ലോക്‌ഡൗണിന്റെ പശ്ചാത്തലത്തിൽ എല്ലാവര്ക്കും സൗജന്യ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തിരുന്നു .എന്നാൽ ഇപ്പോൾ ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .അതിൻറെ വിതരണം ആഗസ്റ്റ് അഞ്ച് മുതല്‍ ആരംഭിക്കുകയാണ് .11 അവശ്യ സാധനങ്ങള്‍ അടങ്ങിയതാണ് സൗജന്യ ഓണക്കിറ്റ്.ഓഗസ്റ്റ് അവസാന വാരം വിതരണം ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത് . എന്നാലും പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് സർക്കാർ വിതരണം നേരത്തെ ആക്കിയത് .അഞ്ചാം തീയതിയ്ക്ക് മുന്നോടിയായി സാധനങ്ങള്‍ പായ്ക്ക് ചെയ്ത് തയ്യാറാക്കാന്‍ ഭക്ഷ്യപൊതു വിതരണ വകുപ്പ് സിവില്‍ സപ്ളൈസ് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മഞ്ഞപ്പെടി, മല്ലിപ്പൊടി, സാമ്ബാര്‍പൊടി, വെളിച്ചെണ്ണ, സണ്‍ഫ്ലവര്‍ ഓയില്‍, പപ്പടം, പായസം കിറ്റ്, ഗോതമ്ബ് നുറുക്ക് എന്നിങ്ങനെ വിവിധ പലവ്യഞ്ജന സാധനങ്ങളടങ്ങുന്ന കിറ്റുകളാണ് നല്‍കുന്നത്.സര്‍ക്കാര്‍ 1000 രൂപയുടെ കിറ്റാണ് ലോക്ക്ഡൗണ്‍ കാലത്ത് വിതരണം ചെയ്തിരുന്നത്.സമാന കിറ്റാണ് സപ്ലൈകോ ഓണത്തിനും നിര്‍ദേശിച്ചതെങ്കിലും സര്‍ക്കാര്‍ ചെലവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതോടെ കിറ്റിലെ സാധനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കുകയായിരുന്നു. 440 രൂപയുടെ സാധനങ്ങളും 60 രൂപ പായ്ക്കിങ് ചാര്‍ജും ഉള്‍പ്പടെ കിറ്റൊന്നിന് ചെലവ് വരുന്നത് 500 രൂപയാണ്.മുൻഗണന വിഭാഗത്തിൽപെടുന്ന aay മഞ്ഞ കാർഡ് ബി പി എൽ പിങ്ക് കാർഡ് എന്നിവർക്ക് ഓഗസ്റ്റ് 5 മുതല്‍ 15 വരെയാണ് വിതരണം നിശ്ചയിച്ചിരിക്കുന്നത് .
മുന്‍ഗണനേതര സബ്സിഡി വിഭാഗത്തില്‍പെട്ട നീല കാർഡുകാർക്കു ഓഗസ്റ്റ് 16 മുതല്‍ 20 വരേയും മുന്‍ഗണനേതര നോണ്‍ സബ്സിഡി വിഭാഗത്തിൽപെട്ട വെള്ള കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 21 മുതല്‍ 25 വരേയുമാണ് കിറ്റുകൾ വിതരണം ചെയ്യുക.കിറ്റുകൾ വാങ്ങാൻ താല്പര്യമില്ലാത്തവരുണ്ടെങ്കിൽ അങ്ങനെയുള്ളവർക്ക് ആ കിറ്റുകൾ donate ചെയ്യുവാനുള്ള സംവിധാനവും ഉണ്ട് .അങ്ങനെയുള്ളവർക്ക് കിറ്റുകൾ വേണ്ട എങ്കിൽ മാത്രം അത് ഡോണറ്റ് ചെയുക .ഈ ഒരു സംവിധാനത്തിന്റെ ഭാഗമായി നിങ്ങളുടെ റേഷൻ കാർഡുമായിട്ടു ബന്ധപെടുത്തിയിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് കിറ്റുകൾ വാങ്ങാൻ താൽപര്യമില്ലെങ്കിൽ അത് donate ചെയ്യുവാനുള്ള മെസ്സേജുകൾ sms മുഖേന വന്നേക്കാം.വായിച്ചു നോക്കാതെ ആരും റിപ്ലൈ കൊടുക്കരുത് .കാരണം നിങ്ങൾ ചെയുന്ന ഒരു മണ്ടത്തരംകൊണ്ട് നിങ്ങള്ക്ക് കിറ്റുകൾ നഷ്ടപ്പെട്ടേക്കാം .