ചേച്ചിടെ ചുരിദാറിൽ ചോര സൈക്കിളിൽ വന്ന കുട്ടികൾ വിളിച്ച് പറഞ്ഞപ്പോഴാണ് സംഗതി കൈവിട്ട് പോയെന്ന് രമ്യയ്ക്ക് മനസ്സിലായത്

EDITOR

അയ്യേ ചേച്ചി ദേ ചേച്ചിടെ ചുരിദാറിന്റെ ബാക്കില് ചോര.തന്റെ പിന്നിൽ സൈക്കിളിൽ വരികയായിരുന്ന ആൺ കുട്ടികൾ കളിയാക്കുന്ന രീതിയിൽ തന്നോട് വിളിച്ച് പറഞ്ഞപ്പോഴാണ് സംഗതി കൈവിട്ട് പോയെന്ന് രമ്യയ്ക്ക് മനസ്സിലായത് ഓഫീസിൽ നിന്നിറങ്ങി കുറച്ച് നടന്നപ്പോൾ മെൻസസായി പക്ഷെ അത് ഇത്ര വേഗം പരക്കുമെന്ന് ഒരിക്കലും ചിന്തിച്ചില്ല.

ഇനിയെന്ത് ചെയ്യും പാഡ് വാങ്ങിയാലും അത് വയ്ക്കാൻ എവിടെപ്പോകും ?ഇനിയിപ്പൊ പാഡ് വച്ചാലും വസ്ത്രത്തിലായ ചോര എങ്ങിനെ മറയ്ക്കും ?രമ്യ ആകെ ചിന്താക്കുഴപ്പത്തിലായി ബസ്റ്റോപ്പിലേക്ക് ഇനിയും കുറച്ച് നടക്കണം ഓട്ടോ വിളിക്കാമെന്ന് വച്ചാൽ ഓട്ടോയൊന്നും കാണുന്നുമില്ല പെട്ടന്ന് രമ്യയുടെ മുമ്പിൽ ഒരു ടാക്സി കാർ വന്ന് നിന്നു

വരൂ കയറൂ ഡ്രൈവർ പറഞ്ഞു ഉണ്ണിയേട്ടൻ രമ്യ വേഗം ഉണ്ണിയുടെ കാറിന്റെ പിൻസീറ്റിൽ കയറിയിരുന്നു.ഉണ്ണിയേട്ടനുമായി വിവാഹബന്ധം വേർപിരിഞ്ഞതിൽ പിന്നെ ഉണ്ണിയേട്ടന്റെ കാറിൽ ഇതുവരെ കയറിയിട്ടില്ല .പലപ്പോഴും ഓഫീസിൽ നിന്ന് നടന്ന് വരുമ്പോൾ കാറ് കൊണ്ട് വന്ന് കയറാൻ ഉണ്ണിയേട്ടൻ നിർബന്ധിക്കാറുണ്ട്
പക്ഷെ കയറാൻ തോന്നിയിട്ടില്ല.മെൻസസിന്റെ വയറ് വേദനയും ഉണ്ണിയേട്ടനെ പിരിഞ്ഞതിലുള്ള ഹൃദയവേദനയും കൂടിക്കലർന്ന് രമ്യയുടെ കണ്ണുകളിലൂടെ കണ്ണുനീരായി ഒഴുകി.

ഒരു തുണിക്കടയുടെ മുമ്പിൽ കാറ് നിന്നു ഉണ്ണി കാറിൽ നിന്ന് ഇറങ്ങി തുണിക്കടയിൽ പോയി ഒരു ചുരിദാറും അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ നിന്ന് ഒരു പാഡും വാങ്ങി കാറ് അടുത്തുള്ള ആശുപത്രിയുടെ പാർക്കിങ്ങിൽ പാർക്ക് ചെയ്തു ഉണ്ണി ചുരിദാറും പാഡും അടങ്ങിയ കവർ രമ്യക്ക് നീട്ടി ആശുപത്രിയുടെ ഔട്ട് സൈഡ് ബാത്ത് റൂമിൽ പോയി പാഡ് വച്ച് ചുരിദാറും മാറ്റി വാ ഞാൻ ഇവിടെ കാത്ത് നില്ക്കാം.

