ഒമ്പതിലും പത്തിലും പഠിക്കുന്ന മക്കൾക്ക് വണ്ടി ഓടിക്കാൻ കൊടുക്കുന്ന എന്റെ നാട്ടിലെ തന്തമാർക്കും തള്ളമാർക്കും ഉള്ളതാണീ പോസ്റ്റ്..ഞാനും ദിവസത്തിന്റെ നല്ലൊരു ഭാഗം സ്കൂട്ടറിൽ സഞ്ചരിക്കുന്ന വ്യക്തിയാണ്.പലപ്പോളും ഭാഗ്യംകൊണ്ട് മാത്രമാണ് അപകടങ്ങളിൽ നിന്നും രക്ഷപ്പെട്ട് പോരുന്നത്.ഭയമാണ് ഇപ്പോൾ വണ്ടി ഓടിക്കാൻ.ഇന്ന് വെളുപ്പിന് ഈ അപകടം നടന്നതിന്റെ പിറകേ സംഭവസ്ഥലത്ത് എത്തിയിരുന്നു.18 വയസ്സുള്ള ഒരു മോന്റെ ജീവൻ പൊലിഞ്ഞ ദുഃഖത്തിന്റെ ഒപ്പം മനസ്സിൽ നിറഞ്ഞത് രോഷമാണ്.മക്കളുടെ ആഗ്രഹിത്തിന് ഇതുപോലുള്ള അതിവേഗ ബൈക്ക് ലൈസൻസ് പോലും ഇല്ലാത്ത പ്രായത്തിൽ വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കളോടുള്ള രോഷം.
ഈ അപകടത്തിൽ പെട്ട ബൈക്ക് ഇടിച്ച് കോൺക്രീറ്റ് പോസ്റ്റിന്റെ അടിഭാഗം തെറിച്ചു പോകുകയും,വാഹനമോടിച്ചിരുന്ന ആ മോൻ തെറിച്ചു പോയി ഇടിച്ച മതിലിന്റെ ഒരു ഭാഗം തകർന്നു കിടക്കുന്നതും ആയ കാഴ്ച്ചയിൽ തന്നെ ബൈക്കിന്റെ വേഗത ഊഹിക്കാവുന്നതിലും അപ്പുറത്തായിരുന്നെന്ന് അനുമാനിക്കാം.വലിയ വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടത്തിന്റെ പ്രതീതി ഉളവാക്കുന്ന അപകടം.ആർക്ക് പോയി??ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ഒരു പൊന്നുമോനെ നഷ്ടപ്പെട്ടു.എന്റെ കണ്മുന്നിൽ തന്നെ സ്കൂൾ വിദ്യാർത്ഥികൾക്ക് പോലും ഇരുചക്ര വാഹനം നൽകുന്ന മാതാപിതാക്കൾ ധാരാളം.ഇതൊന്നും കണ്ടാൽ അവർ പഠിക്കില്ലെന്ന് നന്നായി അറിയാം..എന്നാലും ചെറിയൊരു ശ്രമം.പൊന്നുമോന് ആദരാഞ്ജലികൾ.ആ കുടുംബത്തിന് സഹിക്കാനുള്ള ശക്തി സർവ്വേശ്വരൻ നൽകട്ടെ.