പ്രവാസികളുടെ ഭാര്യമാരോട് ചില കാര്യങ്ങൾ നിങ്ങൾ അറിയണം കൂടി വരുന്ന ഹൃ- ദയാഘാത മര- ണങ്ങൾ സ്ട്രോക്ക് സ്വയം ഹത്യ , അപകട മര- ണങ്ങൾ അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ഇതിൽ ഞങ്ങളുടെ പങ്ക് എന്താണ് ? ഉണ്ട് നിങ്ങളിൽ പലർക്കും ഉണ്ട് നല്ല പങ്ക് കുട്ടിക്ക് വരുന്ന പനി മുതൽ അമ്മായി പോരും നാത്തുൻ പോരും എല്ലാം തന്നെ അതിരാവിലെ മിസ്സ് കോൾ വിട്ടും വാട്സാപ്പ് വഴിയും അറീച്ച് നിങ്ങളുടെ ഭർത്താവിന്റെ മനസ്സിൽ അതിരാവിലെ ടെൻഷൻ കയറ്റി നിങ്ങൾ മനസ്സിലെ ഭാരം ഇറക്കി വെയ്ക്കും.ഓർക്കുക നിങ്ങളുടെ ഭർത്താവിന്റെ ജോലിയുടെ സ്വഭാവം അതിരാവിലെ ഡ്രൈവിംഗ് ചെയ്യുന്നവർ എത്രയോ കിലോമീറ്റർ ഒറ്റയ്ക്ക് വാഹനം ഓടിക്കുന്നവർ കമ്പനികളിൽ അപകടം പിടിച്ച ജോലി ചെയ്യുന്നവർ, കെട്ടിടത്തിന്റെ മുകളിൽ നിർമ്മാണ ജോലികൾ ചെയ്യുന്നവർ,തിളയ്ക്കുന്ന എണ്ണയുടെയും തിളച്ച വെള്ളത്തിന്റെയും കടുത്ത ചൂടിലും തീയുടെ കൂടെ ജോലി ചെയ്യുന്ന ഹോട്ടൽ, കഫ്റ്റീരിയ കളിൽ ജോലി ചെയ്യുന്നവർ,കമ്പനി യുടെ ടാർജറ്റ് തികയ്ക്കാൻ നെട്ടോട്ടം ഓടുന്നു സെയിൽസ് മേഖലയിൽ ഉള്ളവർ.അങ്ങനെ ഒരുപാട് ടെൻഷൻ പിടിച്ച ജോലി ചെയ്യുന്നവരാണ് ഭൂരിപക്ഷം പ്രവാസികളും.
പറയാനുള്ളത് പറയണം. പക്ഷെ നിങ്ങൾ നിങ്ങളുടെ ഭർത്താവിന്റെ ജോലിയുടെ സ്വഭാവം, മാസം ലഭിക്കുന്ന സാലറി , ഭക്ഷണത്തിന്റെ അവസ്ഥ, താമസം, അവരുടെ വിശ്രമ വേള, അവധി ദിവസവും ഇതൊക്കെ ചോദിച്ചറിഞ്ഞുള്ള ഇടപെടൽ ആവണം.
ഭർത്താവ് ഒരു കറവ പശുവല്ല, നിങ്ങളെയും മക്കളെയും നന്നായി പോറ്റാനും മക്കളുടെ ഭാവിക്കും വേണ്ടിയാണ് ഈ മരുഭൂമിയിൽ അധ്വാനിക്കുന്നത്.നിങ്ങളുടെ ഭർത്താക്കന്മാർ നാട്ടിൽ വരുമ്പോൾ ഉള്ള അത്തറിന്റെ മണമല്ല ഇവിടെ കടുത്ത വിയർപ്പിന്റെ മണമാണ് അതിരാവിലെ തുടങ്ങും ജോലി , ജോലിയാവട്ടെ നല്ല ടെൻഷൻ പിടിച്ചതും.വിളിക്കാൻ കൃത്യമായി ഒരു സമയം ഓരോ ഭാര്യമാരും മാറ്റിവെക്കണം . ആ സമയത്ത് പറയാനുള്ളത് തിരക്ക് കൂട്ടാതെ നല്ല രീതിയിൽ അവതരിപ്പിക്കുക.അനാവശ്യ യാത്രകൾ ഒഴിവാക്കുക, ഒറ്റക്കുള്ള യാത്ര വളരെ അത്യാവശ്യ ഘട്ടത്തിൽ മാത്രം ചെയ്യുക .ചിലവുകൾ മൂന്നായി തരം തിരിക്കുക, ആവശ്യം , അത്യാവശ്യം, അനാവശ്യം. അതിൽ രണ്ടിനെ മാറ്റി നിർത്തുക ആവശ്യം
അനാവശ്യം.