ഉണ്ണി പറഞ്ഞു ഉണ്ണിയുടെ കയ്യിൽ നിന്നും കവർ വാങ്ങി രമ്യ നടന്നു അല്ലങ്കിലും പണ്ടേ മുതൽ തന്നേക്കാൾ മുമ്പ് തന്റെ മെൻസസ് ഡേറ്റ് ഓർത്തിരിക്കുന്നത് ഉണ്ണിയേട്ടനാണ് ഡേറ്റിന് രണ്ട് മൂന്ന് ദിവസം മുമ്പ് ഒരുക്കങ്ങൾ തുടങ്ങും പിന്നെ ഒരു പണിയും എടുക്കാൻ ഉണ്ണിയേട്ടൻ സമ്മതിക്കില്ല .ഭക്ഷണം വയ്ക്കലും അടിച്ച് വാരലും പാത്രം കഴുകലും വീട് തുടക്കലും അലക്കലും അങ്ങനെ എല്ലാ പണികളും ഉണ്ണിയേട്ടൻ ചെയ്യും.ഈ ദിവസങ്ങളിൽ വിശ്രമിക്കൽ മാത്രമാണ് നിന്റെ പണിയെന്ന് ഉണ്ണിയേട്ടൻ പറയും.

മെൻസസായി കഴിഞ്ഞാൽ പിന്നെ അത് കഴിയുന്നത് വരെ കുളിക്കാൻ വെള്ളം ചൂടാക്കി തരും.ഒരു കുസൃതിക്ക് കുളിപ്പിച്ച് തരോ എന്ന് ചോദിച്ചാൽ കുളിപ്പിച്ചും തരും.ഒരു കൊച്ച് കുട്ടിയെ പരിചരിക്കുന്നത് പോലെയാണ് ചോറ് വാരിത്തരുംബാക്ക് പെയിൻ വരുമ്പോൾ ഉഴിഞ്ഞ് തരും .കിടക്കയിൽ കിടത്തി മടിയിൽ തല വപ്പിച്ച് മുടിയിഴകൾക്കിടയിലൂടെ തലോടും അടി വയറ് വേദനിച്ചിട്ട് വയ്യ ഉണ്ണിയേട്ട എന്ന് പറയുമ്പോൾ തന്റെ മുമ്പിൽ മുട്ട് കുത്തി നിന്ന് വയറിലെ തുണി മാറ്റി കൈകൾ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് അടി വയറിൽ ഒരു ചുംബനം തരും.സ്നേഹ ചുംബനം

ആ സ്നേഹ ചുംബനത്തേക്കാൾ വലിയ പെയിൻ കില്ലറൊന്നും ഇതേ വരെ കണ്ടു പിടിച്ചിട്ടില്ലെന്ന് അപ്പോൾ തോന്നും.ഉണ്ണിയേട്ടന്റെ ആ ഒറ്റ ചുംബനം മതി പിരീഡ്സിന്റെ എല്ലാ ആകുലതകളും വ്യാകുലതകളും വേദനകളും പമ്പ കടക്കാൻചിന്തകൾക്ക് അർദ്ധവിരാമമിട്ടു കൊണ്ട് രമ്യ ബാത്ത് റൂമിൽ കയറി പെട്ടന്ന് പാഡ് വച്ച് ചുരിദാറ് മാറ്റി പുറത്തിറങ്ങി ഉണ്ണിയുടെ കാറിനടുത്തേക്ക് ചെന്നുബസ്റ്റോപ്പിൽ ഞാൻ കൊണ്ടു വിടാം ഉണ്ണി പറഞ്ഞു വേണ്ടാ.ഞാൻ നടന്ന് പോയ്ക്കോളാം എന്ന് പറഞ്ഞ് രമ്യ സ്നേഹത്തോടെയും നന്ദിയോടെയും ആശ്വാസത്തോടെയും ഉണ്ണിയെ നോക്കി.

