1100 SQFT വീട് നിങ്ങൾക്കും ഇത് പോലെ കുറഞ്ഞ ചിലവിൽ ചെയ്യാം എല്ലാ വിവരങ്ങളും ഇതാ

EDITOR

വീട് എന്നാൽ പുറമെ കാണുന്നത് പോലെ തന്നെ മനസിനും ഒരു സംതൃപ്തി നൽകുന്നത് ആയിരിക്കണം .ചെറിയ വീടോ വലിയ വീടോ എന്നില്ല അതിൽ താമസിക്കുന്നവർ ആയിരിക്കണം വീട് സ്വർഗ്ഗം ആക്കി തീർക്കേണ്ടത്.ഒരു വീട് വെക്കുമ്പോൾ പല സ്ഥലങ്ങളിൽ നിന്ന് പല അഭിപ്രായങ്ങൾ കേൾക്കാൻ കഴിയും എന്നാൽ അതിൽ താമസിക്കുന്നവർ ആണ് കൂടുതൽ ആയി തീരുമാനങ്ങളും അഭിപ്രായങ്ങളും പറയേണ്ടത്.ഒരു വീട് എന്ന സ്വപ്നം കൊണ്ട് നടക്കുന്നവർക്ക് ബഡ്‌ജറ്റ്‌ വീടുകൾ ആണ് ഇവിടെ പരിചയപ്പെടുത്തി തരുന്നത് .വീടിന്റെ പൂർണ്ണമായ വിവരങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടാണ് ഇ വീഡിയോ ഇവിടെ തയ്യാറാക്കിയിരിക്കുന്നത് .

ഒരു വീട് വെക്കാൻ തുടങ്ങുമ്പോൾ പ്ലാൻ വരച്ചു ആദ്യം ആ പ്ലാൻ നമ്മുടെ ബഡ്ജറ്റിന് അനുസരിച്ചു ഇല്ലാതാക്കണം അതിനു നല്ലൊരു എൻജിനിയറുടെ കഴിവ് കൂടിയേ തീരു .16 ലക്ഷത്തിനു 1110 വീടാണ് നിങ്ങൾ കാണുന്നത് .പൂർണ്ണമായി മോഡേൺ രീതിയിൽ ചെയ്തിരിക്കുന്ന ഇ വീടിനു 16 ലക്ഷം രൂപയുടെ ചിലവ് വന്നു.ഹോളോ ബ്രിക്സ് ഉപയോഗിച്ചാണ് നിര്മ്മാണ പ്രവർത്തനങ്ങൾ.മുന്ഭാഗത്തു വരുന്ന ചിമ്മിനി ക്ലാഡിങ് സ്റ്റോൺ ഉപയോഗിച്ച് മനോഹരം ആകിട്ടുണ്ട് .ലിവിങ് ഏരിയ സെപ്പറേറ്റ് ചെയ്യാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് മൾട്ടിവുഡ് ആണ് . ഒറ്റ നോട്ടത്തിൽ കണ്ടാൽ ആർക്കും ഇഷ്ടപെടുന്ന ഡിസൈൻ ആണ് ഉൾഭാഗവും അത് പോലെ പുറം ഭാഗവും.