നടുമ്പോൾ കുരു ഇ ലായനിയിൽ മുക്കി നടുക ഫാഷൻ ഫ്രൂട്ട് കിലോ കണക്കിന് ഉണ്ടാകും

EDITOR

പാഷൻ ഫ്രൂട്ട് കൃഷി വളരെ എളുപ്പവും ലാഭകരുമാണ്.നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുന്നതും ഏറെ രുചിയും ഔഷധഗുണമുള്ളതും കീടബാധ തീരെ ഇല്ലാത്തതുമായ ഒരു പഴവർഗ ചെടിയാണ് പാഷൻ ഫ്രൂട്ട്.വിത്ത് മുളപ്പിച്ചും,തണ്ടു വേരു പിടിപ്പിച്ചും തൈകൾ ഉണ്ടാക്കാം.നല്ല പരിചരണം കൊടുത്താൽ വിത്ത് മുളപ്പിച്ച തൈകൾ 7 മാസം കൊണ്ടും വള്ളി മുളപ്പിച്ചത് 5 മാസം കൊണ്ടും പൂവരും.രണ്ടു രീതിയിലും ഇവിടെ ചെയ്തു നോക്കി. 70 ദിവസത്തിനു ശേഷമാണ് കായ് മൂപ്പായി കളർ മാറുന്നത്.ഒരു മൂട്ടിൽ നിന്നും ഒരു സീസണിൽ 30 കിലോ വിളവ് കിട്ടുന്നതായി വായിച്ചിട്ടുണ്ട്.എന്റെ അനുഭവത്തിൽ അതിൽ കൂടുതൽ കിട്ടിയിട്ടുണ്ട്.

പാഷൻ ഫ്രൂട്ട് കൃഷിയുടെ പ്രധാന ചെലവ് പന്തലാണ്. കൃഷി ചെലവ് പരമാവധി കുറച്ച് നമ്മൾക്ക് ഉള്ള സ്ഥലം എങ്ങനെ ഉപയോഗിക്കാം എന്ന് ആലോചനയിലാണ്റ ബ്ബർ തോട്ടത്തിൽ പരീക്ഷണം തുടങ്ങിയത്.2 വർഷം നല്ലരീതിയിൽ വിളവ് കിട്ടി.ഇപ്പോൾ കുറച്ചു മൂടുകൾ മുറിച്ച് മാറ്റി പുതിയ തൈകൾ വച്ചു കൊണ്ടിരിക്കുന്നു.
ഒന്നുകൂടി ഭംഗിയാക്കാൻ വേണ്ടിയാണ്.റബ്ബർ തോട്ടത്തിൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്യാമോ എന്ന ചോദ്യത്തിന് എന്റെ അഭിപ്രായം ശ്രമിച്ചാൽ ചെയ്യാം എന്നാണ്.പിന്നെ തീരെ അടഞ്ഞ ,തീരെ വെയിലിൽ കിട്ടാത്ത സ്ഥലത്ത് പറ്റില്ല.സ്വന്തമായി കൈകാര്യം ചെയ്യുന്ന ചെറി സ്ഥലത്ത് പരീക്ഷിക്കാം.സ്വന്തം ഉത്തരവാദിത്വത്തിൽ ചെയ്തു വിജയിപ്പിക്കാം.

വെയിലിൽ വേണ്ടേ എന്നാണ് അടുത്ത ചോദ്യം.തീർച്ചയായും എല്ലാ വിളകൾക്കും
വെയിലിൽ വേണം.എന്നാൽ ഇവിടെ റബ്ബർ തോട്ടത്തിനുള്ളിലും അല്ലാതെ തുറസ്സായ സ്ഥലത്തും വളർത്തിയിട്ടുണ്ട്.വിളവിൽ കാരൃമായ കുറവ് കാണാൻ കഴിഞ്ഞില്ല.വർഷത്തിൽ 9 മാസം കായ് ഉണ്ടാകാം എങ്കിലും കൂടുതലായി 2 സീസൺ ആണ്.ഒന്ന്, ജൂൺ.. ജൂലൈ.രണ്ട്., നവംബർ… ഡിസംബർ.ഇപ്പോൾ തീരെ കായില്ല.കുറച്ചു കാരൃങ്ങൾ കൂടി.പാഷൻ ഫ്രൂട്ട് ചട്ടിയിലോ ഗ്രോബാഗിലോ വളർത്താൻ യോജിച്ചതല്ല.കൂടുതൻ മണ്ണു വേണം.കൂടുതൽ അകലത്തിൽ വേരുപോകും.ചുവട്ടിൽ നിന്നും 2 അടി എങ്കിലും അകലത്തിൽ വളം കൊടുക്കണം.ചപ്പുചവർ കൊണ്ട് ചുവട്ടിൽ പുതയിടണം.പന്തൽ വേണം.മരത്തിൽ കയറ്റി വിടരുത്.പന്തലിന് net ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.പന്തൽ എപ്പോഴും വൃത്തിയായിരിക്കണം.

തലപ്പുകൾ നുള്ളുക,.കായ് കഴിയുന്ന സമയത്ത് ഉണങ്ങുന്ന വള്ളികൾ മുറിച്ചുമാറ്റുന്നതിനും net തടസ്സം ആയിരിക്കും.പന്തലിൽ വായുസഞ്ചാരം ഉറപ്പാക്കാൻ തഴപ്പ് കുടുതൽ ആയാൽ ആവശൃത്തിൽ കൂടുതൽ ഉള്ള ഇലകളും വള്ളികളും മുറിച്ച് മാറ്റണം.വേനലിൽ കായുള്ള സമയത്ത് നല്ലതുപോലെ നനയ്ക്കണം. ടെറസ്സിൽ പന്തൽ ഇടുന്നവർ നിലത്ത് തൈകൾ നട്ട് മുകളിലേക്ക് കയറ്റാൻ ശ്രമിക്കണം