കേരളത്തിൽ ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥർ ഉണ്ടോ ഇന്ന് വഴിയിൽ എനിക്ക് നേരിട്ട അനുഭവം വൈറൽ കുറിപ്പ്

EDITOR

ഇന്ന് മാട്ടൂലിൽ നിന്നും പയങ്ങാടിയിലേക് പോകുമ്പോൾ വണ്ടി ചെക്കിങ്ങ് ചെയ്യുന്ന കുറച്ച് ഉദ്യോഗസ്ഥരുടെ മുന്നിൽ പെട്ടു സാധാരണ വേട്ടക്കാരന്റെ മുന്നിൽപ്പെട്ട മൃഗത്തിനെ പോലെയാണ് അവരുടെ പെരുമാറ്റവും നമ്മുടെ അവസ്ഥയും ചില പ്രവാസികൾ ഗൾഫ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ പറ്റി പറയുമ്പോൾ ഇതുപോലെയുള്ള ഉദ്യോഗസ്ഥർ നമ്മുടെ നാട്ടിലും എപ്പോഴെങ്കിലും ഉണ്ടാകുമോ എന്ന് ആഗ്രഹിച്ചിട്ടുണ്ട് പക്ഷേ വിദേശത്ത് മാത്രമല്ല നമ്മുടെ കൊച്ചു കേരളത്തിലും നല്ല ഉദ്യോഗസ്ഥർ ഉണ്ട്.

എന്ന് തെളിയിക്കുന്നതാണ് എനിക്കുണ്ടായ അനുഭവം കുട്ടികളുമായി പോയ എന്നെ വളരെ മാന്യമായി കൈകാട്ടി നിർത്തി എന്റെ അടുത്ത് വന്നു കുട്ടികളെ ഭയപ്പെടുത്താതെ അവരോട് സ്നേഹത്തോടെ പെരുമാറി എന്റെ ചെറിയ മകനെ അതിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ എടുത്തുകൊണ്ടുപോയി അവരുടെ വണ്ടിയുടെ മുകളിൽ ഇരുത്തി അവനോട് കുശലങ്ങൾ ചോദിച്ചു വളരെ മാന്യമായി സംസാരിച്ച്‌
എന്റെ പേപ്പറുകളെല്ലാം പരിശോധിച്ചു ഇങ്ങോട്ടു പറയുന്നത് കേൾക്കാൻ മാത്രമല്ല അങ്ങോട്ടു പറയുന്നതും സമാധാനപരമായി കേട്ടു.

എന്റെ കയ്യിൽ ഉണ്ടായ ചെറിയ ഒരു അപാകത ചൂണ്ടിക്കാട്ടി അതിനു ചെറിയ ഒരു ഫൈൻ തന്നു നല്ല ഉപദേശവും പറഞ്ഞു തന്നു കുട്ടികളുടെ കൂടെ സെൽഫിയും എടുത്ത് ഞങ്ങളെ യാത്രയാക്കി എന്റെ ചെറിയ മകൻ ആ വണ്ടിയുടെ മുകളിൽ ഇരിക്കുന്നത് കണ്ടാൽ തന്നെ അറിയാൻ പറ്റും എത്ര സന്തോഷവാനാണ് അവൻഎന്റെ മകൾ പോലും പറഞ്ഞു പോയി ഇങ്ങനെ തന്നെയാണോ എല്ലാ ഉദ്യോഗസ്ഥരുടെയും പെരുമാറ്റം എത്ര നല്ല മനുഷ്യർ കിടക്കട്ടെ സാർ എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഒരു ബിഗ് സല്യൂട്ട്
കടപ്പാട് Iyya Zainu