കല്യാണം, കുട്ടിയെ കാണാൻ പോക്ക് വീട്ടു കൂടൽ എന്നിവയിൽ ഉള്ള വീട്ടിൽ പോകുമ്പോൾ സമ്മാനങ്ങൾ ഒഴിവാക്കുക.എല്ലാ പാർട്ടിക്കും പുതിയ വസ്ത്രം എന്ന വാശി ഒഴിവാക്കുക.അനാവശ്യ കാര്യങ്ങൾ പരമാവധി ഭർത്താവിനെ ഫോണിൽ അറീക്കുന്നത് ഒഴിവാക്കുക.അന്യ പുരുഷൻമാരുമായുള്ള പരിധി വിട്ട സൗഹൃദം ഒഴിവാക്കുക.വാട്സാപ്പ് imo ഉള്ള നമ്പർ അന്യർക്ക് അങ്ങനെ വരുന്ന യാതൊരു കാരണവശാലും നൽകരുത്.ഫോൺ റീ ചാർജ് കൂപ്പൺ വാങ്ങുക കടകളിൽ നമ്പർ കൊടുത്തുള്ള റീ ചാർജ് തീർത്തും ഒഴിവാക്കുക.മക്കൾക്ക് ഇഷ്ടപെട്ടത് എല്ലാം വാങ്ങി കൊടുക്കാതെ പിതാവിന്റെ ഗൾഫിലെ അവസ്ഥ പറഞ്ഞു ബോധ്യപ്പെടുത്തുക. അതിരാവിലെ യാതൊരു കാരണവശാലും നാട്ടിലെ പ്രയാസങ്ങൾ ഭർത്താവിനെ അറീക്കാതിരിക്കുക ‘ കാരണം അവരുടെ മനസ്സീക അവസ്ഥ മാറും . ജോലിയിൽ ശ്രദ്ധ മാറും അപകടങ്ങൾ സംഭവിക്കാൻ സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല അമിത ടെൻഷൻ കാരണം സ്ട്രോക്ക് ഹൃദയാഘാദം എന്നിവക്കുസാധ്യത കൂടുതൽ.
പിന്നെ ഭാര്യയുമായി ഫോണിൽ തർക്കിക്കുമ്പോൾ പെണ്ണുങ്ങൾ ക്ഷമ പാലിക്കുക, നിങ്ങളുടെ വാശി ഒരു പക്ഷെ ജീവിതം തന്നെ മാറ്റി മറിയാം.പിന്നെ ഫാമിലി ഗ്രുപ്പിൽ പെണ്ണുങ്ങൾ ഒഴിവില്ലാതെ കിടന്ന് അലക്കുന്നത് ഗൾഫിലെ ഭർത്താക്കന്മാർക്ക് അത്ര സുഖകരം ആവില്ല ( ചിലർക്ക് പ്രശ്നം ഉണ്ടാവില്ല , )അതിലൊക്കെ വളരെ മിതത്വം പാലിക്കുക, താന്തോന്നിയ ജീവിത ശൈലി ഉണ്ടെങ്കിൽ മാറ്റുക.പ്രവാസം കടുത്ത പ്രയാസങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്നു.പലർക്കും ഇക്കാമ കാലാവധി കഴിഞ്ഞു, കൃത്യമായി സാലറി ലഭിക്കുന്നില്ല ഇതിന്റെയൊക്കെ കടുത്ത മാനസീക സംഘർഷം നേരിടുന്ന ഓരോ പ്രവാസിക്കും ആശ്വാസം അവരുടെ സ്നേഹനിധികളായ ഭാര്യമാരാണ്.
കടപ്പാട്