പണ്ട് ബാർബർ ഷോപ്പിൽ ഇത് കണ്ടവരുണ്ടോ ? ഇന്നും 99 % ആളുകൾക്കും ഇതിന്റെ ഉപയോഗം അറിയില്ല

EDITOR

സ്പടികാരം / ആലം ഇന്നത്തെ കുട്ടികൾ ആലത്തേ ഓർക്കുന്നത് പണ്ട് അപ്പച്ചൻ ഷേവിങ്ങിന് ശേഷം ഉപയോഗിക്കുന്ന ഒരു സാധനമായിട്ടാകാം.ശരീരത്തിന് ചേരാത്ത കെമിക്കലുകൾ നിറഞ്ഞ പുതിയ ആഫ്റ്റർ ഷേവിങ്ങ് ലോഷ്യൻ ഉപയോഗിച്ച് പെട്ടന്ന് നരക്കാൻ കാരണമായ പുതിയ തലമുറയേ തിരുത്തുന്നില്ല .സ്പടികാരത്തിന് സിദ്ധ വൈദ്യത്തിലും ഗൃഹ വൈദ്യത്തിലും ഒത്തിരി പ്രയോഗങ്ങൾ ഉണ്ട്.
1-ഗൃഹ വൈദ്യത്തിൽ ചെറിയ മുറിവ് ഉണക്കാന് നിർദ്ദേശിക്കുന്നു . അതിനാൽ തന്നെ ഇപ്പോൾ സ്ത്രികൾ മുഖ സൗന്ദര്യത്തിന് വേണ്ടി രോമം മാറ്റുന്ന സമയത്തെ ചെറിയ മുറിവിനും ഉപയോഗിക്കാം.സ്ത്രീകളിലെ രോമ വളർച്ച തടയാൻ ആലം + മഞ്ഞൾ + പൂച്ച മയക്കി ഇവ ചേർത്ത് ഉപയോഗിക്കാം വെള്ളം ശുദ്ധി ചെയ്യാൻ ഉപയോഗിച്ചിരുന്നു .വിയർപ്പ് തങ്ങി കഷത്തിലും തുടയിലും വീണ്ട് കീറുന്നതിനും , അസഹ്യമായ ചൊറിച്ചിലിനും നല്ലതാണ്.

ക്ഷുദ്ര ജീവികൾ കടിച്ച് ഉണ്ടാകുന്ന കടച്ചിൽ വേദന മാറ്റാൻ ഉപയോഗിച്ചിരുന്നു .
ചുളിവ് മാറ്റാൻ ഉപയോഗിക്കാം ഉപ്പൂറ്റി വിള്ളലിന് നല്ലതാണ് .പേൻ മാറ്റാൻ ഒറ്റമൂലിയായി ഉപയോഗിക്കാം.അട്ട കടിച്ചാൽ കൊമ്പ് കുടുങ്ങാതെ അട്ടയേ ഒഴിവാക്കാൻ ഉപയോഗിക്കാം .മീൻ കൊത്തി ഉണ്ടാകുന്ന വേദനക്കും ഗൃഹ വൈദ്യ രീതിയിൽ ഉപയോഗിച്ചിരുന്നത് ആലമാണ് .സ്ത്രീകളിൽ മൂക്കിൽ ഉണ്ടാകുന്ന കാര മാറ്റൻ സ്പടികാരം നല്ലതാണ് കുരുമുളകും സ്പടികാരവും

പണ്ട് പല്ല് വേദനക്ക് വരെ ഉപയോഗിച്ചിരുന്നു .കുളത്തിലെ പായൽ കളയാൻ അരക്കിലോ ആലം കിഴികെട്ടി കുളത്തിൻ്റെ മധ്യഭാഗത്തായി തോട്ടിയിലോ മറ്റോ വെള്ളത്തിൽ തൂക്കി ഇടുക. പിന്നേ ദിവസം ഇളക്കുക. 4/5 ദിവസം കൊണ്ട് മുഴുവൻ പായലും നശിച്ച് പോവും. കൊതുക് കടിക്കാതെ ഇരിക്കാൻ സ്പടികാരം നനച്ച് തേക്കുന്നത് നല്ലതാണ്.വിയർപ്പ്‌ നാറ്റം മാറാൻ കുളി കഴിഞ്ഞ്‌ ഉപയോഗിക്കുന്നത്‌ നല്ലതാണു വില കുറവ് ഉള്ള സ്പടികാരം എല്ലാ വീട്ടിലും അത്യാവിശമാണ് .നിങ്ങളുടെ വീടിന് അടുത്ത് ഉള്ള അംങ്ങാടി കടകളിലും ,പൂജ സാധനങ്ങൾ വിൽക്കുന്ന കടകളിലും ലഭിക്കും . തടി മില്ലിൽ വാളുകൾ തമ്മിൽ ചേർക്കൻ ഉപയോഗിക്കുന്ന ആലം വളരെ വില കുറവ് ഉള്ളതാണ് . എല്ലാ ഗ്രാമത്തിനും അനുഗ്രഹമാണ് ആ നാട്ടിലുള്ള അങ്ങാടി കടയും, പൂജ സാധനങ്ങൾ വിൽക്കുന്ന കടകളും , ജൈവ കടകളും അവയേ പ്രോൽ സാഹിപ്പിക്കുക .