പക്ഷെ കണ്ണ് നിറയെ കണ്ണുനീരായതിനാൽ ഉണ്ണിയുടെ മുഖം തെളിഞ്ഞ് കാണാൻ രമ്യക്ക് കഴിഞ്ഞില്ല കണ്ണുകൾ തുടച്ച് രമ്യ ബസ്റ്റോപ്പിലേക്ക് നടന്നു ഞാനവൾക്ക് ഭർത്താവ് മാത്രമായിരുന്നോ ? അല്ല അച്ഛനായിരുന്നു സഹോദരനായിരുന്നു കാമുകനായിരുന്നു കൂട്ടുകാരനായിരുന്നു.അവൾ എനിക്ക് ഭാര്യ മാത്രമായിരുന്നില്ല
അമ്മയും സഹോദരിയും കാമുകിയും കൂട്ടുകാരിയുമായിരുന്നില്ലേ ?

ഞാനവൾക്ക് ജീവിതം മാത്രമാണോ കൊടുത്തത് ?അല്ല ഹൃദയവും കൂടിയല്ലേ കൊടുത്തത് ?എത്ര സന്തോഷവും സ്നേഹാദ്രവുമായിരുന്നു ജീവിതം എന്നിട്ടും ഒരു തെറ്റിധാരണയുടെ പേരിൽ അവളെന്നെ വിട്ട് പോയില്ലേ ?എത്രയോ തവണ ഞാൻ സത്യം പറഞ്ഞതാണ് എന്നിട്ടും അവളെന്നെ മനസ്സിലാക്കിയില്ലല്ലോ ദൈവമേ.

ടാക്സി സ്റ്റാന്റിൽ സ്റ്റിയറിങ്ങിൽ തല വച്ച് കിടന്ന് ഉണ്ണി ദു:ഖത്തിന്റെ കാടുകൾ കയറി ചിന്തിച്ചു .വീട്ടിൽ എത്തിയതും രമ്യ ഭക്ഷണം പോലും കഴിക്കാതെ കട്ടിലിൽ കയറി കമിഴ്ന്ന് കിടന്നു .കലശലായ വയറ് വേദനയും നടു വേദനയും ഉണ്ട് ഉണ്ണിയേട്ടൻ തന്റെ അരികിലുണ്ടായിരുന്നെങ്കിൽ എന്നവൾ കൊതിച്ചു.ഉണ്ണിയേട്ടൻ തന്റെ പുറത്ത് ഉഴിഞ്ഞ് തന്നിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു.ഉണ്ണിയേട്ടന്റെ ആ മാന്ത്രിക ചുംബനത്തിനായി രമ്യയുടെ അടിവയറ് മോഹിച്ചു.

വേദന അസഹ്യമായപ്പോൾ ഒരു പെയിൻ കില്ലറും ഉറക്ക ഗുളികയും കഴിച്ച് രമ്യ കിടന്നുറങ്ങി.പിറ്റേ ദിവസം ഓഫീസിൽ ഇരിക്കുമ്പോൾ ഉണ്ണിയേട്ടന്റെ മുഖം മാത്രമായിരുന്നു രമ്യയുടെ മനസ്സിൽ നല്ല തലവേദനയുണ്ട് ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല ടേബിളിലിരുന്ന ചായ തണുത്തു തണുത്തതാണെങ്കിലും ആ ചായ കുടിച്ചപ്പോൾ രമ്യക്ക് അല്പം ആശ്വാസം തോന്നി രമ്യ ചേച്ചിക്ക് ഒരു വിസിറ്ററുണ്ട്ഓഫീസ് ബോയ് വന്ന് പറഞ്ഞപ്പോൾ രമ്യ വിസിറ്റിങ്ങ് റൂമിലേക്ക് ചെന്നുതന്നെ കാത്ത് വിസിറ്റിങ്ങ് റൂമിലിരിക്കുന്ന കറുത്ത് തടിച്ച ആ സ്ത്രീയെ എവിടെയോ കണ്ടിട്ടുള്ളത് പോലെ രമ്യക്ക് തോന്നി

