നമ്മുടെ നാട്ടിലെ ഇ കണ്ടെയ്നർ വീടിനുള്ളിൽ കയറിയപ്പോ ശരിക്കും ഞെട്ടി ഒരു കണ്ടെയ്നർന്റെ ഉള്ളിൽ ഇങ്ങനൊക്കെ പറ്റുമോ ?

EDITOR

കുറഞ്ഞ ചിലവിൽ ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ് .ഒരു കുഞ്ഞു വീടെങ്കിലും ആഗ്രഹിക്കാത്തവർ ഉണ്ടാകുകയും ഇല്ല .വീട് എന്ന സ്വപ്നം മനസ്സിലിട്ടു നടക്കുന്ന കുറച്ചു പേർക്കെങ്കിലും വേണ്ടി ആണ് ഇങ്ങനെ ഒരു പോസ്റ്റ് .ഞാൻ പോയപ്പോ കണ്ട കാഴ്ചയാണ് ഇ വിഡിയോയിൽ പകർത്തിയത് .ചിലവ് കുറച്ചു വെക്കാൻ സാധിക്കുമെങ്കിൽ ഇത് ഒന്ന് നോക്കുന്നത് നല്ലതാകും . ഒരുപാട് ന്യൂനതകൾ ഉണ്ടെങ്കിലും കാണാനും ചിലവും വളരെ കുറവാണെന്നു ഇതിൽ നിന്ന് പ്രതീക്ഷിക്കാം .നമ്മൾ പറഞ്ഞു വന്നത് കണ്ടെയ്നർ വീടുകളെ കുറിച്ചാണ് .നമ്മുടെ കാലാവസ്ഥയ്ക്ക് അനുസരിച്ചു ചൂട് അല്പം കൂടുതലായിരിക്കും കണ്ടെയ്നർ വീടുകളുടെ ഉള്ളിൽ .പല പല വിദേശ രാജ്യങ്ങളിലും പ്രസിദ്ധമാണ് കണ്ടെയ്നർ വീടുകൾ .സാധാരണ ആയി അവർ ഓഫീസിനും വീടുകൾക്കും വേണ്ടി ആണ് ഇ കണ്ടെയ്നർ ഉപയോഗിക്കുന്നത് .

അതിന്റെ മാതൃക പിൻപറ്റി ആണ് നമ്മുടെ നാട്ടിലും ഇപ്പോൾ കണ്ടെയ്നർ വീടുകളും കണ്ടെയ്നർ ഓഫീസുകളും കണ്ടു വരുന്നത് .സാധാരണ ഒരു ഓഫീസിന്റെ മൂന്നിലൊന്നു ചിലവ് മാത്രം ആണ് കണ്ടെയ്നർ വീടുകളുടെ അല്ലെങ്കിൽ ഓഫീസുകളുടെ പ്രത്യേകത .സാധാരണ ഒരു വീട് വെക്കുന്നതിന്റെ പകുതി സമയം മതി ഇത് വെച്ച് തീർക്കാൻ എന്നത് മറ്റൊരു പ്രത്യേകത ആണ് .ഇന്റീരിയർ ചെയ്തു മനോഹരമാക്കിയാൽ കണ്ടൈനർ ഹോമുകൾ ആരും നോക്കി നിന്ന് പോകും .അത്ര മാത്രംഭംഗിയിൽ ആണ് പലരും ഓഫീസായും വീടായും ഇത് ഉപയോഗിക്കുന്നത്.ഒരു ആധുനിക വീടിനു വേണ്ട എല്ലാ സ്വകാര്യങ്ങളും ഒരു കണ്ടൈനർ വീട്ടിലും നമ്മുക് ചെയ്യാൻ കഴിയും ,അത് അടുക്കള മുതൽ ബാൽക്കണി വരെ ആകും .ഒതുങ്ങി ജീവിക്കുന്ന പട്ടണങ്ങളിൽ നിന്ന് സമാധാനം ആഗ്രഹിക്കുന്ന ആളുകൾക്ക് കണ്ടെയ്നർ വീടുകൾ വളരെയധികം ഇഷ്ടപ്പെടും .

നിരവധി ടൂറിസ്റ്റു സ്ഥലങ്ങളിലും പരീക്ഷിക്കാവുന്ന ഒന്നാണ് ഇ കണ്ടെയ്നർ വീടുകൾ .വളരെയധികം സാദ്ധ്യതകൾ ടൂറിസ്റ്റ് മേഖലയിൽ ഇതിനു കാണാൻ കഴിയും .ഇന്ന് ഞാൻ പോയപ്പോൾ മലപ്പുറത്ത് കണ്ട ഒരു കണ്ടെയ്നർ വീടാണ് പരിചയപ്പെടുത്തുന്നത് .കണ്ടു ഇഷ്ടപ്പെട്ടപ്പോൾ നിങ്ങളുമായി പങ്കുവെക്കാം എന്ന് തോന്നി .ഇഷ്ടപ്പെട്ടാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക