അമല മെഡിക്കൽ കോളേജ്, തൃശ്ശൂർ. ജനറൽ ആശുപത്രി, തൃശൂർ. ജില്ലാ ആശുപത്രി, വടക്കാഞ്ചേരി. താലൂക്ക് ആസ്ഥാനം ആശുപത്രി, കൊടുങ്ങല്ലൂർ താലൂക്ക് ആസ്ഥാനം ആശുപത്രി, ചാലക്കുടി. താലൂക്ക് ആസ്ഥാനം ആശുപത്രി,പുതുക്കാട് . താലൂക്ക് ആസ്ഥാനം ആശുപത്രി, കുന്നംകുളം.
പാലക്കാട് ജില്ല:സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, കൊത്തഥരയാല് ഹോസ്പിറ്റൽ. വല്ലുവനദ് ഹോസ്പിറ്റൽ, ഒറ്റപ്പാലം. മെഡിക്കൽ സയൻസ് പി.കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട്. ജില്ലാ ഗവൺമെന്റ് ആശുപത്രിയിൽ, പാലക്കാട്. സേവന ഹോസ്പിറ്റൽ, പട്ടാമ്പി. പ്രൈമറി ഹെൽത്ത് സെന്റർ, പുതുര്. വനിതാ ന്റെ കുട്ടികളുടെ ആശുപത്രി, പാലക്കാട്. താലൂക്ക് ആസ്ഥാനം, ഒറ്റപ്പാലം. ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ

മലപ്പുറം ജില്ല:മഞ്ചേരി മെഡിക്കൽ കോളജ്. Almas -ഉം കിം അൽ-ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. മിഷൻ ആശുപത്രി, കൊത്കല്. അല്ശിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. ഇ.എം.എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ. ജില്ലാ ആശുപത്രി, തിരൂർ. ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.

ഇടുക്കി ജില്ല:ജില്ലാ ആശുപത്രി, പൈനാവ്. താലൂക്ക് ആസ്ഥാനം, തൊടുപുഴ. താലൂക്ക് ആസ്ഥാനം, നെദുകംദമ്. താലൂക്ക് ആസ്ഥാനം, പീരുമേട്. ജില്ലാ ആശുപത്രി അടിമാലി. പ്രൈമറി ഹെൽത്ത് സെന്റർ, പെരുവംതനമ്.വയനാട് ജില്ല:ജില്ലാ ആശുപത്രി, മാനന്തവാടി. ജില്ലാ ആസ്ഥാനം ഹോസ്പിറ്റൽ, ബത്തേരി. ജനറൽ ആശുപത്രി, കൽപ്പറ്റകോഴിക്കോട് ജില്ല:സർക്കാർ മെഡിക്കൽ കോളേജ്, കോഴിക്കോട്. മിംസ് ഹോസ്പിറ്റൽ, കോഴിക്കോട് ആസ്റ്റർ. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ. ആശാ ആശുപത്രി, വടകര.ജനറൽ ആശുപത്രി, കോഴിക്കോട്. ജില്ലാ ആശുപത്രി, വടകര. താലൂക്ക് ആസ്ഥാനം, കൊയിലാണ്ടി.

കണ്ണൂർ ജില്ല:പരിയാരം മെഡിക്കൽ കോളേജ്. സഹകരണ ആശുപത്രി, തലശ്ശേരി. എകെജി മെമ്മോറിയൽ ഹോസ്പിറ്റൽ. ജനറൽ ആശുപത്രി, തലശ്ശേരി. ജില്ലാ ആശുപത്രി, കണ്ണൂർ.കാസർകോട് ജില്ല:ജനറൽ ആശുപത്രി, കാസർഗോഡ്. ജില്ലാ ആശുപത്രി, കനഹ്ന്ഗദ്. ഹരിദാസ് ക്ലിനിക്, നീലേശ്വരം