വെറും പന്ത്രണ്ടു മാങ്ങ വിൽക്കാൻ തെരുവിൽ ഇരുന്ന അവളുടെ തലവര മാറി ലഭിച്ചത് ലക്ഷങ്ങൾ

EDITOR

വെറും പന്ത്രണ്ടു മാങ്ങകൾക്ക് ഒരുലക്ഷത്തി ഇരുപതിനായിരം രൂപ കൊടുത്തു ആരെങ്കിലും വാങ്ങുമോ വാങ്ങിയാൽ തന്നെ എന്താകും കാരണം എന്ന് നാം ചിന്തിക്കും എന്നാൽ കഴിഞ്ഞ ദിവസം അങ്ങനെ ഒരു സംഭവം ഉണ്ടായി.ഓണ്‍ലൈന്‍ ക്ലാസിനായി സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ പണമുണ്ടാക്കാനാണ് അഞ്ചാം ക്ലാസുകാരിയായ തുളസി കുമാരി ഏതാനും മാങ്ങകളുമായി തെരുവില്‍ കച്ചവടത്തിനെത്തിയത്.ഇ കച്ചവടം ചെയ്തുകിട്ടുന്ന പണം കൊണ്ട് ഫോണ്‍ വാങ്ങി പഠനം നടത്താൻ ആണ് അവൾ ആഗ്രഹിച്ചത്.

എന്നാൽ അവളുടെ ഇ തീരുമാനം വാല്യൂബള്‍ എഡ്യുറ്റൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയായ അമേയ ഹെതെ അറിഞ്ഞു. അധ്വാനിച്ച് പണമുണ്ടാക്കാനുള്ള അവളുടെ തീരുമാനം തലവര മാറ്റുന്ന ഒന്നായി മാറി അങ്ങനെ .തുളസിയുടെ കച്ചവടത്തെ കുറിച്ചറിഞ്ഞ വാല്യൂബള്‍ എഡ്യുറ്റൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയായ അമേയ ഹെതെ അവളുടെ അടുത്ത് നിന്ന് 12 മാങ്ങ വാങ്ങി. ഒരു മാങ്ങയുടെ വില 10,000 രൂപ. മൊത്തം 1,20,000 രൂപക്കാണ് കച്ചവടം നടന്നത്. സാമ്പത്തിക പ്രയാസങ്ങളെ തന്റേടത്തോടെ നേരിടാനുള്ള തുളസിയുടെ തീരുമാനമാണ് തന്നെ ആകര്‍ഷിച്ചതെന്ന് ഹെതെ പറഞ്ഞു. അവള്‍ വിധിയെ പഴിച്ചു സമയം കളയുകയോ ആരുടെയും സഹായം കാത്ത് നില്‍ക്കുകയോ ചെയ്തില്ല. അതുകൊണ്ടാണ് ഞാന്‍ അവളുടെ മാങ്ങകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഇതൊരു കാരുണ്യ പ്രവര്‍ത്തനമല്ല. ഇത് അവളെ പ്രോത്സാഹിപ്പിക്കാനും ജോലിയുടെ മാഹാത്മ്യം ബോധ്യപ്പെടുത്തി കൊടുക്കാനും വേണ്ടിയാണ്-ഹെതെ പറഞ്ഞു.തീർച്ചയായും ഇത് പലർക്കും ഒരു പ്രചോദനമായി മാറും എന്ന് ഉറപ്പ് .കാരണം നമ്മുടെ നാട്ടിലും ഒരുപാടു കുട്ടികൾ ഇത് പോലെ കഷ്ടപ്പെടുന്നുണ്ട്.