ശരിക്കും ഓർമ്മ കിട്ടുന്നില്ല അല്ലങ്കിലും ഉണ്ണിയേട്ടനെ പിരിഞ്ഞതിൽ പിന്നെ ഓർമ്മ നശിച്ച് തുടങ്ങിയിരിക്കുന്നു ഓഫീസിലും തന്റെ ഭാഗത്ത് നിന്ന് തെറ്റുകൾ ഉണ്ടാകുന്നു എന്ന പരാതിയും ഉയർന്ന് തുടങ്ങിയിട്ടുണ്ട് ആരാ ? എനിക്ക് മോളോട് കുറച്ച് സംസാരിക്കാനുണ്ട് രമ്യയുടെ ചോദ്യത്തിന് ആ സ്ത്രീ ഇതാണ് മറുപടി കൊടുത്തത് സംസാരിച്ചോളൂ എന്ന് പറഞ്ഞ് രമ്യ ആ സ്ത്രീയുടെ അടുത്തിരുന്നു എനിക്ക് നിങ്ങളുടെ അത്രയും വിവരവും വിദ്യഭ്യാസവുമില്ല
അതുകൊണ്ട് എവിടെ തുടങ്ങണം അവസാനിപ്പിക്കണം എന്നൊന്നും അറിയില്ല.

പക്ഷെ പറയാനുള്ളത് നേരിട്ട് മോളോട് പറയാം എന്റെ വാക്കുകൾ വിശ്വസിക്കണംഇനിയെങ്കിലും എന്റെ പേരിലുള്ള നിങ്ങളുടെ പ്രശ്നം അവസാനിച്ച് നിങ്ങൾ ഒന്നായില്ലെങ്കിൽ ഹൃദയം പൊട്ടി മരിക്കുന്നത് ഞാനായിരിക്കും ആ സ്ത്രീ ഇങ്ങനെയാണ് പറഞ്ഞ് തുടങ്ങിയത് ഞാനും ഉണ്ണിയും തമ്മിലുള്ള ബന്ധത്തിന്റെ പേരിലാണ് നിങ്ങൾ പിരിഞ്ഞത് എന്ന് ഇന്നാണ് ഉണ്ണി പറഞ്ഞ് ഞാൻ അറിഞ്ഞത് മുമ്പ് പലപ്പോഴും ഞാൻ ചോദിച്ചെങ്കിലും അവൻ സത്യം പറയാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.വർഷങ്ങൾക്ക് മുമ്പ് ഉണ്ണി താമസിച്ചിരുന്നത് എന്റെ വീടിനടുത്തായിരുന്നു.കരളിന് അസുഖം ബാധിച്ച് ആശുപത്രിയിൽ കിടന്നപ്പോൾ ആരും സഹായിക്കാനില്ലാതിരുന്ന ഉണ്ണിയെ സഹായിച്ചത് ഞാനാണ്.

എന്റെ കരളിന്റെ ഒരു ഭാഗം പകുത്ത് നല്കിയാണ് ഉണ്ണിയുടെ അസുഖം പരിഹരിച്ചത്ഞങ്ങളുടെ നാട്ടിലുള്ളവർക്കെല്ലാം ഈ കാര്യം അറിയാം ഓപ്പറേഷന് ശേഷം ബാധ്യതകൾ വന്നപ്പോൾ ഉണ്ണി ആ വീടും പറമ്പും വിറ്റ് കടങ്ങൾ വീട്ടി അമ്മയേയും കൂട്ടി ഈ നാട്ടിൽ ഒരു ചെറിയ വീടും വാങ്ങി താമസം ആരംഭിച്ചുപിന്നീട് പലപ്പോഴും ഞങ്ങൾ കണ്ട് മുട്ടിയിരുന്നു.ഞങ്ങൾക്ക് പരസ്പരം കാണാതിരിക്കാൻ പറ്റില്ലായിരുന്നു.അത്രയും വലിയ ഒരു ആത്മബന്ധം ഞങ്ങളിൽ ഉടലെടുത്തിരുന്നു.

