മരിച്ച് ആളുടെ മുഖത്തേക്ക് ഒന്ന് നോക്കി വായ്ക്ക് ചുറ്റും രക്തത്തിൻ്റെ ചാലുകൾ ഒഴുകി കിടക്കുന്നത് ഞാൻ തുടച്ച് കളഞ്ഞു കുറിപ്പ്

EDITOR

ഇന്ന് മെയ് 12 നഴ്സസ് ദിനം ഇന്ന് നമ്മൾ എല്ലാവരും വളരെ അധികം കടപ്പെട്ടിരിക്കുന്നത് ഭൂമിയിലെ മാലാഖമാർ എന്ന് വിളിപ്പേരുള്ള നഴ്സുമാരോടാണ്.ഇന്നത്തെ ആരോഗ്യ സ്ഥിതിയിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നതും നഴ്സുമാർ തന്നെ.ഇന്നത്തെ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പ് ഇങ്ങനെ.

ഏതാണ്ട് ഒരു മണിക്കൂറിലധികം നേരം കാർഡിയാക് കംപ്രഷൻസ് കൊടുത്തിട്ടും രോഗിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. രണ്ട് തവണ ഇലക്ട്രിക്ക് ഷോക്ക് കൊടുത്തു.ഇടക്കൊക്കെ മോണിട്ടറിൽ ജീവൻ്റെ രേഖ തെളിഞ്ഞു വന്നു എങ്കിലും അതിലേറെ പെട്ടെന്ന് അത് മാഞ്ഞ് പോയി. രോഗി മരിച്ചു എന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയതിന് ശേഷം എന്നെ സഹായിച്ച സഹ പ്രവർത്തകർ ഓരോന്നായി അവരവരുടെ പ്രവർത്തന രംഗത്തേക്ക് തിരിച്ച് പോയി മുറിയിൽ ഞാനും പിന്നെ മൃതദേഹവും തനിച്ചായി.

മരിച്ച് കിടക്കുന്ന ആളുടെ മുഖത്തേക്ക് ഞാൻ ഒന്ന് നോക്കി.വളരെ ശാന്തമായിരിക്കുന്ന മുഖം.വായ്ക്ക് ചുറ്റും രക്തത്തിൻ്റെ ചാലുകൾ ഒഴുകി കിടക്കുന്നത് ഞാൻ തുടച്ച് കളഞ്ഞു.കൈ കാലുകൾ നിവർത്തി ശരിയാക്കി വെച്ചു .രണ്ട് കാലും മുട്ടറ്റം വെച്ച് മുറിച്ചു കളഞ്ഞിരുന്നു.പ്രമേഹ രോഗം കാരണമായിരിക്കാം ശരീരത്തിൽ ഘടിപ്പിച്ച ഉപകരണങ്ങൾ ബ്ലഡ് പ്രഷർ കഫ്.അങ്ങനെ പലതും ഞാൻ മാറ്റിക്കളഞ്ഞു.ശരീരത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു.പാഡ് തുറന്ന് നോക്കിയപ്പോൾ മലമൂത്ര വിസർജ്ജനം നടത്തി പോയിട്ടുണ്ട് മരണ വെപ്രാളത്തിൽ സംഭവിച്ചതായിരിക്കാം.ഒറ്റക്ക് എനിക്ക് ബോഡി വൃത്തിയാക്കി എടുക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് സഹായത്തിനായി നഴ്സിങ്ങ് സ്റ്റുഡൻ്റിനെ വിളിച്ചു.ഞങ്ങൾ രണ്ട് പേരും കൂടെ ബോഡി മൊത്തം തുടച്ചു വൃത്തിയാക്കി.പുതിയ വെളുത്ത ഷീറ്റ് കൊണ്ട് വന്ന് ശരീരം പുതച്ചുമുഖത്തേക്ക് ഒരിക്കൽ കൂടെ നോക്കി ആ മുഖം ഞാൻ ബെഡ്ഷീറ്റ് കൊണ്ട് മറച്ചു.മുഖം മറക്കുമ്പോൾ.വല്ലാത്തൊരു നിർവികാരതയായിരുന്നു മനസ്സിൽ.

എങ്കിലും തൃപ്തി ഉണ്ടായിരുന്നു മനസ്സിൽ.ജീവൻ രക്ഷിക്കാൻ ആവത് ശ്രമിച്ചില്ലോ മരിച്ച് കഴിഞ്ഞതിന് ശേഷവും ശരീരം ഭംഗിയാക്കി വൃത്തിയാക്കി കിടത്താൻ പറ്റിയല്ലോ ഈ കോവിഡ് കാലത്ത് എത്രയോ ജനങ്ങളെ ഏതൊക്കെയോ രാജ്യങ്ങളിൽ രക്ഷിക്കാൻ പോലും പറ്റാതെ പലരും മരണത്തിന് വെറുതെ വിട്ട് കൊടുക്കേണ്ടി വരുന്ന വേളയിൽ ചെയ്യാൻ പറ്റാവുന്നതിൻ്റെ പരമാവധി ശ്രമിച്ചിട്ടാണല്ലോ.ചിലപ്പോൾ എങ്കിലും മരണം .ഞങ്ങളുടെ കൈകളിൽ നിന്ന് രോഗികളെ തട്ടി എടുത്ത് കൊണ്ട് പോകുന്നത്.ഈ കോവിഡ് കാലത്താണ് രോഗികൾ കൂട്ടത്തോടെ ഞങ്ങൾ നഴ്സുമാരുടെ കൈകളിലേക്ക് പൂർണ്ണമായും വന്ന് വീഴുന്നത്.കൂടെ നിൽക്കാൻ ആരും ഇല്ലാതെ രാവും പകലും രോഗികൾക്ക് കൂട്ടായി ഉണ്ടായത്

മറ്റാരേക്കാളും ഞങ്ങൾ നഴ്സ് മാർ മാത്രമാണ് ജോലിക്കൂടുതൽ കാരണം.രോഗികളുടെ കഷ്ടപ്പാടും കൂട്ട മരണങ്ങളും കാരണം ഇത്രയേറെ കഷ്ടപ്പെട്ട ഒരു കാലം ഇത് വരെയുള്ള നഴ്സിങ്ങ് ജീവിതത്തിൽ ആർക്കും ഉണ്ടായി കാണില്ല നഴ്സിങ്ങ് ജോലി ഉപേക്ഷിച്ചാലോ എന്ന് പോലും കരുതിയ കാലമാണ് കടന്ന്പോ യിക്കൊണ്ടിരിക്കുന്നത്.നഴ്സായി എന്നത് കൊണ്ട് മാത്രം ഇന്നും ജോലി ഉള്ള കാലമാണ് മുന്നോട്ട് നയിച്ച് കൊണ്ടിരിക്കുന്നത്.മെയ് പന്ത്രണ്ട്.ഞങ്ങൾ നഴ്സുമാരുടെ ദിനം.

കടപ്പാട് : ബിന്ദു