ചപ്പാത്തി മടുത്തോ എന്നാൽ വേഗം ഇത് ട്രൈ ചെയ്യൂ

EDITOR

Updated on:

റുമാലി റൊട്ടി ആവശ്യമായ ചേരുവകൾ ഗോതമ്പുപൊടി -2കപ്പ്,അരിപ്പൊടി -2കപ്പ്
ഓയിൽ -1tbsp,ഉപ്പ് -ആവശ്യത്തിന്,വെള്ളം -ആവശ്യത്തിന്,ഓയിൽ -ആവശ്യത്തിന്
അരിപ്പൊടി -ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:അരിപ്പൊടിയും (ഞാൻ ഉപയോഗിച്ചത് പുഴുക്കലരി പൊടിച്ചതാണ് )ഗോതമ്പുപൊടിയും 1tbsp എണ്ണയും ഉപ്പും ചേർത്ത് യോചിപ്പിക്കുക .അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ കുഴച്ചു 15മിനിറ്റ് മാറ്റിവെക്കുക .ചപ്പാത്തിക്കുള്ളതിനേക്കാൾ വലുപ്പത്തിൽ 2ഉരുള മാവെടുക്കുക .ഓരോ ഉരുളയും വേറെ വേറെ പൂരി വലുപ്പത്തിൽ പരത്തുക .ചപ്പാത്തിപ്പലകയിൽ ഇവയിലൊന്നു വെക്കുക .അതിന്റെ മുകളിലായി ഒരു ടീസ്പൂൺ എണ്ണ തൂവുക .എല്ലായിടത്തും ആവുന്ന രീതിയിൽ പുരട്ടുക .കുറച്ചു അരിപ്പൊടി വിതറുക .ആദ്യം പരത്തിയ പൂരിയുടെ എണ്ണയാക്കിയ ഭാഗം മുകളിലാക്കിവെച്ചു അതിന്റെ മുകളിലായി രണ്ടാമത്തെ പൂരി ചേർത്തുവെച്ചു ചെറുതായൊന്ന് അമർത്തുക .ഇത് കുറച്ചു ഗോതമ്പുപൊടി തൂവി നല്ല വലുപ്പത്തിൽ കഴിയുന്നത്ര നേർമയായി പരത്തുക .ഒരു വലിയ തവ ചൂടാക്കി അതിലിട്ട് തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക .അധികം മൊരിയാതെ ശ്രദ്ധിക്കണം .പാനിൽ നിന്നെടുത്തു അറ്റം പിടിച്ചു രണ്ട്‌ റൊട്ടിയും വേര്തിരിച്ചെടുക്കുക .മടക്കി ഓരോന്നും പ്ലേറ്റിലേക്ക് മാറ്റുക .ബാക്കി മാവ് കൊണ്ടും ഇതുപോലെ ചെയ്തെടുക്കുക .