തക്കാളി മുളക് പൊടി ഇങ്ങനെ ചെയ്തു നോക്കൂ ഏലി ശല്യം ഇന്നത്തോടെ തീർന്നു കിട്ടും

EDITOR

എല്ലാവരുടെ വീട്ടില്ലും എലിയുടെ ശല്യം നല്ലപോലെ ഉണ്ടാകും.. എന്നാൽ ഇതിനെ കൊല്ലാൻ നമ്മൾ പലവിധ വിഷങ്ങളും, അല്ലെങ്കിൽ കെണിയും എല്ലാം വയ്ക്കാറുണ്ട്.

പക്ഷേ ഇപ്പോഴത്തെ എലികൾ വളരെ ബുദ്ധിശാലികൾ ആയതുകൊണ്ട് ഇതിൽ ഒന്നും വീഴാതെ നമ്മളെ പറ്റിക്കുകയാണ് പതിവ്, അതുമാത്രമല്ല എന്തെങ്കിലും വിഷം എല്ലാം കഴിച്ചു വീടിൻറെ ഉള്ളിൽ തന്നെ ചത്തു കിടക്കുകയാണെങ്കിൽ അത് നമുക്ക് ഒരു അസൗകര്യം ആയിരിക്കും.

ഇങ്ങനെയുള്ള സാഹചര്യത്തിൽ നമുക്ക് വേണ്ടത് എലികളെ തിരിച്ചുവരാതെ അവരെ തുരത്തി ഓടിക്കാൻ ഉള്ള ഒരു മാർഗ്ഗം ആണ്.

അതിനായി തക്കാളി രണ്ടായി മുറിച്ച് ഒരു കഷണം എടുത്തു അതിന്മേൽ മുളകുപൊടി നല്ലപോലെ ഇട്ടുവയ്ക്കുക, ഈ സമയം തക്കാളി ഒന്നു ഞെക്കി കൊടുത്താൽ അതിനുള്ളിലെ വെള്ളം മുളകുപൊടിയുടെ മേൽ വരുന്നത് കാണാം അതുകഴിഞ്ഞാൽ അതിൻറെ മേൽ ശർക്കര പൊടിച്ചു ഇട്ടു കൊടുക്കുക. ശേഷം ഇത് എലിയുടെ ശല്യം ഉള്ള സ്ഥലങ്ങളിൽ വച്ച് കൊടുത്താൽ ഇത് അവർ രുചിക്കുന്നതിലൂടെ അസിഡിക് റിയാക്ഷൻ സംഭവിക്കുന്നു ഇങ്ങനെ ഒരു അനുഭവം അവർക്ക് ഉണ്ടായാൽ ഒരിക്കലും പിന്നെ ആ വീട്ടിലേക്ക് എന്നല്ല ആ ഭാഗത്തേക്ക് പോലും എലി വരില്ല.

അങ്ങനെ നമുക്ക് എലിയെ തുരത്തി ഓടിക്കാം.. നിങ്ങൾക്ക് കുറച്ചുകൂടി വിശദമായി അറിയണമെങ്കിൽ ഈ വീഡിയോ കാണാം.., എല്ലാവർക്കും എലിശല്യം ഉള്ളതുകൊണ്ട് തീർച്ചയായും നിങ്ങൾ ഓരോരുത്തരില്ലേക്കും ഈ വീഡിയോ എത്തിക്കുക.. ഇത്തരം ഉപകാരപ്രദമായ വീഡിയോകൾക്ക് വീണ്ടും വരിക.