ഇത് സിനിൽ വി മാത്യു പിണ്ണാക്കനാട് സ്വദേശിയാണ്. പാറത്തോട്ടിൽ ഒരു ക്രഷർ ഉണ്ട്.ലൈസൻസ് പുതുക്കലും ആയി ബന്ധപ്പെട്ട കാലതാമസം മൂലം ക്രഷർ രണ്ടുവർഷമായി പ്രവർത്തിക്കുന്നില്ല.നൂറ്റിയിരുപതോളം വരുന്ന തന്റെ തൊഴിലാളികളുടെ ജോലി നഷ്ടപെടുന്ന സാഹചര്യം. കുറച്ചു പേർക്കൊക്കെ മറ്റു ജോലികൾ സിനിൽ തന്നെ വാങ്ങി കൊടുത്തു. ബാക്കിയുള്ള 66 പേരെയും കൂട്ടി കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ക്രഷറിനോട് ചേർന്നുള്ള 27 ഏക്കറിൽ 16 ലക്ഷത്തോളം രൂപ മുടക്കി 36000 മൂട് കപ്പ നട്ടു. കൃത്യമായ പരിപാലനം നൽകി. ഒരു വർഷത്തിനിപ്പുറം കോവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോൾ ആ 36000 മൂട് കപ്പയും സൗജന്യമായി നൽകി സമാനതകളില്ലാത്ത മനുഷ്യസ്നേഹത്തിന്റെ മഹത്തായ മാതൃക സൃഷ്ടിക്കുകയാണ് സിനില്‍ ചേട്ടൻ.
ഇന്നലെയോടു കൂടി 27 ഏക്കറിലെ കപ്പ പൂർണമായും തീർന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങലേക്ക് ലോഡ് കണക്കിന് കപ്പയാണ് ഇവിടെനിന്ന് കയറ്റി അയക്കപ്പെട്ടത്. വിവിധ സംഘടനകൾ നൽകുന്ന കിറ്റുകളിലും പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലുമൊക്കെ സിനില്‍ ചേട്ടന്റെ സ്നേഹവും കരുതലും
കപ്പയുടെ രൂപത്തിൽ ഇടം പിടിച്ചു! തൊഴിലാളികളോടുള്ള ഇദ്ദേഹത്തിന്റെ സ്നേഹം പറഞ്ഞറിയിക്കാനാവുന്നതല്ല. ക്രഷർ അടഞ്ഞു കിടക്കുമ്പോഴും തന്റെ തൊഴിലാളികളിലൊരാളുടെ കുടുംബം പോലും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നുണ്ട് ഇദ്ദേഹം.ഈ മനുഷ്യൻ ഒരൊന്നന്നര മനുഷ്യനാണ്.