ഇവിടെ ഒരു പാർട്ടി നേതാവും ലോക്ക്ഡൌൺ മൂലം പട്ടിണി ആയിട്ടില്ല ലോക്ക്ഡൌൺ നീട്ടാനുള്ള തീരുമാനം നല്ലതു തന്നെ കുറിപ്പ്

EDITOR

ലോക്ക്ഡൌൺ നീട്ടാനുള്ള തീരുമാനം നല്ലതു തന്നെ.പക്ഷെ ഈ കരുതൽ ഇലക്ഷന് മുന്നേ എല്ലാ രാഷ്ട്രീയപ്പാർട്ടികളും എടുത്തിരുന്നെങ്കിൽ ഇപ്പോൾ ഈ അവസ്ഥ ഇവിടുത്തെ പാവപ്പെട്ട ജനങ്ങൾക്ക് വരുകയില്ലായിരുന്നു. ഇവിടെ ഒരു പാർട്ടിയുടെയും ഒരു നേതാക്കന്മ്മാരും ലോക്ക്ഡൌൺ കാരണം പട്ടിണിയിൽ ആയിട്ടില്ല. ഇന്ന് പട്ടിണിയെ വൃതമാക്കിയവരെല്ലാം അന്നന്നത്തെ അന്നത്തിനു വേണ്ടി അന്നന്ന് പണിയെടുക്കുന്ന പാവപ്പെട്ട ജനങ്ങളാണ്.

പത്തല് വെച്ച് അടിക്കണ്ടത് ഇവിടുത്തെ ഡെമോക്രസിയിലെ ഫ്യൂഡലിസ്റ്റുകളെ അല്ല .അവരെ കാണുമ്പോൾ ഓച്ഛാനിച്ചു നിക്കുന്ന ബ്യുറോക്രസിയിലെ സ്ലേവേഴ്സ്നെ ആണ്..ഇന്ന് കോവിഡ് മാനദണ്ഡങ്ങൾ തെറ്റിക്കുന്നവരിൽ നിന്ന് കിട്ടിയതിന്റെ നാലിരട്ടി പിഴ കിട്ടുമായിരുന്നു അന്ന് രാഷ്ട്രീയ പാർട്ടികളുടെ ജാഥയിൽ പങ്കെടുത്തവരുടെ തലയെണ്ണി പിഴയടപ്പിച്ചിരുന്നെങ്കിൽ.. !!! ഇവിടുത്തെ ബ്യൂറോക്രസിക്ക് സാധിക്കില്ലെന്ന് അറിയാം.. !!എങ്കിലും ആഗ്രഹിച്ചു പോകുന്നു.ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളുടെ നെറികേടിന്റെ ആകെ തുക ആണ് ഈ രണ്ടാമത്തെ ലോക്ക്ഡൌൺ എന്ന് ഞാൻ വിശ്വസിക്കുന്നു. ഒഴിവാക്കാമായിരുന്ന ജാഥകളൂം മീറ്റിംഗുകളും.. അങ്ങനെ വേണമായിരുന്നു ജനപ്രതിനിധികൾ ജനങ്ങളോടുള്ള പ്രതിബദ്ധത കാണിക്കേണ്ടിയിരുന്നത്.

അല്ലാതെ ഈ മഹാവ്യാധിയെ തുറന്നു വിട്ടിട്ടു ജനങ്ങളോട് വീട്ടിൽ കയറി ഇരിക്കാൻ പറയുകയല്ലായിരുന്നു വേണ്ടിയിരുന്നത്.ഒന്നുകൂടെ പറയട്ടെ അത്താഴപ്പട്ടിണിക്കാരുടെ കഞ്ഞിയിലെ ഉപ്പുരസം, അത് കണ്ണുനീരാണ്.ഇല്ലായിമക്കാരുടെ നാളെയുടെ ഇല്ലായിമയെക്കുറിച്ചുള്ള നോവാണ്.കാണാതെ പോകരുത് ഇവിടുത്തെ ജനപ്രതിനിധികൾ.

കടപ്പാട് : നിബു