നമ്മളിൽ 90 ശതമാനം പേർക്കും അറിയില്ല മിന്നൽ വരുമ്പോൾ ഇ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടം ഉണ്ടാകില്ല എന്ന്

EDITOR

മഴ ഇടി മിന്നൽ എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് പേടിയാണ് കാരണം മിന്നൽ വളരെ അപകടകാരി ആയതു കൊണ്ട് തന്നെ .ഇപ്പോൾ വേനൽ മഴയുടെയും ഇടിയുടെയും മിന്നലിന്റെയും സമയം ആണ് .അതായത് നാം വളരെയധികം ശ്രദ്ധിക്കേണ്ട സമയം ആണ് ശ്രദ്ധിച്ചില്ല എങ്കിൽ അപകടം നമുക്കും നമ്മുടെ അയൽവാസികൾക്കും ബന്ധുക്കൾക്കും ഒക്കെ തന്നെ .അതിനാൽ നാം കുറച്ചു മുൻകരുതൽ എടുക്കേണ്ടത് വളരെ ആവശ്യമാണ് .

താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കാം .അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.കാരണം അവധിക്കാലം ആയതു കൊണ്ട് പ്രേത്യേകിച്ചു കുട്ടികൾ ഇ സമയത്തു കളിക്കുന്നത് പതിവാണ് കളിയിൽ മുഴുകിയാൽ കുട്ടികൾ ഇടിയോ മഴയോ ശ്രദ്ധിക്കാറില്ല അതിനാൽ മാതാ പിതാക്കൾ ശ്രദ്ധിക്കുക.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ അപ്പൊ തന്നെ നിങ്ങൾ ഒരു സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.അതായത് വീട്ടിനു ഉള്ളിൽ ഇരിക്കുക .മഴക്കാർ കണ്ടു മഴ വീഴാറാകുമ്പോൾ ആണ് പല വീട്ടമ്മമാരും അയയിൽ തുണി ഉണ്ടെന്നു ഓർക്കുന്നത് അപ്പൊ വെളിയിലേക്ക് ഓടും മിന്നൽ ശ്രദ്ധിക്കാതെ .ഇത് വളരെ അപകടം വരുത്തി വെയ്ക്കും .അതിനാൽ ഇ സമയത്തു തുണി എടുക്കാൻ മുറ്റത്തേക്കോ ടെറസ്സിലേക്കോ കയറി പോകാതെ ഇരിക്കുക .

വീട്ടിലെ വൈദ്യുതി ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ബന്ധം വൈദ്യുത ബന്ധം വിച്ഛേദിക്കുക.വീടുകളുടെ എല്ലാ ജനലുകളും വാതിലുകളും അടച്ചിടാൻ ശ്രദ്ധിക്കുക.ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല.എല്ലാ വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗവും ഇ സമയത്തു നിർത്തി വെക്കുക .ഗ്യാരന്റി ഉണ്ടെന്നു പറഞ്ഞാലും നിങ്ങളുടെ ഉപകാരണങ്ങൾ മിന്നലേറ്റ് പോയാൽ കമ്പനി ഗ്യാരന്റി നൽകില്ല എന്ന് ഓര്മ വെക്കുക.ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഉറപ്പായും ഒഴിവാക്കാന്‍ ശ്രമിക്കുക.ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്ബിലോ ഇരിക്കുന്നത്‌ ഒഴിവാക്കുക അതും അപകടകരമാണ്.

ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കുന്നത് അപകടം കുറയ്ക്കാൻ സഹായിക്കും .വീട്ടിൽ വളർത്തുന്ന മൃഗങ്ങളെയും ശ്രദ്ധിക്കുക .തുറസായ സ്ഥലത്ത് ഈ സമയത്ത് കേട്ടതിരിക്കുക .കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ വീഡിയോ കാണുക ഷെയർ ചെയ്യുക.