കഷണ്ടിയിൽ ഉറപ്പായും മുടി കിളിർക്കും ചെറിയ ചിലവിൽ:ചികിത്സ പുനലൂർ താലൂക് ആശുപത്രിയിൽ

EDITOR

Updated on:

അസ്സൂയ്യക്കും കഷണ്ടിക്കും മരുന്നില്ല എന്ന് ഇനി പറയണ്ടാ . കഷണ്ടി ഉറപ്പായും പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലൂടെ മാറ്റും .വെറും തുച്ഛമായ ചിലവിൽ തന്നെ ഇത് നടക്കും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത .പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ അഥവാ പി.ആര്‍പി. കഷണ്ടിക്കുള്ള ഫലപ്രദമായ ഒരു ചികില്‍സാ രീതിയാണിത്. ചികില്‍സയ്ക്ക് വിധേയരാകുന്നവരുടെ ശരീരത്തില്‍ നിന്ന് 20 മില്ലിലിറ്റര്‍ രക്തമെടുക്കും. ഇതില്‍ നിന്ന് പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ വേര്‍തിരിക്കും. തുടര്‍ന്ന് തലയില്‍ ചെറിയ പോറലുകളുണ്ടാക്കി പി.ആര്‍.പി അതിലേക്ക് സ്പ്രേ ചെയ്യുകയോ സിറിഞ്ച് ഉപയോഗിച്ച് കുത്തിെവയ്ക്കുകയോ ചെയ്യും. അതാണ് രീതി.

പുനലൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ അഞ്ജു എസ് നായർ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കഷണ്ടിക്ക് കുറഞ്ഞ നിരക്കില്‍ ചികില്‍സ നല്‍കുന്നു. നാല്‍പതു വയസു വരെ പ്രായമുള്ളവര്‍ക്കാണ് പി.ആര്‍.പി. ചികില്‍സ. ചികില്‍സാചെലവ് അയ്യായിരം രൂപയില്‍ താഴെയാണ്.ഇതിനകം തന്നെ പല ചികിത്സ വിഭാഗങ്ങൾക്കും പേര് കേട്ട പുനലൂർ താലൂക്ക് ആശുപത്രിക്ക് മറ്റൊരു പൊൻതൂവൽ കൂടെ ആണ് .കേരളത്തിലെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രി എന്ന അവാർഡും പുനലൂർ താലൂക്ക് ആശുപത്രിക്കാണ്.