പേര കുറ്റി ചെടിയിയായി ചുവട്ടിൽ നിന്ന് കായ് പിടിച്ചു കയറാൻ

EDITOR

കുട്ടികൾ ആയാലും മുതിർന്നവർ ആയാലും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു കായ് ആണ് പേരക്ക നിരവധി ആരോഗ്യ ഗുണങ്ങളും പേരയിൽ ഉണ്ട് .പേരയുടേ ഇല മുതൽ ഔഷധ ഗുണങ്ങൾ ഉള്ളവ എന്ന് നമുക്ക് ചെറുപ്പം മുതൽ അറിയാം.ഇന്ന് വളരെ ഈസി ആയി പേര കുറ്റിയിൽ നിന്ന് എങ്ങനെ കായ് ഫലം ലഭിക്കും എന്ന് നോക്കാം.വളരെ സിമ്പിളായി ഇത് വീട്ടിലെ ചെടി ചട്ടിയിലും ചെയ്യാം.എങ്ങനെ നമുക്ക് ചെറുപ്പത്തിലേ കായ്‌ഫലം ലഭിക്കുന്ന പേര മരം ഉണ്ടാക്കി എടുക്കുന്നത് എന്ന് വീഡിയോ കണ്ടു മനസിലാക്കാം .ഇത് വീട്ടിൽ ചെയ്തു നോക്കാം കഴിയുന്നവർ ചെയ്തു നോക്കാം .വീട്ടിൽ അധികം സ്ഥലം ഇല്ലാത്തവർക്കും ഇത് ചെയ്തു എടുക്കാൻ കഴിയും.

കമ്പുകൾ മുറിച്ചു നടുന്നതിനേക്കാൾ നല്ലത് ഉള്ള കമ്പിൽ വേര് പിടിപ്പിച്ചു എടുക്കുന്നത് തന്നെ ആണ് .വേര് പിടിപ്പിച്ച ശേഷം നമുക്ക് കമ്പ് മുറിച്ചു എടുക്കാം.ചകിരിച്ചോർ ഉപയോഗിച്ചാണ് നമ്മൾ ഇവിടെ കമ്പ് വേര് പിടിപ്പിച്ചു എടുക്കുന്നത് .അതിനു ആദ്യം വേണ്ടത് കായ്ച്ചിട്ടുള്ള ഒരു പേര മരം നമ്മൾ സെലക്ട് ചെയ്യണം .ഒരു വിരൽ വണ്ണം ഉള്ള നല്ല പൂക്കളും കായ്കളും ഉള്ള കമ്പ് എടുക്കാം .

വീഡിയോ കാണുന്ന രീതിയിൽ കമ്പ് സെലക്ട് ചെയ്തു മാർക്ക് ചെയ്യുക.മാർക്ക് ചെയ്ത ഭാഗത്തെ തൊലി മുഴുവനായി ചെത്തി കളയുക.ശേഷം പാട പോലെ ഉള്ള ഭാഗം ചുരണ്ടി ഒഴിവാക്കാം.ഒരു കവർ എടുത്തു ചകിരി ചോർ എടുക്കുക ശേഷം അത് ഒരു ബോള് രൂപത്തിൽ കവറിൽ ആക്കുക .അതിൽ ചെറുതായി പുട്ടു പൊടി കുഴയ്ക്കും പോലെ വെള്ളം ചേർത്ത് കുഴച്ചു എടുക്കാം.ശേഷം വീഡിയോ കാണുന്ന രീതിയിൽ മുഴുവനായി ചെയ്തു എടുക്കാം