പുതിയ തലമുറക്ക് ആലത്തെ കുറിച്ച് കൂടുതൽ അറിയാൻ മറ്റ് വിവരങ്ങൾ .
ഇരട്ട സൾഫേറ്റുകളാണ് ആലങ്ങൾ. പൊട്ടാസ്യം സൾഫേറ്റും അലൂമിനിയം സൾഫേറ്റും ചേർന്ന ലവണത്തെ പൊട്ടാഷ് ആലം എന്ന് വിളിക്കുന്നു. പൊട്ടാസ്യം സൾഫേറ്റിന് പകരം സോഡിയം സൾഫേറ്റായാൽ സോഡാ ആലമെന്നും (Na2SO4·Al2(SO4)3·24H2O) അമോണിയം സൾഫേറ്റ് ആണെങ്കിൽ അമോണിയം ആലം (NH4Al(SO4)2·12H2O) എന്നും പറയുന്നു. അലൂമിനിയം സൾഫേറ്റിന് പകരം ക്രോമിയം, ഇരുമ്പ് എന്നിവയുടെ സൾഫേറ്റുകളും ഉപയോഗിക്കാറുണ്ട്. ക്രോം ആലം (K2Cr(SO4)2·12H2O) ഇപ്രകാരം നിർമ്മിക്കുന്ന ഒന്നാണ്.തുണികളിൽ ചായം ഉറപ്പിച്ച് പറ്റിപ്പിക്കുന്നതിനുള്ള മോർഡന്റായി ആലം ഉപയോഗിക്കുന്നു.

ആലത്തിന്റെ ലായനിയിൽ മുക്കിയ ശേഷമാണ് തുണികൾ ചായത്തിൽ മുക്കുന്നത്
തുകൽ ഊറക്കിടാൻ ആവശ്യമായ അലൂമിനിയം ഹൈഡ്രോക്സൈഡിന്റെ സ്രോതസ്സായി ആലം ഉപയോഗിക്കാം മലിനജല സംസ്കരണം, ജലശുദ്ധീകരണം തുടങ്ങിയവക്ക് ഫോം അഗ്നിശമനികൾ നിർമ്മിക്കുന്നതിന് ആലം ഉപയോഗിക്കുന്നു. ആലവും അലക്കുകാരവും ചേർന്നാൽ പശിമയുള്ള അലൂമിനിയം ഹൈഡ്രോക്സൈഡും കാർബൺ ഡയോക്സൈഡ് വാതകവും ഉണ്ടാകും. കാർബൺ ഡയോക്സൈഡ് കുമിളകൾ വേഗത്തിൽ പൊട്ടിപ്പോകാതെ അലൂമിനിയം ഹൈഡ്രോക്സൈഡ് നോക്കുന്നു.

അലൂമിനിയം സൾഫേറ്റും പൊട്ടാസ്യം സൾഫേറ്റും മോളാർ അനുപാതത്തിലെടുത്ത് ജലത്തിൽ ലയിപ്പിക്കുന്നു. ഇവ വെവ്വേറെ ചൂടാക്കിയ ശേഷം കലർത്തുക. ഈ മിശ്രിതത്തെ ബാഷ്പീകരിച്ച് ഗാഢത വർദ്ധിപ്പിക്കുന്നു. ഈ ഗാഢമിശ്രിതം തണുക്കുമ്പോൾ പൊട്ടാഷ് ആലത്തിന്റെ വലിയ പരലുകൾ ലഭിക്കുന്നു. ഇത്തരത്തിൽ മറ്റ് ആലങ്ങളും തയ്യാറാക്കാം.അലൂമിനിയത്തിനു പകരം ഗാലിയം, ഇൻഡിയം, സ്കാൻഡിയം, ടൈറ്റേനിയം, ക്രോമിയം, ഇരുമ്പ്, കൊബോൾട്ട്, മോളിബ്ഡിനം, റുഥീനിയം, റോഡിയം, ഇറിഡിയം തുടങ്ങിയ ലോഹങ്ങളുടെ ട്രൈവേലന്റ് സൾഫേറ്റുകളും ആലങ്ങൾ ഉണ്ടാക്കുന്നു. ഓർഗാനിക് അമിനുകൾ, ഹൈഡ്രസിൻ തുടങ്ങിയവയുടെ മോണോവേലന്റ് അയോണുകളും ഉപയോഗിക്കാം. സൾഫേറ്റുകളേപ്പോലെത്തന്നെ സെലീനേറ്റുകളും സ്ഥിരതയുള്ള ആലങ്ങൾ ഉണ്ടാക്കുന്നു. ക്രോമേറ്റ്, മോളിബ്ഡേറ്റ്, ടങ്സ്റ്റേറ്റ് എന്നിവയും ആലങ്ങൾ രൂപീകരിച്ചേക്കാം.
നന്ദി
നമസ്ക്കാരം
സ്നേഹപൂർവ്വം
നിങ്ങളുടെ സ്വന്തം
രാജേഷ് വൈദ്യർ വയനാട്