പ്ലാവ് ഇങ്ങനെ നട്ടാൽ വെറും ആറു മാസത്തിൽ ചക്ക പറിക്കാം

EDITOR

പ്ലാവ് നട്ടു വർഷങ്ങൾ കാത്തിരിക്കണം പണ്ടെല്ലാം ഒരു ചക്ക ഉണ്ടാകാൻ എന്നാൽ ഇന്ന് കാലം മാറി പ്ലാവ് വെച്ച് ഒരു വർഷത്തിലും രണ്ടു വർഷത്തിലും എല്ലാം കായ്ക്കുന്ന പ്ലാവുകൾ വിപണിയിൽ എത്തി .പക്ഷെ പഴയ ആ ചക്കയുടെ രുചി ഇല്ലെങ്കിലും സ്ഥലം ഇല്ലാത്തവർക്കും പെട്ടെന്ന് ചക്ക വേണം എന്ന് പറയുന്നവർക്കും എല്ലാം പരീക്ഷിക്കാൻ കഴിയും.വളരെ സുലഭമായി ഇപ്പോൾ വിപണിയിൽ ഇ രീതിയിൽ ഉള്ള പ്ലാവിൻ തൈകൾ ലഭിക്കാറുണ്ട്.നടുന്നതിനു ഒപ്പം കുറച്ചു പരിചരണം മാത്രം മതിയാകും ഇതിനു.

നല്ല രീതിയിൽ ബഡ് ചെയ്ത പ്ലാൻ വേണം തിരഞ്ഞെടുക്കാൻ .നാനൂറ്റമ്പത് രൂപ മുതൽ പ്ലാവിന് വില വരുന്നുണ്ട് . ചെറിയ തൈകൾ നൂറ്റമ്പതു രൂപ മുതൽ ലഭിക്കും.കൃത്യമായ രീതിയിൽ തൈ വെച്ചാൽ ആറാം മാസം ചക്ക പറിക്കാം. വിശ്വാസം ഉള്ള സ്ഥലങ്ങളിൽ നിന്ന് മാത്രം തൈകൾ വാങ്ങുക.വീഡിയോ കാണുന്ന രീതിയിൽ കുഴി വെട്ടണം .ഇവിടെ വളമായി കരിയില കമ്പോസ്റ്റ് ആണ് ഇട്ടിരിക്കുന്നത് .കമ്പോസ്റ്റും എല്ലുപൊടിയും ചാണകപ്പൊടിയും അടിച്ചുവളമായി നമുക്ക് ഇട്ടു കൊടുക്കാൻ കഴിയുന്നത് ആണ്.രാസ വളങ്ങൾ ഇതിനു ഉപയോഗിക്കാതിരിക്കുന്നത് ആണ് വളരെ നല്ലത്.