ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ സംഭവിക്കുന്നത്

EDITOR

ഒരു ഉപയോഗവുമില്ലാതെ എന്നു കരുതി നാം വലിച്ചെറിയുന്ന ഒന്നാണ് ചിരട്ട. എന്നാല്‍ ചിരട്ട ഇങ്ങനെ കളയേണ്ട ഒന്നല്ല. പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് ചിരട്ടയിട്ടു തിളപ്പിച്ച വെള്ളമെന്നു വേണം, പറയുവാന്‍. ആയുര്‍വേദത്തില്‍ ചിരട്ട വെന്ത വെള്ളം നല്ലൊരു രോഗ ശമനിയും ദാഹ ശമനിയുമായി ഉപയോഗിച്ചു വരുന്നു. ഇതു കൊണ്ടുണ്ടാക്കുന്ന സൂപ്പും ചില ഭാഗങ്ങളില്‍ ഉപയോഗിച്ചു വരുന്നുണ്ട്പണ്ടു കാലങ്ങളിലെ അടുക്കളകളില്‍ ചിരട്ടത്തവി ഉപയോഗിച്ചിരുന്നതിന്റെ ഒരു കാരണം ആരോഗ്യപരമായ വശങ്ങള്‍ കൂടി കണക്കാക്കിയാണ്. ഇവയിലെ പോഷകങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വഴി കൂടിയായിരുന്നു ഇത്.

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന, കുടല്‍ ആരോഗ്യത്തെ സഹായിക്കുന്ന ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിയ്ക്കുന്നതു കൊണ്ടു തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ സഹായകമാണ്. ഹൃദയാരോഗ്യത്തെ ബാധിയ്ക്കുന്ന കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ നീക്കുന്നതിനാല്‍ ഹൃദയത്തെ തികച്ചും പ്രകൃതി ദത്ത രീതിയില്‍ ആരോഗ്യത്തോടെ കാക്കുവാന്‍ ഈ വെള്ളം നല്ലതാണ്.

പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കുടിയ്ക്കാവുന്ന ഒന്നാണ് ചിരട്ട വെന്ത വെള്ളം. ചിരട്ട വെന്ത വെള്ളം മാത്രമല്ല, ചകിരിയിട്ടു തിളപ്പിച്ച വെള്ളവും ഈ ഗുണം നല്‍കുമെന്നു വേണം, പറയുവാന്‍. ഇതിലെ നാരുകളാണ് പ്രധാനമായും ഈ പ്രയോജനം നല്‍കുന്നത്. ചിരട്ട വെന്ത വെള്ളം കുടിയ്ക്കുന്നത് പ്രമേഹം നല്ല രീതിയില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രമേഹത്തിന്റെ കൂടിയ അവസ്ഥയായ ടൈപ്പ് 2 പ്രമേഹത്തിനുളള നല്ലൊരു പ്രതിവിധി കൂടിയാണിത്.