കേരളങ്ങൾ തിങ്ങി നിറഞ്ഞ നാടാണ് നമ്മുടെ എന്ന് പണ്ട് നാം സ്കൂളുകളിൽ പഠിച്ചിട്ടുണ്ട് .എന്നാൽ ഇന്ന് നമ്മുടെ കേരങ്ങൾ തിങ്ങി നിറഞ്ഞ നാടായ കേരളത്തേക്കാൾ തെങ്ങുകൾ അയല്‍സംസ്ഥാനം ആയ തമിഴ്നാട്ടിൽ എന്ന് പറയാൻ കഴിയും.മലയാളികൾ കൃഷി ഉപേക്ഷിച്ചു മറ്റു കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തപ്പോൾ കുറച്ചു വിഷമില്ലാത്ത പച്ചക്കറികൾ പോലും കഴിക്കാൻ കഴിയാത്ത അവസ്ഥ ആയി.എന്നിരുന്നാലും തേങ്ങയും തേങ്ങയുടെ ഉത്പന്നങ്ങളും നമുക്ക് പ്രിയപ്പെട്ടത് ആണ് .തേങ്ങയിലെ പൊങ്ങു നമുക്ക് ഒരുപാട് ഇഷ്ടം ആണ് ഇ പൊങ്ങു എങ്ങനെ ലഭിക്കും എന്ന് മനസിലാക്കാം.
മൂപ്പെത്തിയ തേങ്ങാക്കുള്ളിൽ കാണുന്ന പൊങ്ങ് നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ്. തേങ്ങയെക്കാളും തേങ്ങാവെള്ളത്തിനെക്കാളും ആരോഗ്യകരമാണ് പൊങ്ങ് എന്ന് അറിയാമോ? വെളുത്ത പഞ്ഞിപോലെ മൃദുലമായ പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം.രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു.ആന്റിവൈറൽ, ആന്റിബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ അണുബാധകളിൽ നിന്നു സംരക്ഷണം ഏകുന്നു.ചർമത്തിലെ ചുളിവുകൾ അകറ്റുന്നു. പ്രായമാകലിനെ തടയുന്നു.തലമുടിക്ക് ആരോഗ്യമേകുന്നു.ഊർജ്ജദായകം നാരുകളാൽ സമ്പന്നം. ദഹനം മെച്ചപ്പെടുത്തുന്നു.ജീവകങ്ങൾ, ധാതുക്കൾ, പോഷകങ്ങള്‍ ഇവയുടെ ആഗിരണം മെച്ചപ്പെടുത്തുന്നു. ഉണങ്ങിയ തേങ്ങ തൊണ്ടോടു കൂടി കുറച്ചു ദിവസം സൂക്ഷിച്ചാൽ ചെറിയ മുള വരുമ്പോൾ പൊട്ടിച്ചു നോക്കിയാൽ കാണാം പൊങ്ങു തേങ്ങക്ക് ഉള്ളിൽ. ആ പൊങ്ങു ആണു തെങ്ങിൻ തൈ വളരുവാൻ സഹായിക്കുന്നത്. എല്ലാ വിധ പോഷക മൂല്യം അടങ്ങിയ ശക്തി കേന്ദ്രം.