കോവിഡ് വന്നു പോയാലും ഉറപ്പായും ഇ കാര്യങ്ങൾ ശ്രദ്ധിക്കുക

EDITOR

പോസ്റ്റ് കോവിഡ് മൾട്ടി സിസ്റ്റം ഇൻഫ്ള മാറ്ററി സിൻഡ്രോംകൂടിവരുന്നു.കുട്ടികളെ മൃതപ്രായരാക്കുന്ന കോവിഡിന്റെ ഈ കോംപ്ലിക്കേഷൻ ശ്രദ്ധിക്കുക.കേവിഡ് രോഗം വന്നു മാറി 2 ആഴ്ച കഴിഞ്ഞാണ് MIS-C ലക്ഷണങ്ങൾ കുട്ടികളിൽ കാണുന്നത്.ചിലപ്പോൾ 2 മാസം വരെ സമയമെടുക്കും.കോവിഡ് ചെറിയ ഒരു പനിയായി വന്നു പോയ കുട്ടികളിലും ഈ രോഗം വരാം. ഇതു കൊണ്ട് തന്നെ കോവിഡ് വന്നുപോയ വിവരം പലർക്കും അറിയുക തന്നെ ഇല്ല.പെട്ടെന്നു തിരിച്ചറിഞ്ഞാൽ ജീവൻ രക്ഷിക്കാൻ സാധിക്കും.

ആന്തരിക അവയവങ്ങൾ തകരാറിലാരുന്ന ഈരോഗത്തിന്റെ ലക്ഷണങ്ങൾ
1.പനി 2.ക്ഷീണം 3. കണ്ണുചുവക്കക.4. വായ ചുവക്കുക.5.ചുണ്ടുകൾ ചുവന്നു തടിച്ച് ക്രാക്ക്സ് വരുക.5 ചുണ്ടിന്റെ തൊ ലി പൊളിയുക.6 .കൈകാലുകൾ ചുവന്നു തടിക്കുക7.തൊലിയിൽ ചുകന്ന റാഷസ് 8 ഏദയ മിടിപ്പ് കൂടുക.9.കൈകാലുകൾ നീലിക്കുക.10.ബി.പി കുറയുക.11. വയറു വേദന വയറിളക്കം ഛർദി
ഹൃദയത്തിൽ ബാധിച്ചാൽ പെട്ടെന്ന് മരണം വരെ സംഭവിക്കാം.രക്തത്തിൽ CRP വളരെ കൂടുകയും D-Dimerകൂടുകയും ചെയ്യും.Platelets കുറയാം.COVID Ig G Antibody കൂടിയിരിക്കും.നിർബന്ധമായും ഹാർട്ടിന്റെ Echo test ചെയ്യണം.

കടപ്പാട് : ഡോക്ടർ സലാം അബ്ദുൾ