ലൈഫ് പാർപ്പിട പദ്ധിതി അപേക്ഷയുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങൾ ശ്രദ്ധിക്കുക ചെയ്യുക

EDITOR

ലൈഫ് പാർപ്പിട പദ്ധതിയിലേക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 27 വരെയാണ് .അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ധീരകിപ്പിക്കുവോ എന്ന കാര്യം വ്യക്തമല്ല .ഇപ്പോഴത്തെ ഈ കോവിഡ് മൂലമുള്ള സാഹചര്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ നിലനിന്നിരുന്ന പ്രളയ സമാനമായ അന്തരീക്ഷവുമൊക്കെ കാണിക്കിലെടുത്താണ് സർക്കാർ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 27 വരെ നീട്ടിനൽകിയത് .

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു ഈ സാഹചര്യത്തിൽ വീടിനായി അപേക്ഷിക്കുന്നതിനു ആവശ്യമായ രേഖകൾ എല്ലാ ഗുണഭോക്താക്കൾക്കും ഈ ഒരു ചുരുങ്ങിയ സമയം കൊണ്ട് തയാറാക്കി നല്കാനായിട്ടു സാധിക്കാതെ വന്നിരുന്നു .ഇനി മറ്റൊരു പ്രധാന അപ്ഡേറ്റ് എന്തെന്ന് വെച്ചാൽ ലൈഫ് മിഷൻ ഭവന പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ഹാജരാകേണ്ട ഭൂസ്ഥിതി സർട്ടിഫിക്കറ്റ് ഇനി മുതൽ നിങ്ങൾക്ക് ഈ ഡിസ്ട്രിക്ട് പോർട്ടലിലൂടെ ലഭിക്കുന്നതാണ് .

സെർട്ടിഫിക്കറ്റിനായിട്ടു www.edistrict.kerala.gov.in എന്ന വെബ്സൈറ്റ് മുഘേന അതാതു വില്ലജ് ഓഫിസുകളിലേക്ക് നിങ്ങള്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ് . അപേക്ഷ നിങ്ങൾ സമർപ്പിക്കുമ്പോൾ മലയാളത്തിൽ തന്നെ സമർപ്പിക്കാൻ ശ്രദ്ധിക്കണം .ഇംഗ്ലീഷിൽ സമർപ്പിക്കാൻ പാടില്ല .നിങ്ങൾ ഓൺലൈനായി സമർപ്പിച്ചു കഴിഞ്ഞു നിങ്ങൾ സമർപ്പിച്ച കാര്യങ്ങൾ പരിശോധയ്ക്ക് ശേഷം വില്ലജ് ഓഫീസർ നിങ്ങള്ക്ക് ഓൺലൈനായി തന്നെ സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും .

അവസാന തീയതി എന്നത് ഓഗസ്റ്റ് 27 ആയതിനാൽ തന്നെ അതിനു ശേഷമായിരിക്കും അപേക്ഷകളുടെ ഫീൽഡ് തല പരിശോധനകൾ നടക്കുക .അതിന്നായിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിങ്ങളുടെ വീടും ചുറ്റുപാടുമൊക്കെ വന്നു സന്ദർശിച്ചു പരിശോധന റിപോർട്ടുകൾ തയാറാക്കുന്നതിന് എത്തുന്നതായിരിക്കും .ഈ പ്രാവിശ്യം ഫീൽഡ് പരിശോധന ഡിജിറ്റൽ ആയിട്ടായിരിക്കും നടക്കുക . ഉദ്യോഗസ്ഥരുടെ കൈവശം ഫീൽഡ് തല പരിശോധനയ്ക്കായി ഒരു മൊബൈൽ അപ്ലിക്കേഷൻ ഉണ്ടായിരിക്കുന്നതാണ്.

പൂർണമായും സോഫ്റ്റ്‌വെയർ അധിഷ്ഠിത സംവിധാനത്തിലൂടെ മാത്രമാണ് ഈ പ്രാവിശ്യം മുതൽ അപേക്ഷകൾ സ്വീകരിക്കുകയും വെരിഫിക്കേഷൻ പരിശോധനകൾ നടത്തുകയും ചെയ്യുക . .നിങ്ങൾ സമർപ്പിച്ച രേഖകൾ ഉദ്യോഗസ്ഥർക്ക് ഈ ഒരു അപ്പ്ലിക്കേഷനിലൂടെ ലഭ്യമാകും .വളരെ വേഗം തന്നെ പരിശോധനകൾ പൂർത്തീകരിക്കുന്നതിനാണ് ഈ ഡിജിറ്റൽ പരിശോധന ഏർപ്പെടുത്തിയിരിക്കുന്നത് .