ഇത് മൂന്നു തവണ മാത്രം ചെയ്‌താൽ മതി താരന്റെ പൊടി പോലും കാണാൻ ഉണ്ടാകില്ല

EDITOR

Updated on:

താരൻ എന്നത് ഒട്ടുമിക്ക ആളുകളുടെയും പ്രശ്നമാണ്.തലയോട്ടിയിലെ ഫംഗസ് അഥവാ പൂപ്പല്‍ ബാധയാണ് താരന് പ്രധാന കാരണം. സാധാരണ എല്ലാവരുടെയും തലയില്‍ വളരുന്ന പിറ്റിറോസ്പോറം ഒവേല്‍ എന്ന ഒരുതരം പൂപ്പലാണിത്. ശിരോ ചര്‍മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ട് താരന്‍ ഉണ്ടാകാം.ഷാംബൂകള്‍ എന്നിവയുടെ അമിതോപയോഗം മൂലം താരന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശരീരത്തിലെ ചില വിറ്റമിനുകളുടെ കുറവും ചിലതരം മരുന്നുകളുടെ പാര്‍ശ്വഫലമായും താരന്‍ ഉണ്ടാവാമെന്ന് കണ്ടത്തെിയിട്ടുണ്ട്.
താരൻ കളയാൻ ചില എളുപ്പമാർഗങ്ങൾ.

ചെറുനാരങ്ങനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ എല്ലായിടത്തും തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം തല കഴുകുക ഒലീവ് ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് അതില്‍ പകുതി ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് ചെറുതായി ചൂടാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് കുറച്ച് സമയത്തിന് ശേഷം കുളിക്കുക.ചെറുനാരങ്ങനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം തല കഴുകുക, കുളിക്കുന്നതിനു മുമ്പ് പുളിച്ച തൈര് തലയില്‍ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക.

ഉലുവ താരന്‌ നല്ലൊരു പ്രതിവിധിയാണ്‌. രണ്ട്‌ ടീ സ്‌പൂണ്‍ ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത്‌ വയ്‌ക്കുക. ഇത്‌ രാവിലെ നന്നായി അരച്ചതിന്‌ ശേഷം ഉള്ളി നീര്‌ ചേര്‍ത്ത്‌ ഇളക്കുക. കുഴമ്പ്‌ രൂപത്തിലുള്ള ഈ മിശ്രിതം തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിക്കുക. അരമണിക്കൂറിന്‌ ശേഷം കഴുകി കളയുക.താരനില്‍ നിന്നും രക്ഷ നേടുന്നതിന്‌ ഉള്ളി നീരും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം വളരെ നല്ലതാണ്‌.ഉള്ളിയുടെ ചീത്ത മണം മാറാന്‍ ഇത്‌ സഹായിക്കും. ഈ മിശ്രിതം സ്ഥിരമായി ഉപയോഗിച്ചാല്‍ താരന്‍ അകറ്റാന്‍ സഹായിക്കുന്നതിന്‌ പുറമെ തലയോട്ടിയിലെ ചൊറിച്ചിലിന്‌ ആശ്വാസവും നല്‍കും.