മെഡിക്കൽ കോളേജിൽ പ്രൈവറ്റ് ബസ്സ് കയറി വരുന്ന കണ്ടു എല്ലാരും ഒന്ന് ഞെട്ടി സത്യാവസ്ഥ അറിഞ്ഞപ്പോ അഭിനന്ദനം

EDITOR

Updated on:

പ്രൈവറ്റ് ബസ്സുകാർ ഓവർ സ്പീഡ് ആണ് ആളെ കൊല്ലികൾ ആണെന്നൊക്കെ ഉള്ള കമെന്റുകൾ നാം ഒരുപാട് കേട്ടിട്ടുണ്ടാകും .എന്നാൽ അതിൽ 80 ശതമാനവും സത്യമല്ല എന്ന് അന്വേഷിച്ചാൽ മനസിലാകും .എല്ലാ വിഭാഗത്തിലും നല്ല മനുഷ്യരും ചീത്ത ആയുള്ളവരും ഉണ്ടാകും . മനസ്സിൽ നന്മ മാത്രം ഉള്ള അങ്ങനെ ചില മനുഷ്യരെ കുറിച്ച് അറിയണം ഇന്ന് രാവിലെ സംഭവിച്ചത് .

വീണ്ടും ദൈവത്തിന്റെ അദൃശ്യകരമായി ഒരു പ്രൈവറ്റ് ബസ് പയ്യന്നൂരിൽ നിന്നും കണ്ണൂരിലേക്കു പോകുന്ന KL-59-H-999-AEY-GEE ബസും അതിലെ ജീവനക്കാരും ആണ് ഒരു ജീവന്റെ രക്ഷകരായി മാറിയത് പയ്യന്നൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുംവഴി യാത്രാമധ്യേ പിലാത്തറയിൽ വച്ചു യാത്രക്കാരിയായ ഒരു സ്ത്രീയ്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആരോഗ്യനില മോശമാവുകയും ചെയ്തു ഇത് കണ്ട ജീവനക്കാർ പിന്നെ ഒന്നും ചിന്തിച്ചു നില്കാതെ ബസിലെ യാത്രക്കാരെയും കൊണ്ട് പരിയാരം മെഡിക്കൽ കോളേജിലെക് ബസ് തിരിക്കുകയായിരുന്നു.

 

നിറയെ യാത്രക്കാരുമായി ആശുപത്രിയിലേക്കു കയറി വരുന്ന ബസ് കണ്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നെങ്കിലും കാര്യം മനസ്സിലാക്കിയ ആശുപത്രി ജീവനക്കാരും മറ്റുള്ളവരും ഇടപെട്ടു യാത്രകാരിക് അടിയന്തിര ചികിത്സയ്ക്കുള്ള ഏർപ്പാട് ചെയ്തു ശേഷം ബസ് കണ്ണൂരേക് യാത്ര തുടരുകയും ചെയ്തു. മറ്റൊന്നും ചിന്തിക്കാതെ മുന്നിട്ടിറങ്ങിയ ബസ് ജീവനക്കാരായ #ശീതൾ_ശമൽ_ഷിജു എന്നിവരെ എത്ര അഭിന്ദിച്ചാലും മതിയാവില്ല അയ്‌ഗീ ബസിലെ ജീവനക്കാരോടും അതിലെ മാനേജ്മെന്റിനോടും ഒരായിരം നന്ദി രേഖപ്പെടുത്തി കൊള്ളുന്നു.