ഉണ്ണിമുകുന്ദന്റെ പൊട്ടു പോസ്റ്റിൽ വിയോജിപ്പ് ഭാര്യയുടെ അടിപ്പാവാട കഴുകാൻ പറഞ്ഞു കമെന്റ് ശേഷം കുറിപ്പ്

EDITOR

ഉണ്ണി മുകുന്ദന്റെ പോസ്റ്റിൽ അയാളുടെ വട്ട പൊട്ടു പ്രയോഗത്തോടുള്ള വിയോജിപ്പ് അയാൾ അവിടെ ഉപയോഗിച്ച ഭാഷയിൽ തന്നെ പ്രകടിപ്പിക്കുകയുണ്ടായി ..അതിൽ അനുകൂലിച്ചുമാത്രമല്ല എന്നോട് വിയോജിപ്പ് രേഖപ്പെടുത്തിയും കമെന്റുകൾ വരികയുണ്ടായി .സ്വോഭാവികമായും അങ്ങനെ സംഭവിക്കുക തന്നെ വേണം .എങ്കിലേ അഭിപ്രായപ്രകടനകൾക്കു ഒരു ജനാധിപത്യ സ്വൊഭാവം കൈവരികയോള്ളൂ .

പക്ഷെ അവിടെ ഏറ്റവും രസകരമായി തോന്നിയ ഒരു കമെന്റ് ആവർത്തിക്കാം ” പോയി പാവാട അലക്കട തീട്ടമേ എന്നാണ് കൊണ്ടോട്ടിക്കാരനായ ഒരു അബ്ദുൾ റഹ്‌മാൻ ആണ് എന്നോട് ഇങ്ങനെ ഒരു പണിചെയ്യാൻ നിർദേശിച്ചത് .അപ്പോ തന്ന വൈഫിനോട് ഒരു പാവാട ചോദിച്ചു മേടിച്ചു സോപ്പുവെള്ളത്തിൽ ഇട്ടു .ഇനി ഇത്തിരി കഴിഞ്ഞു അലക്കി ഉണങ്ങാൻ ഇടണം.അതിനു മുൻപ് കൊണ്ടോട്ടിക്കാരൻ അബ്ദുൾ റഹ്‌മാന്റെ അതെ നിലവാരത്തിൽ ചിന്തിക്കുകയും അതു പരസ്യമായി വിളിച്ചുപറയുകയും ചെയുന്ന സമാനമനസ്കരോട് പാവാട അലക്കലിനെ പറ്റി രണ്ടു വാക്കു പറഞ്ഞിട്ട് പോവാമെന്നു കരുതി .അപ്പോഴേക്കും സോപ്പുവെള്ളത്തിൽ കിടന്നു കുതിർന്നു പാവാട അലക്കാൻ പാകമാകും

പട്ടുപാവാട , മുറിപ്പാവാട എന്നിങ്ങനെ പലതരം പാവാടകൾ നിലവിൽ ഉണ്ടെങ്കിലും സാരി ഉടുക്കുമ്പോൾ ഉപയോഗിക്കുന്ന അടി പാവാട ആണ് സ്ത്രീ പക്ഷത്തു നിന്നു സംസാരിക്കുന്നവരോട് ഇത്തരം ആളുകൾ അലക്കാൻ നിർദേശിക്കുന്നത് .അതിന്റെ കാര്യാകാരണങ്ങൾ എനിക്കറിയില്ല പക്ഷെ എന്റെ നിലപാട് പറയാം അല്ലയോ സുഹൃത്തേ, എന്റെയും നിങ്ങളുടെയും വീട്ടിലുള്ള സ്ത്രീകൾ ഉപയോഗിക്കുന്ന ഒരു വസ്ത്രമാണ് പാവാട .ഈ പറഞ്ഞ പാവാട ഉൾപ്പെടെ ഉള്ള അവരുടെ എല്ലാവസ്ത്രങ്ങളും അവർ തന്നെ ആണ് അലക്കാറുള്ളത്.കൂടെ തന്നെ നിങ്ങളുടെ അടിവസ്ത്രം മുതൽ സകലതും അവർ അലക്കി ഉണങ്ങി തരുന്നു .

അങ്ങനെ ചെയ്യണം എന്ന് നിയമം ഒന്നുമില്ലാതിരുന്നിട്ടും അവർ അതൊക്കെ ചെയ്തു തരുമ്പോൾ അവർക്കു വയ്യാതെ ഇരിക്കുന്ന സമയത്തു അവരുടെ പാവാട ഉൾപ്പെടെ ഉള്ള വസ്ത്രങ്ങൾ അവർക്കു അലക്കി കൊടുക്കുന്നതിൽ ഒരു നാണക്കേടും വിചാരിക്കണ്ട , മാത്രമല്ല ഉളിൽ ഉറഞ്ഞുകൂടി പുളിച്ചുനാറി കിടക്കുന്ന ആണഹന്ത എന്ന ക്യാൻസറിന് കുറച്ചൊക്കെ ശമനം കിട്ടുകയും ചെയ്യും .ഇത്രയൊക്കെ വിശദമായി പറയുന്നത് താനൊക്കെ എന്നെങ്കിലും നന്നാവാനല്ല  താനൊന്നും നന്നാവാനെ പാടില്ല വർത്താനം പറഞ്ഞു സമയം പോയത് അറിഞ്ഞില്ല , മഴക്കാറ് മാറി ഇത്തിരി വെയിൽ തെളിഞ്ഞിട്ടുണ്ട് , ഞാൻ പോയി സർഫ് എക്സലിൽ മുക്കിവെച്ച പാവാട അലക്കി ഉണങ്ങാൻ ഇടട്ടെ.

വർഗീസ് പ്ലാന്തോട്ടം