അത് ഒരു അവിഹിത ബന്ധമായിരുന്നില്ല എന്റെ ഉദരത്തിൽ പിറന്ന മകൻ അല്ലങ്കിൽ ഒരമ്മയുടെ ഉദരത്തിൽ പിറന്ന സഹോദരീ സഹോദരൻ എന്ന ബന്ധമായിരുന്നു ഞങ്ങളുടേത്.പക്ഷെ വിവാഹം കഴിക്കാത്ത എന്നെയും ഉണ്ണിയേയും പറ്റി ഈ നാട്ടിലെ ആളുകൾ അവിഹിത കഥകൾ പറഞ്ഞ് പരത്തി.ഷോക്കേറ്റ പോലെ രമ്യ ആ സ്ത്രീയുടെ വാക്കുകൾ കേട്ടിരുന്നു.ഒരു നെടുവീർപ്പിന് ശേഷം ആ സ്ത്രീ തുടർന്നുനിങ്ങളുടെ വിവാഹം കഴിഞ്ഞ് കുറേ നാളുകൾക്ക് ശേഷം നാട്ടുകാരിൽ നിന്ന് രമ്യയും ഞങ്ങളുടെ ബന്ധത്തെപ്പറ്റി അറിഞ്ഞു.രമ്യയും ഞങ്ങളെ സംശയിച്ചു.

ഉണ്ണി രമ്യയെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല.അല്ലങ്കിലും ഭർത്താവിനെപ്പറ്റി സംശയം തോന്നി തുടങ്ങിയാൽ പിന്നെ ഭാര്യമാർ ഭർത്താവോ ഭർത്താവിന്റെ വീട്ടുകാരോ പറയുന്നത് വിശ്വസിക്കുകയില്ല നാട്ടുകാർ പറയുന്നത് മാത്രം വിശ്വസിക്കും.അതാണ് നമ്മുടെയൊക്കെ പ്രശ്നം.ഇത്രയും പറഞ്ഞ് ആ സ്ത്രീ തന്റെ കയ്യിലിരുന്ന കവറിൽ നിന്ന് കുറച്ച് കടലാസുകൾ എടുത്ത് രമ്യക്ക് നീട്ടി

ആ സ്ത്രീ ഉണ്ണിയേട്ടന് കരള് നല്കിയതിന്റെ മെഡിക്കൽ റിപ്പോട്ടുകളായിരുന്നു അത്വിറയാർന്ന കയ്യാലെ വിതുമ്പുന്ന ചുണ്ടാലെ രമ്യ ആ റിപ്പോർട്ടുകൾ വായിച്ച് നോക്കി.രമ്യയുടെ കണ്ണിൽ നിന്ന് ധാര പോലെ ഒഴുകിയ കണ്ണുനീർ ആ കടലാസുകളെ നനച്ച് കുതിർത്തു.മോള് എന്നെ വിശ്വസിക്കണം.ഇനിയും നിങ്ങൾ വേർപ്പെട്ട് ജീവിക്കരുത്.ആരോരും തുണയില്ലാത്ത ഒരു സ്ത്രീക്ക് സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന ഗതികേട് എനിക്ക് നല്ല പോലെ അറിയാം

ആ സ്ത്രീ രമ്യയുടെ കൈകൾ ചേർത്ത് പിടിച്ച് കരഞ്ഞു.രമ്യ അപ്പോൾ തന്നെ ലീവെടുത്ത് ആ സ്ത്രീയോടൊപ്പം ഓഫീസിൽ നിന്നിറങ്ങി.ഓഫീസ് ഗേറ്റിന് പുറത്തിറങ്ങിയപ്പോൾ ഉണ്ണിയേട്ടന്റെ കാറ് കിടക്കുന്നത് അവൾ കണ്ടു.രമ്യ ഓടിച്ചെന്ന് കാറിന്റെ ഡോർ തുറന്ന് മുൻ സീറ്റിൽ ഇരുന്നു.ഉണ്ണിയും രമ്യയും കുറേ നിർബന്ധിച്ചെങ്കിലും ആ സ്ത്രീ അവരുടെ കാറിൽ കയറിയില്ല.ഇനി ഞാൻ നിങ്ങളുടെ ജീവിതത്തിൽ ശല്യമായി ഒരിക്കലും വരില്ല.ഈ അമ്മ അല്ല ഈ സഹോദരി എന്റെ മകന് അല്ല എന്റെ സഹോദരന് വേണ്ടി എന്നും പ്രാർത്ഥിക്കുംഇത്രയും പറഞ്ഞ് ആ സ്ത്രീ എങ്ങോട്ടോ നടന്നകന്നു.

രചന :സജയൻ ഞാറേക്കാട്ടിൽ കൊടകര