മരണപ്പെട്ട തന്റെ തൊഴിലാളിയുടെ കുടുംബത്തെ സഹായിക്കാൻ നേപ്പാളിലെത്തി ഇ മലയാളി

EDITOR

തൊഴിലാളികളെ ഏതൊക്കെ രീതിയിൽ കഷ്ടപ്പെടുത്താമോ അതെല്ലാം ചെയ്യുന്ന മുതലാളിമാരെ നാം സിനിമയിലും ജീവിതത്തിലും കണ്ടിട്ടുണ്ട് .എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തൻ ആകുകയാണ് മലബാർ ബേക്കേഴ്‌സ് ഉടമ ശ്രീ വിനീഷ് കൂടെ ഉള്ള സഹപ്രവർത്തകരും.

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് പത്തനംതിട്ട ജില്ലയിലെ അടൂരിലെ മലബാർ ബേക്കേഴ്‌സ് സ്ഥാപനത്തിലെ സ്റ്റാഫ്‌ ആയിരുന്ന നേപ്പാൾ സ്വദേശി മംഗൾ പാണ്ഡെ പാലക്കാടിന് സമീപം ട്രെയിനിൽ നിന്ന് വീണ് മരണപ്പെട്ടത്, പ്രിയ സ്റ്റാഫിന്റെ നേപ്പാളിലെ വസതിയിൽ എത്തി മാതാപിതാക്കൾക്ക് സഹായധനമായി 520000/- രൂപ കൈമാറിയ മലബാർ ബേക്കേഴ്‌സ് ഉടമ ശ്രീ വിനീഷും സഹപ്രവർത്തകരും മാതൃകാപരമായി കാണിച്ച ആ വലിയ നന്മക്ക് ഒരായിരം നന്ദി.